1455

റസൂൽ പൂര്‍ണമനുഷ്യന്‍

റസൂൽ പൂര്‍ണമനുഷ്യന്‍

മുഹമ്മദ് റസൂലിന്റെ(സ) ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന ആര്‍ക്കും നിരാശരാവേണ്ടി വരില്ല. അത്രയും സമ്പന്നമായ വ്യക്തിത്വമാണ് റസൂൽ ജീവിതം കൊണ്ട് നെയ്തുവെച്ചത്. അജ്ഞതയും അവിവേകവും മുഖമുദ്രയായ ഒരു സാംസ്‌കാരിക പരിസരത്തു നിന്ന് അല്‍ അമീന്‍ എന്ന് അപരാഭിധാനം സിദ്ധിച്ച വ്യക്തിത്വമാണ് റസൂലിന്റേത്. പതിനാലു നൂറ്റാണ്ടുകള്‍ക്കപ്പുറം വൈജ്ഞാനിക, സാംസ്‌കാരിക, നാഗരിക, സാമൂഹിക രംഗങ്ങളിലഖിലവും പ്രഭ നിറച്ചുകൊണ്ട് അരങ്ങൊഴിഞ്ഞ മഹാവ്യക്തിത്വം ഇന്നും സജീവ ചര്‍ച്ചയ്ക്ക് പാത്രീഭൂതമാവുന്നു. ഗ്രീക്ക് ക്ലാസിക്കുകളിലെ പോലെ ചരിത്രപരതയില്ലാത്ത വീരപുരുഷന്റെ കഥയല്ല റസൂലിന്റേത്. ആധുനിക മനുഷ്യര്‍ക്ക് ജീവിതം പഠിപ്പിച്ച, […]

റസൂലില്‍ ലയിച്ച സൂഫികള്‍

റസൂലില്‍ ലയിച്ച  സൂഫികള്‍

ഇസ്‌ലാമിലെ ആത്മധാരയാണ് സൂഫിസം. ആ ധാരയില്‍ ജീവിക്കുന്നവരെ നാം സൂഫി എന്നു വിളിക്കുന്നു. ജീവിതം മുഴുക്കെയും ഈശ്വരോപാസനയായി ഗണിക്കുന്നവര്‍. ക്ഷണികമായ ഭൗതികലോകത്തിനു വേണ്ടി മറ്റൊരു ജീവിതം അവര്‍ക്കില്ല. എല്ലാ നിമിഷവും ഒരേ കൊതിയോടെയും ആഗ്രഹത്തോടെയും കഴിയുന്നവര്‍. ശാശ്വതമായ ഈശ്വരസാമീപ്യം മാത്രം തേടുന്നവര്‍. റസൂലിന്റെ കാലത്ത് പള്ളിയില്‍ അറിവും(ഇല്‍മ്) ഇബാദയും ലക്ഷ്യമിട്ട് ജീവിച്ചിരുന്ന അനുചരന്മാരുണ്ടായിരുന്നു; അഹ്്ലുസ്സുഫ. ആ പേരുമായാണ് സൂഫി എന്ന വിളിപ്പേരിനു ബന്ധമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഉമര്‍(റ) ഉദ്ധരിക്കുന്ന നബി വചനത്തില്‍ കാണാം: റസൂലിന്റെ സമീപത്തെത്തി ജിബ്്രീല്‍ […]

റസൂലിനെ കണ്ട് ഖുർആൻ ഓതുന്നവർ

റസൂലിനെ കണ്ട് ഖുർആൻ ഓതുന്നവർ

അഹ്മദ് യാർഖാൻ അന്നഈമിക്ക് ഒരു ഗ്രന്ഥമുണ്ട്. “ശാനേ ഹബീബുറഹ്മാൻ മിൻ ആയാതിൽ ഖുർആൻ’- ഖുർആൻ റസൂലിന്റെ മഹത്വം എന്നാണതിന്റെ പേര്. പ്രവാചകാനുരാഗികൾ ഖുർആൻ മനസിലാക്കുന്നതിന്റെ ഒരു രീതിശാസ്ത്രം അതിൽ വിശദീകരിക്കുന്നുണ്ട്. ഖുർആന്റെ ആശയതലങ്ങളിലും വിശ്വാസ, അനുഷ്ഠാന നിയമങ്ങളിലും ഊന്നി വ്യാഖ്യാനങ്ങൾ പകർത്തിയവരുണ്ട്. എന്നാൽ ഖുർആനിലെ ഓരോ സൂക്തങ്ങളിലും മുഹമ്മദ് റസൂലിനെ(സ്വ) എങ്ങനെ അനുഭവിക്കാം എന്ന വീക്ഷണത്തോടെയാണ് അനുരാഗികൾ ഖുർആൻ ഓതുന്നത്. ലോകത്തിനാകെ മാർഗദർശനമായ അതുല്യ വേദഗ്രന്ഥം എന്നതിനപ്പുറം, അല്ലാഹു അവന്റെ ഇഷ്ടപാത്രമായ റസൂലിനോട് ഇരുപത്തിമൂന്നു വർഷത്തെ ദൗത്യജീവിതത്തിനിടയിൽ […]

ഹിജ്റയുടെ പാഠങ്ങളും ഉത്തമസമൂഹത്തിന്റെ അനുഭവങ്ങളും

ഹിജ്റയുടെ പാഠങ്ങളും  ഉത്തമസമൂഹത്തിന്റെ  അനുഭവങ്ങളും

മനുഷ്യരുടെ ദുരിതങ്ങൾക്ക് പരിഹാരമായി മഹാത്മാക്കളായ ചിന്തകന്മാർ പല വഴികളും ആലോചിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ, വിവിധ കാലങ്ങളിലായി പല ദർശനങ്ങളും രാഷ്ട്രീയവ്യവസ്ഥിതികളും രൂപപ്പെടുകയുണ്ടായി. ഓരോന്നും അവയ്ക്കുമുമ്പുള്ളവയുടെ പോരായ്മകൾ പരിഹരിക്കുന്നുവെന്ന് അവകാശപ്പെട്ടു. പക്ഷേ, ശാന്തിയും സമാധാനവും കളിയാടുന്ന ഒരു ലോകം സ്ഥാപിക്കാൻ അവയ്ക്കൊന്നും കഴിഞ്ഞില്ല. ശാസ്ത്രം വളർന്നുവെങ്കിലും അതിന്റെ ഗുണഫലം എല്ലാ മനുഷ്യർക്കും അനുഭവിക്കാനായില്ല. ശാസ്ത്രമുന്നേറ്റം പല പരിഷ്കാരങ്ങൾക്കും കാരണമായെങ്കിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിച്ചുവന്നു. മനുഷ്യർക്കിടയിൽ നീതിയും നിയമവും നടപ്പാവുന്നതും സമത്വവും സാഹോദര്യവും സംജാതമാവുന്നതും […]