Article

ഇസ്ലാമിന്റെ പ്രതിഫല ശിക്ഷാ സങ്കല്പങ്ങള്‍

ഇസ്ലാമിന്റെ പ്രതിഫല ശിക്ഷാ സങ്കല്പങ്ങള്‍

ദൈവനിന്ദ കാണിച്ച് അവിശ്വാസികളായി മരണപ്പെടുന്നവര്‍ കാലാകാലം ശിക്ഷിക്കപ്പെടും എന്ന് ഖുര്‍ആന്‍ പറയുന്നു; ‘നിങ്ങള്‍ നരക വാതിലുകളിലൂടെ പ്രവേശിക്കൂ, അതില്‍ നിങ്ങള്‍ ശാശ്വതരായിരിക്കും, അഹങ്കാരികളുടെ മടക്കസ്ഥാനം എത്ര മോശം'(72/39). ‘നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കളവാക്കുകയും അഹങ്കരിക്കുകയും ചെയ്തവര്‍ നരകാവകാശികളാണ്, അവരതില്‍ ശാശ്വതരായിരിക്കും'(36/7). അപ്പോള്‍ അമ്പതു വര്‍ഷം ജീവിച്ച വ്യക്തിയെ ഒരു പരിധിയുമില്ലാതെ കാലാകാലം ശിക്ഷിക്കുമെന്ന് പറയുന്നത് ‘നീതിമാനായ അല്ലാഹു’ എന്ന ദൈവസങ്കല്‍പ്പത്തോട് യോജിച്ചതാണോ? ഈ ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ ആരോപണം ഇവിടെ അവസാനിപ്പിക്കേണ്ടതില്ലായിരുന്നു. സ്വര്‍ഗസ്ഥരായവര്‍ക്ക് ശാശ്വതമായ സ്വര്‍ഗീയ […]

സാദിയ അന്‍വര്‍ ശൈഖ്: സത്യം മറഞ്ഞിരിക്കുന്നത് എവിടെയാണ്?

സാദിയ അന്‍വര്‍ ശൈഖ്: സത്യം മറഞ്ഞിരിക്കുന്നത് എവിടെയാണ്?

ജൂലൈ 12 ഞായറാഴ്ച. പൂനെ യെര്‍വാദയിലെ വീട്ടില്‍ ഉച്ചഭക്ഷണമൊരുക്കുന്ന തിരക്കിലായിരുന്നു റഹീമ ശൈഖ് (യഥാര്‍ത്ഥ പേരല്ല). അവരുടെ ഏകമകള്‍, തൊട്ടടുത്ത മുറിയില്‍ മൊബൈല്‍ ഫോണില്‍ സീരിയല്‍ കാണുന്നു. അപ്പോഴാണ് വാതിലില്‍ മുട്ടു കേട്ടത്. വന്നത്, ഇരുപതോളം പുരുഷന്മാരടങ്ങുന്ന സംഘം. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, മഹാരാഷ്ട്ര പൊലീസ്, മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നിവയിലെ അംഗങ്ങളായിരുന്നു അവര്‍. റഹീമയെയും മകളെയും യെര്‍വാദ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവരുടെ വീട് പരിശോധിച്ചു. റഹീമ ഒരുക്കിയ ഉച്ചഭക്ഷണം തണുത്തുറഞ്ഞു. റഹീമയുടെ മകള്‍ 22കാരിയായ […]

അനീതി നിര്‍വഹണം

അനീതി നിര്‍വഹണം

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയുടെ ഡല്‍ഹിയിലെ വീട്ടില്‍ ജൂണ്‍ 12ന് ഹിമാചല്‍ പ്രദേശ് പൊലീസ് എത്തി. അടുത്ത ദിവസം രാവിലെ 10 മണിക്ക് കുമാര്‍സൈന്‍ പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന സമന്‍സുമായാണ് അവര്‍ വന്നത്. സമകാലീന സംഭവങ്ങള്‍ വിശകലനം ചെയ്ത് ദുവ നടത്തുന്ന യൂട്യൂബ് ചാനലില്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമാണന്ന് ആരോപിച്ച് ഒരു ബി ജെ പി പ്രവര്‍ത്തകന്‍ ഹിമാചല്‍ പൊലീസിന് നല്‍കിയ പരാതിയാണ് കേസിനു കാരണം. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുവ സുപ്രീം […]

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് അതിദ്രുതം പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു: മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ് യാദവിന്റെ മുഖത്തിടിച്ചു. കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്ത കേട്ടവരെല്ലാം വിശ്വസിച്ചു. ‘രാജാജി’യെ മുഖത്തടിച്ച മകനെ സ്ത്രീജനം ശപിച്ചു. പിന്നീടാണ് മനസ്സിലായത്,അത് കെട്ടിച്ചമച്ച ആരോപണമായിരുന്നു. പിന്നെങ്ങനെ അത് ഇത്ര കാര്യക്ഷമമായി പ്രചരിപ്പിക്കാന്‍ സാധിച്ചു? അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നല്‍കിയ മറുപടി ഇതാണ്. ‘നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ 32ലക്ഷം മനുഷ്യരുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു.’ […]

പക്ഷേ, 1921-ല്‍ ഗാന്ധി മലബാറില്‍ വന്നില്ല

പക്ഷേ, 1921-ല്‍ ഗാന്ധി മലബാറില്‍ വന്നില്ല

1920 ജൂണ്‍. അന്നാണ് അലഹബാദില്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അതിനിര്‍ണായകമായ ഒരു യോഗം നടക്കുന്നത്. അക്കാല ഇന്ത്യയില്‍ സജീവമായിരുന്ന ഖിലാഫത്ത് കമ്മിറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച. ഖിലാഫത്തും നിസ്സഹകരണപ്രസ്ഥാനവുമായുള്ള കൈകോര്‍ക്കല്‍ ഗാന്ധിയുടെ പദ്ധതിയായിരുന്നു. മോത്തിലാല്‍ നെഹ്‌റുവും മദന്‍മോഹന്‍ മാളവ്യയും യോഗത്തിലുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം ഒരു മുന്നേറ്റമായി ബ്രിട്ടീഷ് ഇന്ത്യയില്‍ പടരുന്ന കാലം. മൗലാന ഷൗക്കത്ത് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. അദ്ദേഹവും യോഗത്തിലുണ്ട്. പില്‍ക്കാല ചരിത്രം സൗവര്‍ണമെന്ന് രേഖപ്പെടുത്തിയ നിസ്സഹകരണപ്രസ്ഥാനത്തിന് ഗാന്ധി തീകൊളുത്തിയ […]