Article

കട്ടെടുത്ത മണ്ണിലെ കൈരാതങ്ങള്‍

കട്ടെടുത്ത മണ്ണിലെ കൈരാതങ്ങള്‍

1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍ സയണിസ്റ്റ് നേതാവ് ബാറന്‍ റോത്ത്‌ചൈള്‍ഡിന് ഒരു കത്തയക്കുന്നതോടെയാണ് ഇസ്രയേല്‍ രാഷ്ട്രത്തിന്റെ പിറവിക്ക് ഈറ്റില്ലം ഒരുങ്ങുന്നത്. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി എല്ലാ പിന്തുണയും നല്‍കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനം എന്ന പേരില്‍, ഒരു ജനതയുടെ സ്വപ്നങ്ങള്‍ കരിച്ചുകളയകുയും മറ്റൊരു ജനതയെ ക്രൂരതയുടെ അടയാളമായി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്ത, ചരിത്രത്തില്‍ ഇടം നേടിയ ആ കത്തിലെ വാചകങ്ങള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കായി […]

കേശവാനന്ദഭാരതി: ഒരു തോല്‍വിയുടെ ചരിത്രവിജയം

കേശവാനന്ദഭാരതി: ഒരു തോല്‍വിയുടെ ചരിത്രവിജയം

മഹത്തായ ഒരു പരാജയമാണ് കേശവാനന്ദഭാരതി ശ്രീപാദ ഗാല്‍വരു എന്ന ഹിന്ദുസന്യാസിയെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റേയും ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിന്റേയും ഏറ്റവും സവിശേഷമായ സന്ദര്‍ഭങ്ങളിലൊന്നിനെ നാം ഇന്ന് മനസിലാക്കുന്നത് കേശവാനന്ദഭാരതി കേസ് എന്നാണ്. പരാജയം എന്ന് തുടക്കത്തില്‍ പറഞ്ഞത് സ്വകാര്യസ്വത്തിന് ഭരണഘടനാ സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സ്വാമി കേശവാനന്ദഭാരതി ആ കേസ് തോറ്റു എന്നതിനാലാണ്. മഹത്തായ പരാജയം എന്ന് അതിനെ വിശേഷിപ്പിച്ചത് കേവലം ഒരു സ്വത്തവകാശമായി തുടങ്ങിയ കേസ് കേശവാനന്ദഭാരതിയുടെ ഇടപെടലില്ലാതെ, അദ്ദേഹത്തിന്റെ […]

സൈക്‌സ്- പീകോ കരാര്‍ ഫലസ്തീനോട് ചെയ്തത്

സൈക്‌സ്- പീകോ കരാര്‍ ഫലസ്തീനോട് ചെയ്തത്

കഴിഞ്ഞ 100വര്‍ഷമായി രാഷ്ട്രാന്തരീയതലങ്ങളില്‍ തണുത്തും തപിച്ചും ചര്‍ച്ചാവിഷയമായി തുടരുന്ന ഫലസ്തീന്‍ രാഷ്ട്രീയം എല്ലാറ്റിനുമൊടുവില്‍ എത്തിനില്‍ക്കുന്നത് വിശുദ്ധ ഹറമിലെ ലോകപ്രശസ്തനായ ഇമാം അബ്ദുറഹ്മാന്‍ സുദൈസിന്റെ വെള്ളിയാഴ്ച ഖുതുബയിലെ ചില പരാമര്‍ശങ്ങളിലാണ്. ഇസ്രയേലുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് ഖുതുബയില്‍ അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയത് സലഫീ പണ്ഡിതന്റെ കൊടുംവഞ്ചനയായി സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുകയണിപ്പോള്‍. ജൂതരടക്കമുള്ള ഇതരമതവിഭാഗങ്ങളുമായി പ്രവാചകര്‍ (സ) എത്ര ഗാഢമായ സൗഹൃദത്തിനാണ് ശ്രമിച്ചതെന്ന് സമര്‍ഥിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം രാഷ്ട്രീയമായ ചില ലക്ഷ്യങ്ങളോടെയാണ്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള […]

ഇങ്ങനെ മതിയോ അണുനശീകരണം?

ഇങ്ങനെ മതിയോ അണുനശീകരണം?

കൊവിഡ് 19 മഹാമാരിക്കൊപ്പം ഇന്ത്യയടക്കമുള്ള ലോകമെമ്പാടും ഏതാണ്ടെല്ലാ വീടുകളിലും ഇടം നേടിയ ഒരു ഉല്പന്നമാണ് സാനിറ്റസൈര്‍. പക്ഷേ അതില്‍ ഏതെല്ലാം ബ്രാന്റുകളാണ് വ്യാജമെന്നറിയാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന വിവരശേഖരമോ സര്‍ക്കാര്‍ വെബ്സൈറ്റോ ഇന്ത്യയിലില്ല. എന്നാല്‍ അമേരിക്കയില്‍ ഏതേത് ഉല്പന്നങ്ങളാണ് നേരായതെന്നും ഏതേതാണ് വ്യാജമെന്നും അറിയാന്‍ ഒരൊറ്റ ക്ലിക്കു മതി. കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ ഈയിടെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ഇത്തരമൊരു വിവരശേഖരം പബ്ലിക് ഡൊമെയ്നില്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയപ്പെട്ടത്. മുംബൈയിലും താനെയിലും നവി മുംബൈയിലും ലഭ്യമായ […]

പ്രതീക്ഷയുടെ കഫീല്‍ കിരണങ്ങള്‍

പ്രതീക്ഷയുടെ കഫീല്‍ കിരണങ്ങള്‍

ഡോ. കഫീല്‍ ഖാന്‍ ജയില്‍ മോചിതനായതിനെക്കുറിച്ചുള്ള മുഖപ്രസംഗത്തിന് ടെലിഗ്രാഫ് ദിനപത്രം നല്‍കിയ ശീര്‍ഷകം ‘വീണ്ടും പ്രതീക്ഷ’ എന്നാണ്. ഭരണകൂടത്തിന് അഹിതമായതു ചെയ്യുന്നവരെ അറസ്റ്റും ജാമ്യനിഷേധവും വഴി വിചാരണകൂടാതെ കാലങ്ങളോളം തടങ്കലിടുന്ന കാലത്ത് കഫീല്‍ ഖാനെ മോചിപ്പിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി വലിയ ആശ്വാസമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അഭിസംബോധന ചെയ്ത് പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരില്‍ ദേശസുരക്ഷാ നിയമം (എന്‍ എസ് എ) ചുമത്തിയാണ് യു പി സര്‍ക്കാര്‍ ഈ ശിശുരോഗവിദഗ്ധനെ ഒടുവില്‍ ജയിലിലടച്ചത്. […]