Article

അര്‍ണബ് അതിലേറെ അര്‍ഹിക്കുന്നു എന്നതിനാല്‍

അര്‍ണബ് അതിലേറെ അര്‍ഹിക്കുന്നു എന്നതിനാല്‍

ഭീമ കൊറേഗാവ് കേസില്‍ മാവോവാദി ബന്ധം ചുമത്തി അറസ്റ്റുചെയ്യപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമി കഴിഞ്ഞയാഴ്ച പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഒരു അപേക്ഷ നല്‍കി. പാര്‍ക്കിന്‍സണ്‍സ് രോഗം കാരണം കൈ വിറയ്ക്കുന്നതുകൊണ്ട് ഗ്ലാസ് എടുത്ത് വെള്ളം കുടിക്കാന്‍ കഴിയുന്നില്ല. വെള്ളം കുടിയ്ക്കാന്‍ സ്‌ട്രോയും അനുവദിക്കണം എന്നതായിരുന്നു ആവശ്യം. രോഗപീഡകള്‍ അലട്ടുന്ന 83 വയസ്സുള്ള വയോധികന് വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. പക്ഷേ, ഈ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ 20 ദിവസത്തെ സമയം വേണമെന്ന് […]

അപ്പോള്‍ ഏതാണ് വഴി?

അപ്പോള്‍ ഏതാണ് വഴി?

വിശ്വാസി നിസ്‌കാരത്തില്‍ ദിനേന പാരായണം ചെയ്യുന്ന അധ്യായമാണ് സൂറത്തുല്‍ ഫാതിഹ. അതില്‍ ‘ചൊവ്വായ പാന്ഥാവിലേക്കു നീ എന്നെ വഴി നടത്തണേ’ എന്ന ഒരു വചനമുണ്ട്. വിശ്വാസി ഏതായാലും സന്മാര്‍ഗത്തിലല്ലേ? അങ്ങനെയല്ലെങ്കില്‍ ഓരോ മുസ്ലിമും പലപ്പോഴായി പാരായണം ചെയ്യുന്ന ഈ വചനത്തിന്റെ പ്രസക്തിയെന്ത്? ഒരു താത്വിക വിശകലനത്തിലൂടെ ഈ ആരോപണം വസ്തുതാപരമാണോ എന്ന് നോക്കാം. ഒരു നിമിഷം മതി അല്ലാഹുവിന് ഒരാളെ സന്മാര്‍ഗത്തിലാക്കാന്‍. പക്ഷേ, വിശ്വാസം ഉറച്ചുകഴിഞ്ഞാല്‍, ദൈവികമായ ആത്മസംസ്‌കരണത്തിലൂടെ ഒട്ടും വ്യതിചലിക്കാതെ സല്‍പാന്ഥാവില്‍ തന്നെ മരണം വരെ […]

കാലാവസ്ഥ തണുക്കും മഹാമാരി തണുക്കില്ല

കാലാവസ്ഥ തണുക്കും മഹാമാരി തണുക്കില്ല

എന്തുകൊണ്ടാണ് യൂറോപ്പില്‍ ഇപ്പോള്‍ കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നത്? വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ ഏതാണ്ടെല്ലാ രാജ്യങ്ങളും തന്നെ അവരുടെ സമ്പൂര്‍ണ ലോക്ക് ഡൗണുകള്‍ അവസാനിപ്പിച്ചെങ്കിലും ശരത് കാലത്തോടെ മിക്ക സ്ഥലങ്ങളിലും വൈറസിന്റെ വ്യാപനത്തില്‍ ഗണ്യമായ വര്‍ധന കണ്ടുതുടങ്ങി. സ്‌കൂളുകളും സര്‍വകലാശാലകളും തുറന്നതോടെ വ്യത്യസ്ത വീടുകളില്‍ നിന്നുള്ള വ്യക്തികളുടെ കൂടിച്ചേരല്‍ വര്‍ധിച്ചത് ഇതിനൊരു കാരണമാണ്. എന്നാല്‍ പുറത്തെ താപനില കുറഞ്ഞതിന് ഇതിലൊരു പങ്കുണ്ടോ? മഞ്ഞു കാലത്താണ് കൂടുതല്‍ ആളുകള്‍ക്ക് ജലദോഷവും പനിയും വരുന്നത്(കൊറോണ വൈറസിന്റെ മറ്റ് ഇനങ്ങള്‍ ജലദോഷത്തിന് കാരണമാകാം). […]

വോട്ടുകള്‍ നിവേദിച്ചാലും കണ്ണുതുറക്കില്ല ബ്രാഹ്മണ്യം!

