Article

ഹോളോകോസ്റ്റ് കുറ്റബോധം എന്ന പകര്‍ച്ച വ്യാധി

ഹോളോകോസ്റ്റ് കുറ്റബോധം എന്ന പകര്‍ച്ച വ്യാധി

നാട്ടില്‍ എല്ലാവരും ഇപ്പോള്‍ ജര്‍മനിയെ കുറിച്ച് കൂടിയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. വംശീയ ഉന്മൂലനത്തിന്റെ ദര്‍ശനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായം എഴുതിയത് ഇവിടെയാണല്ലോ. അതിനാല്‍, ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ ജര്‍മ്മനിയെന്ന രാജ്യവും അതിന്റെ ചരിത്രവും ഒരു പ്രേതസാന്നിധ്യം കണക്കെ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ ആശ്ചര്യമില്ല. ബെര്‍ലിന്‍ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഫുട്പാത്തുകളില്‍ കാണാം ചെമ്പു തകിടുകള്‍ കൊണ്ട് കൊത്തിവെക്കപ്പെട്ട ചില പേരുകള്‍. ആ തെരുവുകളില്‍ നാസി കാലത്തിനു മുന്‍പ് ജീവിച്ചിരുന്ന ജൂത കുടുംബങ്ങളുടെ പേരുകള്‍. ഓഷ്്വിറ്റ്സിലെ കോണ്‍സെന്‍ട്രേഷന്‍ […]

പ്രപഞ്ചം സംസാരിക്കുന്ന ഇസ്ലാം

പ്രപഞ്ചം സംസാരിക്കുന്ന ഇസ്ലാം

ഏറെ സുന്ദരമാണ് ഇസ്ലാമിന്റെ വിശ്വാസ ശാസ്ത്രം. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതാണ് അതിന്റെ ആധാര ശില. പ്രപഞ്ചം അനാദിയല്ലെന്നും സ്വയംഭൂ അല്ലാ എന്നുമാണ് മുസ്ലിം വിശ്വസിക്കുന്നത്. അതിനാല്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്. ഈ സ്രഷ്ടാവ്- സൃഷ്ടി എന്ന സിദ്ധാന്തമാണോ സുന്ദരം അതല്ല സ്വയംഭൂ/ അനാദി എന്നീ സിദ്ധാന്തമാണോ സുന്ദരമെന്ന് പരിശോധിക്കാം. ഈ പരിശോധനക്ക് ആദ്യം രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടേണ്ടതുണ്ട്. പ്രപഞ്ചത്തിന് ചലനമുണ്ട്. ഇതിനര്‍ഥം ഒരു കുറവുണ്ട് എന്നതാണ്. ഓരോ സെക്കന്റിലും നമ്മുടെ ശരീരം ഉയര്‍ന്ന മാത്രയിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്. […]

കുടിയേറ്റം: അകത്തേക്കും പുറത്തേക്കും

കുടിയേറ്റം: അകത്തേക്കും പുറത്തേക്കും

ദേശീയ പൗരത്വപ്പട്ടിക തയാറാക്കാനുള്ള പണികള്‍ ഔപചാരികമായി തുടങ്ങുന്നതിനു മുമ്പുതന്നെ ഗുണ്ടാസംഘങ്ങള്‍ പൗരത്വ പരിശോധന തുടങ്ങിക്കഴിഞ്ഞു. മുംബൈയിലെ ചേരികളില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എം എന്‍ എസ്) പ്രവര്‍ത്തകരാണ് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പൊലീസിലേല്‍പ്പിക്കാന്‍ ‘സന്നദ്ധ സേവനം’ നടത്തുന്നത്. പശ്ചിമ മുംബൈയിലെ ബോറിവലിയിലെ മൂന്ന് ചേരികളില്‍ എം എന്‍ എസ് പ്രവര്‍ത്തകര്‍ നടത്തിയ അനധികൃത പൗരത്വ പരിശോധനയെപ്പറ്റി സുകന്യ ശാന്ത ‘ദ വയര്‍’ ല്‍ എഴുതിയിട്ടുണ്ട്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘങ്ങളായാണ് അവര്‍ കയറിയിറങ്ങുന്നത്. ബോറിവലി […]

ജയിക്കാനുള്ളതാണ് ഈ സമരങ്ങൾ

ജയിക്കാനുള്ളതാണ്  ഈ സമരങ്ങൾ

മൗനം അവസാനിപ്പിക്കുകയാണ് ഒരു ജനത. ഭയത്തിന്റെ ആവരണത്തില്‍ നിന്ന് പുറത്തിറങ്ങുകയും. ഭിന്നാഭിപ്രായം ഉറക്കെപ്പറയാനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ യൂണിയനെന്ന റിപ്പബ്ലിക് ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രസ്ഥാനമായി അത് മാറുകയുമാണ്. ഈ പ്രസ്ഥാനം ജയം കാണുമോ? ഈ പ്രസ്ഥാനം പതുക്കെപ്പതുക്കെ ഇല്ലാതാകുമോ? ഭരണകൂടം ഇതിനെ അടിച്ചമര്‍ത്തുമോ? എവിടേക്കാണ് ഈ പ്രസ്ഥാനം നമ്മെ നയിക്കുക? എന്നിങ്ങനെ പല ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കാലം ഉത്തരം നല്‍കട്ടെ. നാം കാണുന്നത് ഇന്ത്യന്‍ ജനത ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നതാണ്. വന്‍ നഗരങ്ങളില്‍, പട്ടണങ്ങളില്‍, ഗ്രാമങ്ങളില്‍ ഒക്കെ […]

മോഡിയുടെ തളികാ സമ്പദ്ശാസ്ത്രം: ആരുടെ തളിക?

മോഡിയുടെ തളികാ സമ്പദ്ശാസ്ത്രം: ആരുടെ തളിക?

ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന് വിശേഷിപ്പിക്കാവുന്ന നിര്‍മ്മലാ സീതാരാമന്റെ 2020-21 വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ കശ്മീരി കവി ദീനാനാഥ് കൗള്‍ തൊട്ട് അവ്വയാറും തിരുക്കുറളും ആടിത്തിമിര്‍ക്കുകയുണ്ടായി. ഇടതുപക്ഷ കവിയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ ഉറ്റ സുഹൃത്തുമായിരുന്ന ദീനാനാഥ് കൗളിനെ ധനമന്ത്രി പാര്‍ലമെന്റില്‍ ഉദ്ധരിക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ളയും ഉമര്‍ അബ്ദുള്ളയും അടക്കം നൂറുകണക്കായ കശ്മീര്‍ നേതാക്കള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിലേറെയായി തടങ്കലില്‍ ആണെന്നുള്ള വിരോധാഭാസത്തിന് കൂടി സഭ സാക്ഷ്യം വഹിക്കുകയുണ്ടായി. തിരുക്കുറളും അവ്വയാര്‍ […]