Article

നയതന്ത്രജ്ഞതയുടെ ലോകോത്തര മാതൃക

നയതന്ത്രജ്ഞതയുടെ ലോകോത്തര മാതൃക

അന്ത്യപ്രവാചകന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ചരിത്രവിദ്യാര്‍ഥിയെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രധാന ഘടകം ഏറ്റവും ചുരുങ്ങിയ കാലത്തിനിടയില്‍ നേടിയെടുത്ത നിയോഗവിജയമാണ്. രാഷ്ട്രീയപരമായോ ആധ്യാത്മികമായോ മതപരമായോ വന്‍വിപ്ലവങ്ങള്‍ സൃഷ്ടിച്ച ചരിത്രപുരുഷന്മാരില്‍ ഭൂരിഭാഗവും മഹത്തായ ദൗത്യങ്ങള്‍ നിറവേറ്റിയത് നീണ്ട കാലയളവിനിടയിലായിരിക്കും. മുത്തുനബിയുടെ ജീവിതം പരിശോധിക്കുമ്പോള്‍ അദ്ഭുതപ്പെടുത്തുന്നത് കേവലം 23വര്‍ഷം മാത്രമാണ് ആ ചരിത്രപുരുഷന്റെ പ്രവാചക കാലയളവ് എന്നതാണ്. അതില്‍ ആദ്യപത്തുവര്‍ഷം മക്കയില്‍ പീഡനങ്ങളും മര്‍ദനങ്ങളും അവഹേളനങ്ങളും കൊടിയ എതിര്‍പ്പുകളുമായി കഴിച്ചുകൂട്ടേണ്ടിവന്നു. ഖുര്‍ആനിന്റെ അവതരണവും ദൈവിക സന്ദേശത്തിന്റെ പ്രസാരണവും രഹസ്യമോ പരിമിതമോ ആയ പ്രബോധനവുമായി […]

രിസാലതിന്റെ അര്‍ഥവും വ്യാപ്തിയും

രിസാലതിന്റെ അര്‍ഥവും വ്യാപ്തിയും

തൗഹീദ് അഥവാ ഏകദൈവികതയിലുള്ള വിശ്വാസം കഴിഞ്ഞാല്‍ ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പ്രവാചകത്വത്തിലുള്ള വിശ്വാസമാണ്. തൗഹീദ് വിശ്വാസകാണ്ഡത്തിന് ആധാരമായിരിക്കുന്നതു പോലെ പ്രവാചകത്വത്തിലുള്ള വിശ്വാസം കര്‍മജീവിതത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്നു. പ്രവാചകത്വം എന്നതിന് സാങ്കേതികമായി നുബുവ്വത് എന്നാണു പറയുന്നത്. വിവരമറിയിക്കല്‍ എന്നോ പ്രവചിക്കല്‍ എന്നോ ആണ് അതിന്റെ ഭാഷാര്‍ഥം. പ്രവാചകന്‍ എന്ന് ഭാഷാന്തരം ചെയ്യുന്നത് നുബുവ്വത്തില്‍ നിന്നു നിഷ്പന്നമാകുന്ന നബി എന്ന പദത്തെയാണ്. എന്നാല്‍ ഈ പദത്തിന്റെ കേവല അര്‍ഥപരിധിയിലൊതുങ്ങുന്നതല്ല പ്രവാചകത്വം. കാരണം തീര്‍ത്തും ദൈവദത്തമായതും മനുഷ്യപ്രയത്‌നത്താല്‍ നേടിയെടുക്കാനാവാത്തതുമായ അത്യുത്തമ […]

യജമാനരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏജന്‍സികള്‍

യജമാനരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏജന്‍സികള്‍

ഭരണഘടനാ ശില്‍പികള്‍ സ്വപ്‌നേപി നിനച്ചതല്ലാത്തതാണെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയായുധമാണ്. ഏതെങ്കിലും നിര്‍ണായക ഘട്ടത്തില്‍ വലിയ ലക്ഷ്യങ്ങളോടെ രൂപീകരിക്കുന്ന ഭരണഘടനാ-ജനാധിപത്യ ഏജന്‍സികള്‍ അല്‍പം കഴിയുമ്പോഴേക്കും എല്ലാം മറന്ന് ഭരണകര്‍ത്താക്കളുടെ കോടാലിപ്പിടികളായി മാറുന്ന കാഴ്ച ! ജനാധിപത്യമെന്നത് കേവലം വോട്ടെടുപ്പുകളിലും അധികാരാസ്വാദനത്തിലും ഒതുങ്ങി, ജനായത്ത സ്ഥാപനങ്ങളെ ഞെരിഞ്ഞ് പിഴിഞ്ഞ്, ചണ്ടികളാക്കി വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ കെട്ടഴിഞ്ഞുവീഴാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി ബി ഐ), നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ […]

നീതിബോധത്തിന്റെ സംഘപരിവാരപ്പകര്‍ച്ചകള്‍

നീതിബോധത്തിന്റെ സംഘപരിവാരപ്പകര്‍ച്ചകള്‍

ബാബരി മസ്ജിദ് നിലനിന്ന ഭൂമി, വിശ്വാസത്തിന് തെളിവുണ്ടെന്ന കാരണത്താല്‍, ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നും രാജ്യത്തെ പരമോന്നത കോടതി വിധിച്ചതുഒമ്പത് മാസം മുമ്പാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമി, രാമജന്മഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള ആവശ്യം സംഘപരിവാരത്തിന്റേതായിരുന്നു. ആ ആവശ്യം സാധിച്ചെടുക്കാന്‍ കോടതിയെ സമീപിച്ചത് വിശ്വ ഹിന്ദു പരിഷത്തും രാമജന്മഭൂമി ന്യാസും ശിശുവായ രാമന്റെ രക്ഷാകര്‍തൃസ്ഥാനം ഏറ്റെടുത്ത വ്യക്തിയുമൊക്കെയായിരുന്നു. എന്നിട്ടും കോടതി വിധിച്ചത് ഭൂമിയുടെ അവകാശം ഹിന്ദുക്കള്‍ക്കാണെന്നായിരുന്നു. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വിശ്വാസവും […]

മുസ്‌ലിമിന്റെ ഹൃദയത്തെയാണ് നിങ്ങള്‍ നെടുകെ പിളര്‍ത്തിയത്

മുസ്‌ലിമിന്റെ ഹൃദയത്തെയാണ് നിങ്ങള്‍ നെടുകെ പിളര്‍ത്തിയത്

അതീവ ഖേദത്തോടെയും ലോകമെമ്പാടുമുള്ള കോടിക്കണക്കായ വിശ്വാസി മുസ്ലിമിനോടുള്ള ക്ഷമാപണത്തോടെയുമാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. ക്ഷമാപണത്തിനുള്ള കാരണം തികച്ചും വ്യക്തിപരമായ ഒരനുഭവമാണ്. രാഷ്ട്രീയവും സാമൂഹിക സന്ദര്‍ഭങ്ങളും വിശകലനം ചെയ്തുപോരാറുള്ള ഈ പംക്തിയില്‍ വ്യക്ത്യാനുഭവങ്ങള്‍ തീരെ പരാമര്‍ശിക്കാറില്ല. വ്യക്തിപരമായതും രാഷ്ട്രീയമാണ് എന്ന ബോധ്യമുണ്ടായിരിക്കുമ്പോള്‍ തന്നെ വൈയക്തികവും ആവര്‍ത്തിക്കാത്ത വിധം ഒറ്റപ്പെട്ടതുമായ അനുഭവങ്ങളില്‍ നിന്ന് നിഗമനങ്ങള്‍ രൂപപ്പെടുത്തുന്നതിലെ അപകടത്തെ മുന്‍നിര്‍ത്തിയായിരുന്നു ആ കരുതല്‍. ആദ്യ വാക്ക് ആവര്‍ത്തിക്കട്ടെ, അതീവ ഖേദത്തോടെ ആ പതിവ് തെറ്റിക്കുകയാണ്. ഇതെഴുതുന്നയാള്‍ വിശാലമായ അര്‍ഥത്തില്‍ വിശ്വാസിയല്ല. എല്ലാ […]