കവര്‍ സ്റ്റോറി

എന്റെ കരളിന്റെ കഷണം ആ കുഞ്ഞുമാലാഖ

എന്റെ കരളിന്റെ കഷണം ആ കുഞ്ഞുമാലാഖ

മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേയ്ക്ക് മടങ്ങി വന്നപ്പോള്‍ ആദ്യം തേടിയത് മറ്റാരെയുമല്ല എന്റെ കരളിന്റെ കഷണത്തെയാണ്. ഒരു കുഞ്ഞിനെ പോലെ സുഖമായി ഉറങ്ങുന്ന അവളെ ഞാന്‍ കണ്ടു. ജീവിതത്തെ മനോഹരമാക്കിയ നിമിഷം. ശരീരത്തിലേക്കു ആത്മാവ് പ്രവേശിക്കുന്നത്, ജനനം, ആത്മാവ് വേര്‍പെടുന്നത്, മരണം. അനുവാദം ചോദിക്കാതെ കടന്നുവന്നു. അതുപോലെ തന്നെ പടിയിറങ്ങുന്ന അത്ഭുത പ്രതിഭാസം. ഇത് രണ്ടും സംഭവിക്കുന്നത് എപ്പോള്‍ എന്ന് നമുക്ക് അറിയില്ല. ഇതിനിടയില്‍ ഏതു നിമിഷവും പിടഞ്ഞു തീരാവുന്ന ഒന്നാണ് മനുഷ്യ ജീവന്‍. ആത്മാവ് മലിനമാക്കാതെ […]

താലിബാന്‍ നടപ്പാക്കുന്നത് ഇസ്‌ലാമാണോ?

താലിബാന്‍  നടപ്പാക്കുന്നത് ഇസ്‌ലാമാണോ?

മനുഷ്യസമൂഹത്തിന് സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചതാണ് ഇസ്‌ലാം മതം. സമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നതും പഠിപ്പിച്ചതും. ഈ നന്മയിലേക്ക് നയിക്കാന്‍ ചില അച്ചടക്കങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിയമസംവിധാനങ്ങളും ആവശ്യമാണ്. ഈ നിയമസംവിധാനത്തെ ശരീഅത് എന്നു പറയും. ശരീഅത് അനുഷ്ഠിക്കുന്നതിന്റെ പൂര്‍ണതയനുസരിച്ചാണ് ഒരു വിശ്വാസി അല്ലാഹുവിലേക്ക് അടുക്കുന്നതും ഇഹപര മോക്ഷം ലഭിക്കുന്നതും. ശരീഅത് പൂര്‍ണമായും അനുഷ്ഠിക്കുന്ന ഒരാള്‍ സ്വന്തത്തോടും മറ്റെല്ലാ അപരനോടും പ്രകൃതിയോടും സ്രഷ്ടാവിനോടും പൂര്‍ണമായും തന്റെ കടപ്പാടുകള്‍ നിര്‍വഹിക്കും. ഈ കടപ്പാട് നിര്‍വഹണമാണ് പ്രധാനമായും ശരീഅത് കൊണ്ട് […]

കാരണം, അവർ റസൂലിന്റെ മക്കളാണ്

കാരണം, അവർ റസൂലിന്റെ മക്കളാണ്

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ മരണപ്പെട്ടുപോയ തേനു മുസ്‌ലിയാരെക്കുറിച്ച് ചെറുപ്പത്തില്‍ ഉമ്മ ധാരാളം കഥകള്‍ പറഞ്ഞുതരുമായിരുന്നു. മലപ്പുറം ജില്ലയിലെ കൂരിയാട്ടുകാരനായ തേനു മുസ്‌ലിയാര്‍ കേരളത്തിലെ അറിയപ്പെട്ട സൂഫിവര്യനും പണ്ഡിതനുമാണ്. ഉമ്മയുടെ കുടുംബവുമായി അഗാധമായ ബന്ധമുണ്ടായിരുന്ന അദ്ദേഹം ശിഷ്യന്മാര്‍ അഹ്്ലുബൈത്താണെങ്കില്‍ അവരുടെ പിന്നിലേ നടക്കൂവത്രെ. അഹ്്ലുബൈത്തിൽപെട്ട ശിഷ്യന്മാരുടെ ബാഗും കുടയുമെല്ലാം ചിലപ്പോള്‍ തന്റെ തലയിലും പിരടിയിലും ചുമക്കുകയും ചെയ്യും. കാരണമൊന്നും ആരും ചോദിക്കില്ല. ചോദിക്കേണ്ട ആവശ്യവും അക്കാലത്തില്ലായിരുന്നു. ഇതുകേട്ട് വളര്‍ന്ന ഞാനും അനുജനും പലപ്പോഴും സഹപാഠികളായ തങ്ങളുട്ടികളുടെ കുടയും […]

ആരാണ് കുത്തിത്തിരിപ്പുകാർ?

ആരാണ്  കുത്തിത്തിരിപ്പുകാർ?

പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ കരാറുപ്പിച്ചതിന് കോഴയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന പത്തുകോടി രൂപ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് എത്തിച്ച് വെളുപ്പിച്ചെടുത്തുവെന്നതാണ് ഒരു ആരോപണം. മറ്റൊന്ന് മലപ്പുറത്തെ അബ്ദുറഹിമാന്‍ നഗര്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നിക്ഷേപിച്ച മൂന്നരക്കോടി രൂപ കള്ളപ്പണമാണെന്നതും. ഇതില്‍ ആദ്യത്തേത് പ്രധാനമാകുന്നത്, കള്ളപ്പണ ഇടപാടിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം അലങ്കരിക്കുന്ന (യഥാര്‍ത്ഥത്തില്‍ തന്നെ അലങ്കരിക്കുക മാത്രമാണ്) ഇന്ത്യന്‍ […]

സ്കോളർഷിപ്പ് അനുപാതം: ഇടതുപക്ഷം പുണരുന്നത് അനീതിയുടെ രാഷ്ട്രീയം

സ്കോളർഷിപ്പ് അനുപാതം: ഇടതുപക്ഷം പുണരുന്നത് അനീതിയുടെ രാഷ്ട്രീയം

സംസ്ഥാനങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗപദവികള്‍ ചീഫ് സെക്രട്ടറിയുടേതും പൊലീസ് മേധാവിയുടേതുമാണ്. കേരള സംസ്ഥാനം രൂപം കൊണ്ടതിന് ശേഷം നാല്‍പത്തിയെട്ടാമത്തെ ചീഫ് സെക്രട്ടറിയാണ് ഇപ്പോഴധികാരത്തിലിരിക്കുന്ന ഡോ. വി പി ജോയ്. ഈ നാല്പത്തിയെട്ട് പേരില്‍ 35 പേരും ഹിന്ദു വിഭാഗക്കാരായിരുന്നു. 12 പേര്‍ ക്രിസ്തുമത വിശ്വാസികള്‍. 2006 ജനുവരി 31 മുതല്‍ 2006 സെപ്തംബര്‍ 15 വരെ ചീഫ് സെക്രട്ടറിയുടെ കസേരയിലിരുന്ന മുഹമ്മദ് റിയാസുദ്ദീന്‍ മാത്രമാണ് ഏക മുസ്‌ലിം. ആകെ പോലീസ് മേധാവിമാര്‍ 34. അതില്‍ 26 പേരും […]

1 17 18 19 20 21 84