1447

ഇന്ത്യൻ സ്വാതന്ത്ര്യം: ബരാക് വാലിയുടെ ഭാഗധേയം

ഇന്ത്യൻ സ്വാതന്ത്ര്യം: ബരാക് വാലിയുടെ ഭാഗധേയം

സമകാലിക ചര്‍ച്ചകള്‍, ഗവേഷണങ്ങള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, അസമിലെ സിവില്‍ സൊസൈറ്റി പ്രഭാഷണം എന്നിവയെല്ലാം മൂന്നു ബരാക് വാലി ജില്ലകളായ കാച്ചര്‍, കരിംഗഞ്ച്, ഹൈലകണ്ഡി എന്നിവിടങ്ങളില്‍ താമസിക്കുന്ന വലിയ വിഭാഗം മുസ്‌ലിംകളെത്തൊട്ട് അവ്യക്തമാണ്. ചരിത്രവും സംസ്‌കാരവും “അസം’ ജനതയെക്കുറിച്ചുള്ള സര്‍ക്കാര്‍ പഠനങ്ങളും ബരാക് താഴ്‌വരയില്‍ ഏകദേശം 3 ദശലക്ഷം ആളുകള്‍ താമസിക്കുന്നുവെന്നതും ഈ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് മുസ്‌ലിംകളാണെന്നതും അവഗണിക്കുന്നു. ചോദ്യം ഇതാണ്: ബരാക് താഴ്‌വരയിലെ ജനങ്ങള്‍ ഇന്ന് അസമിന്റെ ഭാഗമല്ലേ, ബരാക് താഴ്‌വര അസമിന്റെ അവിഭാജ്യഘടകമാണെന്ന് അവകാശപ്പെടുന്നതോടൊപ്പം […]

കാരണം, അവർ റസൂലിന്റെ മക്കളാണ്

കാരണം, അവർ റസൂലിന്റെ മക്കളാണ്

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ മരണപ്പെട്ടുപോയ തേനു മുസ്‌ലിയാരെക്കുറിച്ച് ചെറുപ്പത്തില്‍ ഉമ്മ ധാരാളം കഥകള്‍ പറഞ്ഞുതരുമായിരുന്നു. മലപ്പുറം ജില്ലയിലെ കൂരിയാട്ടുകാരനായ തേനു മുസ്‌ലിയാര്‍ കേരളത്തിലെ അറിയപ്പെട്ട സൂഫിവര്യനും പണ്ഡിതനുമാണ്. ഉമ്മയുടെ കുടുംബവുമായി അഗാധമായ ബന്ധമുണ്ടായിരുന്ന അദ്ദേഹം ശിഷ്യന്മാര്‍ അഹ്്ലുബൈത്താണെങ്കില്‍ അവരുടെ പിന്നിലേ നടക്കൂവത്രെ. അഹ്്ലുബൈത്തിൽപെട്ട ശിഷ്യന്മാരുടെ ബാഗും കുടയുമെല്ലാം ചിലപ്പോള്‍ തന്റെ തലയിലും പിരടിയിലും ചുമക്കുകയും ചെയ്യും. കാരണമൊന്നും ആരും ചോദിക്കില്ല. ചോദിക്കേണ്ട ആവശ്യവും അക്കാലത്തില്ലായിരുന്നു. ഇതുകേട്ട് വളര്‍ന്ന ഞാനും അനുജനും പലപ്പോഴും സഹപാഠികളായ തങ്ങളുട്ടികളുടെ കുടയും […]

രാജ്യത്തിനുള്ളിലെ അതിര്‍ത്തികള്‍

രാജ്യത്തിനുള്ളിലെ അതിര്‍ത്തികള്‍

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ, 2000ല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മിസോറാം സംസ്ഥാനത്തിന് കേന്ദ്രം 182.45 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചത്. വടക്കു കിഴക്കന്‍ മേഖലയിലെ ഏറ്റവും ശാന്തമായ സംസ്ഥാനമായി തുടരുന്നതിനുള്ള സമ്മാനമായിരുന്നൂ ഈ “സമാധാന ബോണസ്’. രണ്ടു പതിറ്റാണ്ടു നീണ്ട വിഘടന പ്രവര്‍ത്തനങ്ങളുടെ ചോരപുരണ്ട ചരിത്രമുള്ള മിസോറാം ശാന്തിയുടെയും സമാധാനത്തിന്റെയും പാതയില്‍ നിലയുറപ്പിച്ചതിനുള്ള പാരിതോഷികം. മിസോ വിമോചനപ്പോരാട്ടവേളയില്‍ മ്യാന്‍മര്‍ കാടുകളില്‍ കഴിഞ്ഞ് ഒളിപ്പോരു നയിച്ച സൊറംതാംഗയായിരുന്നു അപ്പോള്‍ മിസോറാം മുഖ്യമന്ത്രി. പഴയ ഗറില്ലാ […]

ആരാണ് കുത്തിത്തിരിപ്പുകാർ?

ആരാണ്  കുത്തിത്തിരിപ്പുകാർ?

പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ കരാറുപ്പിച്ചതിന് കോഴയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന പത്തുകോടി രൂപ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് എത്തിച്ച് വെളുപ്പിച്ചെടുത്തുവെന്നതാണ് ഒരു ആരോപണം. മറ്റൊന്ന് മലപ്പുറത്തെ അബ്ദുറഹിമാന്‍ നഗര്‍ സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നിക്ഷേപിച്ച മൂന്നരക്കോടി രൂപ കള്ളപ്പണമാണെന്നതും. ഇതില്‍ ആദ്യത്തേത് പ്രധാനമാകുന്നത്, കള്ളപ്പണ ഇടപാടിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം അലങ്കരിക്കുന്ന (യഥാര്‍ത്ഥത്തില്‍ തന്നെ അലങ്കരിക്കുക മാത്രമാണ്) ഇന്ത്യന്‍ […]

ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമാണ് അധികാരലബ്ധി. അഥവാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലങ്ങളില്‍ ഒന്ന്. ചിരപുരാതനമായ മരത്തിന്റെ ഉപമയില്‍ ചേര്‍ത്തുകെട്ടിയാല്‍ രാഷ്ട്രീയമെന്നത് പന്തലിക്കേണ്ട ഒരു മരമാണ്. ഭരണാധികാരമെന്നത് അതില്‍ ഉളവാകുന്ന കായ്കനികള്‍ മാത്രവും. ഇതേ ഉപമയില്‍ മരം തന്നെ ഫലമെന്ന് വന്നാല്‍ ഫലമില്ലാതാവുക എന്നാല്‍ മരമില്ലാതാവുക എന്നാണ്. അധികാരലബ്ധിക്കുള്ള വഴിമാത്രമായി രാഷ്ട്രീയം മാറിയാല്‍, അധികാരലബ്ധിയാണ് രാഷ്ട്രീയമെന്ന് വന്നാല്‍ മരത്തിന്റെ ഉപമ രാഷ്ട്രീയത്തെ ചതിക്കും. ഉപമയാല്‍ ചതിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ നടന്ന കൂട്ടത്തല്ലും മൂപ്പിളമത്തര്‍ക്കവും തകര്‍ച്ചയും നാം […]