Article

ജിന്ന എന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തില്‍ ഉവൈസിക്കുള്ള ഉത്തരമുണ്ട്

ജിന്ന എന്തുചെയ്യണമായിരുന്നു എന്ന ചോദ്യത്തില്‍ ഉവൈസിക്കുള്ള ഉത്തരമുണ്ട്

1947 ഫെബ്രുവരി 20. ബ്രിട്ടീഷ് പൊതുസഭ ചേരുന്നു. ക്ലമന്റ് ആറ്റ്‌ലിയാണ് പ്രധാനമന്ത്രി. 1948 ജൂണ്‍ മാസത്തിന് മുന്‍പ് ബ്രിട്ടണ്‍ ഇന്ത്യ വിടുമെന്നും ഇന്ത്യയുടെ ചിരകാലഭിലാഷമായ സ്വതന്ത്രഭരണം സാധ്യമാകുമെന്നും ആറ്റ്‌ലി പ്രഖ്യാപിക്കുന്നു. എങ്ങനെ, എപ്പോള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. നിശ്ചിതമായ ഒരു തീയതിയും പറഞ്ഞില്ല. കാര്യങ്ങള്‍ സുഗമമാക്കാന്‍ മൗണ്ട് ബാറ്റണെ വൈസ്രോയിയായി ഇന്ത്യയിലേക്ക് അയക്കാന്‍ മാത്രം തീരുമാനമായി. മൗണ്ട് ബാറ്റണ്‍ മാര്‍ച്ച് 22-ന് ഇന്ത്യയിലെത്തി. അന്നുതന്നെ മൗണ്ട് ബാറ്റണ്‍ ഗാന്ധിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. നമുക്കുടനെ കാണാനാവുമെന്ന് […]

ഡിജിറ്റല്‍ വിലങ്ങുകള്‍

ഡിജിറ്റല്‍ വിലങ്ങുകള്‍

മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള രാജ്യാന്തര സംഘടനയായ ‘റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സി’ന്റെ പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ 142ാം സ്ഥാനമാണ് നരേന്ദ്ര മോഡിയുടെ ഇന്ത്യക്കുള്ളത്. കൊവിഡിന്റെ പേരില്‍ ലോകമെങ്ങും മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കടുത്തിരിക്കേയാണ് കഴിഞ്ഞ വര്‍ഷത്തെ 140ാം സ്ഥാനത്തുനിന്ന് ഇന്ത്യ രണ്ടുപടികൂടി താഴേക്കിറങ്ങിയത്. കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ മാത്രം മാര്‍ച്ച് 25നും മെയ് 31നും ഇടയില്‍ 55 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയില്‍ നിയമനടപടി നേരിടേണ്ടി വന്നത്. രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞയാഴ്ച […]

ജയിച്ചിട്ടും തോറ്റ് നിതീഷ് തോറ്റിട്ടും ജയിച്ച് തേജസ്വി

ജയിച്ചിട്ടും തോറ്റ് നിതീഷ് തോറ്റിട്ടും ജയിച്ച് തേജസ്വി

ബിഹാറിലെ ജനങ്ങള്‍ പ്രവചനങ്ങള്‍ തെറ്റിച്ചിരിക്കുന്നു. പ്രതീക്ഷകള്‍ അവസാന നിമിഷം തൂവിപ്പോയി. വോട്ടര്‍മാരെ പഴിച്ചിട്ട് ഫലമില്ല. പാര്‍ട്ടികള്‍ സ്വീകരിച്ച അവസരവാദപരവും ബുദ്ധിശൂന്യവുമായ അടവുകള്‍ ആ പിന്നാക്കസംസ്ഥാനത്തെ വര്‍ഗീയരാഷ്ട്രീയത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളെ തട്ടിമാറ്റി. ഒരുവേള അവര്‍ണ രാഷ്ട്രീയത്തിന്റെ ധ്വജവാഹകനായ ലാലുപ്രസാദ് യാദവിന്റെ പുത്രന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍, ‘മഹാഗഢ്ബന്ധ’ന്റെ ബാനറില്‍, മതേതര സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം ആഗതമായി എന്ന കണക്കുകൂട്ടലുകളാണ് അവസാനനിമിഷം പിഴച്ചത്. 243 അംഗ അസംബ്ലിയില്‍ 125 സീറ്റ് നേടി എന്‍ ഡി എ ഭരണം നിലനിര്‍ത്തിയിരിക്കുന്നു. […]

