Article

ന്യായാധിപന്റെ പക്ഷപാത(ക)ങ്ങള്‍

ന്യായാധിപന്റെ പക്ഷപാത(ക)ങ്ങള്‍

‘…ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും ഇന്ത്യന്‍ യൂണിയന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും എന്നില്‍ നിക്ഷിപ്തമായ ചുമതല, ഭീതിയോ പ്രീതിയോ ഭയമോ പക്ഷപാതമോ കൂടാതെ എന്റെ കഴിവിന്റെയും അറിവിന്റെയും അടിസ്ഥാനത്തില്‍ വിശ്വസ്തതയോടെ നിറവേറ്റുമെന്നും ഭരണഘടനയും നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്നും….” സുപ്രീം കോടതിയില്‍ ജഡ്ജിമാരാകുന്നവര്‍ രാജ്യത്തോടായി ചെയ്യുന്ന സത്യപ്രതിജ്ഞയിലേതാണ് ഈ വാക്യങ്ങള്‍. ഈ പ്രതിജ്ഞയിലെ വാക്യങ്ങളുടെ അന്തസ്സത്തയെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നീതിനിര്‍വഹണം രാജ്യത്ത് നടക്കുന്നുണ്ടോ എന്ന ചോദ്യം പലകുറി ഉയര്‍ന്നിട്ടുണ്ട്. അവ്വിധമുള്ള നീതിനിര്‍വഹണം നടന്നില്ല എന്ന് സുപ്രീം കോടതി തന്നെ ഏറ്റുപറഞ്ഞ […]

അടച്ചിട്ട മുറികള്‍ തുറന്നിട്ട രാഷ്ട്രപതി

അടച്ചിട്ട മുറികള്‍ തുറന്നിട്ട രാഷ്ട്രപതി

ആഗസ്ത് 31ന് മരണമടഞ്ഞ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ രാഷ്ട്രീയ ജീവിതം ഓര്‍ക്കുന്നു. ഒരിക്കലല്ല, രണ്ടു തവണ, തൊട്ടടുത്ത് എത്തിയ ശേഷം പ്രധാനമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടയാളാണ് പ്രണബ് കുമാര്‍ മുഖര്‍ജി. പകരം ലഭിച്ചത് രാഷ്ട്രപതിസ്ഥാനവും ഭാരതരത്‌നയുമാണ്. നീണ്ട അഞ്ചു പതിറ്റാണ്ടുകാലം കേന്ദ്രഭരണത്തിന്റെയും ഭരണകക്ഷിയുടെയും താക്കോല്‍സ്ഥാനത്ത് ഇരിക്കുകയെന്ന അപൂര്‍വ ഭാഗ്യത്തിന് ഉടമയായ ആ നേതാവ് താന്‍ അത്രകാലം കൊണ്ടുനടന്ന രാഷ്ട്രീയ മൂല്യങ്ങള്‍പോലും കൈയൊഴിഞ്ഞോ എന്ന സംശയം ജനിപ്പിച്ച ശേഷമാണ് വിടവാങ്ങിയത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തന്‍, കോണ്‍ഗ്രസിന്റെ പ്രശ്‌ന പരിഹാര വിദഗ്ധന്‍, […]

ജേര്‍ണലിസ്റ്റുകളേ നിങ്ങള്‍ ഇങ്ങനെ മരിക്കാമോ?

ജേര്‍ണലിസ്റ്റുകളേ നിങ്ങള്‍ ഇങ്ങനെ മരിക്കാമോ?

In journalism just one fact that is false prejudices the entire work. – ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ വാക്കുകളാണ്. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ക്കും നോബല്‍ സമ്മാനത്തിനും കോളറക്കാലത്തെ പ്രണയത്തിനും മുന്‍പ് ഒന്നാംതരം ജേര്‍ണലിസ്റ്റായിരുന്നു മാര്‍ക്വേസ്. ലോകത്തിലെ ഏറ്റവും മഹത്തായ ജോലി എന്നാണ് മാര്‍ക്വേസ് ജേര്‍ണലിസത്തിന് നല്‍കിയ വിശേഷണങ്ങളിലൊന്ന്. അധികാരകേന്ദ്രങ്ങളെ സദാ അസ്വസ്ഥരാക്കി മൂളിപ്പറക്കുന്ന കൊതുകുകളെപ്പോലാവണം ജേര്‍ണലിസ്റ്റെന്നും പറഞ്ഞു ആ പഴയ പോരാളിയായ പത്രപ്രവര്‍ത്തകന്‍. സാഹിത്യത്തെക്കാള്‍ അദ്ദേഹം ജേര്‍ണലിസത്തെക്കുറിച്ച്, അതിന്റെ നൈതികതയെക്കുറിച്ച്, നൈതികതാനഷ്ടത്തെക്കുറിച്ച് സദാ […]

എന്‍ ആര്‍ സിയും രക്ഷിക്കില്ല നൂലറ്റ പട്ടങ്ങളായി അസമിലെ ബംഗാളി മുസ്ലിംകള്‍

എന്‍ ആര്‍ സിയും രക്ഷിക്കില്ല നൂലറ്റ പട്ടങ്ങളായി അസമിലെ ബംഗാളി മുസ്ലിംകള്‍

പ്രതീക്ഷിച്ചതിലുമേറെ മുസ്ലിംകള്‍ എന്‍ ആര്‍ സി പട്ടികയില്‍നിന്ന് പുറത്തായതോടെയാണ് ബി ജെ പി സര്‍ക്കാര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുകയാണെന്ന ആരോപണം സമുദായത്തിനുള്ളില്‍ നിന്നുയര്‍ന്നത്. 2015ലെ വേനല്‍ക്കാലത്ത് ഏറെ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടിയ അനുഭവം ഓര്‍ക്കുകയായിരുന്നു ലോവര്‍ അസമിലെ ബോങയ്ഗാവോണ്‍ ജില്ലയിലുള്ള ഔദുബി ഗ്രാമത്തില്‍ ഫാര്‍മസി നടത്തുന്ന സൈഫുല്ല സര്‍ക്കാര്‍. ”എല്ലാവരും തന്താങ്ങളുടെ രേഖകള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു” അദ്ദേഹം പറഞ്ഞു. ”ഞങ്ങള്‍ക്കെല്ലാവര്‍ക്കും രേഖകളുണ്ടായിരുന്നു, എന്നാല്‍ ഈ രേഖകള്‍ വീണ്ടെടുക്കുകയും ഹാജരാക്കുകയും ചെയ്യുക എന്നതായിരുന്നു വെല്ലുവിളി – മുത്തച്ഛന്‍ […]

അസഹിഷ്ണുതയുടെ യോഗി

അസഹിഷ്ണുതയുടെ യോഗി

1925-26കാലത്ത് ഇന്ത്യ ചുറ്റിക്കണ്ട എഴുത്തുകാരന്‍ ആര്‍ഡസ് ഹക്‌സിലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാണ്‍പൂര്‍ സമ്മേളനത്തിന് സാക്ഷിയായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള എണ്ണമറ്റ പ്രസംഗങ്ങള്‍ ശ്രവിക്കാനായപ്പോള്‍, ഈ ജനത അതര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മനോഗതം. അപ്പോഴും ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ചില തിക്തമുഖങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്ര്യം കൊണ്ട് ഈ ജനത വിവക്ഷിക്കുന്നത് സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയായിരിക്കുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചു. ആ വ്യവസ്ഥയില്‍ താഴ്ന്ന ജാതിക്കാര്‍ അങ്ങേയറ്റം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരില്ലേ? ആ വിഭാഗത്തിന് […]