വോട്ടുകള്‍ നിവേദിച്ചാലും കണ്ണുതുറക്കില്ല ബ്രാഹ്മണ്യം!

1931ലാണ് ഗാന്ധിജിയും അംബേദ്ക്കറും ആദ്യമായി കണ്ടുമുട്ടുന്നത്. മൂര്‍ച്ചയുള്ള വാക്കുകളാല്‍ എന്തുകൊണ്ട് താങ്കള്‍ കോണ്‍ഗ്രസിനെ (അതുവഴി രാജ്യവിമോചന പ്രസ്ഥാനത്തെ) വിമര്‍ശിക്കുന്നുവെന്നായിരുന്നു ഗാന്ധിജിക്ക് ചോദിക്കാനുണ്ടായിരുന്നത്. അംബേദ്കര്‍ക്ക് കുടുതല്‍ ചിന്തിക്കേണ്ടിവന്നില്ല. ”ഗാന്ധിജീ, എനിക്ക് മാതൃരാജ്യമില്ല. സ്വന്തമായി പേരുള്ള ഒരു അസ്പൃശ്യനും ഈ രാജ്യത്തെക്കുറിച്ച് അഭിമാനിക്കാന്‍ തോന്നില്ല.” പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആശയപോരാട്ടത്തിന്റെ തുടക്കമായിരുന്നു ആ സംഭാഷണം. ധിഷണയുടെ ഭിന്നധ്രുവങ്ങളില്‍ കഴിയുന്ന രണ്ടു ജീനിയസ്സുകള്‍ ജാതിവ്യവസ്ഥയെക്കുറിച്ച് ചിന്തകൊണ്ടും ജീവിതംകൊണ്ടും പിന്നീട് നിരന്തരം ഏറ്റുമുട്ടി. ഇരുവരും ലക്ഷ്യമിട്ടത് അധഃസ്ഥിതന്റെ മോചനമായിരുന്നു. പക്ഷേ അതിനു കണ്ടെത്തിയ മാര്‍ഗങ്ങള്‍ […]

ആമയും മുയലും

ആമയും മുയലും

വിഭജനത്തിന്റെ മുറിവുകള്‍ ഒന്നിലധികം തവണ ഏറ്റുവാങ്ങേണ്ടി വന്ന പ്രവിശ്യയാണ് ബംഗാള്‍. വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി 1905ലാണ് ബ്രിട്ടീഷ് സാമ്രാജ്യം ആദ്യം ബംഗാളിനെ രണ്ടായി വിഭജിച്ചത്. കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ആറു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടു ബംഗാളിനെയും വീണ്ടും ഒന്നാക്കേണ്ടിവന്നു. രണ്ടാമത്തേത് ഇന്ത്യാവിഭജനത്തിന്റെ ഭാഗമായിരുന്നു. മുസ്ലിം ഭൂരിപക്ഷ കിഴക്കന്‍ ബംഗാള്‍ 1947ല്‍ പാകിസ്ഥാന്റെ പ്രവിശ്യയായി. പശ്ചിമബംഗാള്‍ ഇന്ത്യയുടെ ഭാഗമായി. കിഴക്കന്‍ ബംഗാള്‍ പിന്നെ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി. ദാരിദ്ര്യവും പ്രകൃതിക്ഷോഭങ്ങളും മതതീവ്രവാദവുമായിരുന്നു പുതിയ രാജ്യത്തിന്റെ മുഖമുദ്ര. ബാലാരിഷ്ടതകളിലൂടെ മുടന്തിയാണെങ്കിലും […]