ട്രംപിനെ ജനാധിപത്യം തിരുത്തി; ഇനിയാരെ?

ട്രംപിനെ ജനാധിപത്യം തിരുത്തി; ഇനിയാരെ?

അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ആ പരാജയം ഏറ്റവും തീവ്രമായി സംഭവിച്ചു. ജനാധിപത്യത്തെയും ലോകത്തിന്റെ മാനുഷികതയെയും കുറിച്ച് ഉത്കണ്ഠകളുള്ള മനുഷ്യര്‍ തീവ്രമായി ആഗ്രഹിച്ചിരുന്ന പരാജയം. ഡൊണാള്‍ഡ് ട്രംപ് തോറ്റു. ലോകത്തെ ഏറ്റവും സമ്പന്നമായ ജനാധിപത്യരാജ്യം, ജനാധിപത്യത്തിന്റെ മൂല്യങ്ങളാലും സമ്പന്നം തന്നെയെന്ന് അടിവരയിട്ടു. ലോകത്തെ പല ജനാധിപത്യങ്ങളിലും 2010 ന് ശേഷം നടന്ന അഭിലാഷത്തിന്റെ അട്ടിമറി എന്ന സംഘടിത പ്രയോഗത്തിന്റെ അമേരിക്കയിലെ ഗുണഭോക്താവായിരുന്നു ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയപ്രക്രിയകളില്‍ പോയിട്ട് രാഷ്ട്രീയം എന്ന ആശയത്തില്‍പോലും വിശ്വസിക്കാത്ത കച്ചവടക്കാരന്‍. നോം ചോംസ്‌കി, ഒക്ടോബര്‍ 30ന് ന്യൂയോര്‍ക്കറിലെ […]

എത്ര കാതമോടിയാലാണ് ബൈഡന്‍ ട്രംപല്ലാതാകുക?

എത്ര കാതമോടിയാലാണ് ബൈഡന്‍ ട്രംപല്ലാതാകുക?

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ക്ക് ശേഷം ലോകമൊന്നാകെ ചര്‍ച്ചചെയ്ത പ്രധാന ചോദ്യങ്ങളിലൊന്നായിരിക്കും, എന്തുകൊണ്ട് ബൈഡന്‍ എന്നത്. ലോകപൊലീസ് ചമഞ്ഞ് ഏതു രാജ്യത്തും ഏതു ദേശത്തും സ്വന്തമായി നേട്ടമുളള കാര്യങ്ങളിലെ ഇടപെടല്‍, സ്വന്തം ചൊല്‍പ്പടിക്ക് നില്ക്കാത്ത രാജ്യങ്ങളെയെല്ലാം ഏതെങ്കിലും രീതിയില്‍ ചാപ്പകുത്തി അരികുവല്കരിക്കല്‍, അത്തരം രാജ്യങ്ങളെ സാമ്പത്തികമായി തകര്‍ത്തു വരുതിയില്‍ കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും ആയുധകമ്പനികള്‍ക്കുമെല്ലാം ലോകമൊന്നാകെ സ്വീകാര്യത കൂട്ടുവാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം ഇപ്പോഴുള്ളതുപോലെയും ചിലപ്പോള്‍ അതില്‍കൂടുതലായും ബൈഡന്റെ കാലത്തും തുടരാന്‍ തന്നെയാണ് […]