Article

സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

ഗുജറാത്താനന്തര പശ്ചാത്തലത്തിലാണ് താങ്കളുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയകൃതി, ഇരകളുടെ മാനിഫെസ്റ്റോ പ്രസിദ്ധീകൃതമാകുന്നത്. മതന്യൂനപക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഇരവത്കരിക്കപ്പെടുന്നവരുടെ വിശാലമായ ഐക്യമാണ് ഗുജറാത്തിനു പിറകെ ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്നാണ് ആ പുസ്തകം ഊന്നിപ്പറഞ്ഞ കാര്യം. പക്ഷേ, അക്കാലത്ത് അങ്ങനെയൊരു ഐക്യം സാധ്യമായില്ല എന്ന് മാത്രമല്ല ഇരകള്‍ എന്ന പരികല്പന പോലും വിമര്‍ശിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അന്ന് സാധ്യമാകാതിരുന്ന ഐക്യം പൗരത്വഭേദഗതി നിയമത്തിനു പിറകെ രാജ്യത്തിന്റെ തെരുവുകളില്‍ കാണുന്നു. ഗുജറാത്തില്‍ നിന്ന് പഠിക്കാത്ത […]

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ലവ് ജിഹാദ്

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ലവ് ജിഹാദ്

1968ല്‍ വിശ്വ ഹിന്ദുപരിഷത്ത് സ്ഥാപിതമായത് മുതല്‍ സംഘ്പരിവാര്‍ പരിപാടികളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു മുദ്രാവാക്യമുണ്ട്: ‘പഹലെ കസായി; ഫിര്‍ ഈസായി’- ആദ്യം മുസ്ലിംകള്‍.പിന്നീട് ക്രിസ്ത്യാനികള്‍. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു മുസ്ലിംകളാണെങ്കിലും ഉന്മൂലനം ചെയ്യപ്പെടേണ്ടവരില്‍ രണ്ടാമതായി വരുന്നത് ക്രിസ്ത്യാനികളാണ്. അതിനുശേഷം കമ്യൂണിസ്റ്റുകാരും. ഹിന്ദുത്വ സിദ്ധാന്തത്തിന്റെ ആചാര്യനായ വി.ഡി സവര്‍ക്കര്‍ ഹിന്ദുരാഷ്ട്ര നിര്‍മാണ പദ്ധതിക്ക് ചിന്താപരമായ അടിത്തറ പാകിത്തുടങ്ങിയപ്പോള്‍ പോരാട്ടത്തിന്റെ മുന ആദ്യം തിരിച്ചത് ക്രിസ്ത്യാനികള്‍ക്ക് നേരെയായിരുന്നു. ഇക്കാര്യം ഒരുപക്ഷേ, ഇന്നത്തെ ക്രിസ്ത്യന്‍ പാതിരിമാര്‍ മനസ്സിലാക്കിയിട്ടുണ്ടാവണമെന്നില്ല. സവര്‍ക്കറുടെ ആദ്യരചന തുടങ്ങുന്നത് 1907ലാണ്. […]

എന്തിന് കോടതി ഇത്ര വൈകിപ്പിക്കുന്നു?

എന്തിന് കോടതി ഇത്ര വൈകിപ്പിക്കുന്നു?

പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അപ്രതീക്ഷിതമായൊന്നുമുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കപ്പെട്ട 60 ഹരജികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ മറുപടി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറുപടി സമര്‍പ്പിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, പുതുതായി സമര്‍പ്പിക്കപ്പെട്ട 80 ഹരജികളില്‍ കൂടി മറുപടി സമര്‍പ്പിക്കേണ്ടതുണ്ടെന്നും അതിനായി ആറാഴ്ച സമയം വേണമെന്നും ആവശ്യപ്പെട്ടു. നാലാഴ്ച സമയം അനുവദിച്ച സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാറിന്റെ ഭാഗം കേള്‍ക്കാതെ ഹരജികളിന്‍മേല്‍ ഏതെങ്കിലും വിധത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ […]

ഓപ് ഇന്ത്യ: മുസ്ലിംദ്വേഷത്തിന്റെ ഓണ്‍ലൈന്‍ ഓപ്പറ

ഓപ് ഇന്ത്യ: മുസ്ലിംദ്വേഷത്തിന്റെ ഓണ്‍ലൈന്‍ ഓപ്പറ

എല്ലാവര്‍ക്കും അവരുടെ പ്രത്യയശാസ്ത്രമുണ്ട്. സത്യത്തിന്റെ സ്വന്തം ഭാഷ്യം പോലും അവര്‍ക്കുണ്ടാകും. ഹൈന്ദവദേശീയ വാദ വെബ്‌സൈറ്റായ ഓപ് ഇന്ത്യയുടെ നടത്തിപ്പുകാരും ഇതില്‍നിന്ന് വ്യത്യസ്തരല്ല. എന്നാല്‍ പത്രപ്രവര്‍ത്തനം നടത്തുകയാണെന്ന് നിങ്ങള്‍ അവകാശപ്പെടുന്നുവെങ്കില്‍ വസ്തുതകളുടെയും ന്യായത്തിന്റെയും വഴിയില്‍ പ്രത്യയശാസ്ത്രം വിലങ്ങുതടിയായി നില്‍ക്കരുത്. ഓപ് ഇന്ത്യ ഹിന്ദി പത്രാധിപര്‍ അജിത് ഭാരതി ഇതിനോട് വിയോജിക്കുന്നു: ”ഞങ്ങള്‍ ഒളിച്ചുവെക്കുന്നില്ല. കളങ്കമറ്റവരാണ് ഞങ്ങളെന്ന് പറയുന്നില്ല. ഞങ്ങള്‍ പരസ്യമായി വലതുപക്ഷത്താണ്.” ഒക്ടോബറിലും നവംബറിലും ഭാരതിയുടെ പേര് വെച്ച് ഓപ് ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളുടെ തലക്കെട്ടുകള്‍ക്ക് ഉദാഹരണങ്ങള്‍. – […]

ഹിറ്റ്‌ലറുടെ ജര്‍മനി ബി ജെ പിയുടെ ഇന്ത്യ

ഹിറ്റ്‌ലറുടെ ജര്‍മനി ബി ജെ പിയുടെ ഇന്ത്യ

പാര്‍ലിമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി സംസാരിക്കവേ ഹിറ്റ്ലറുടെ പഴയ ജര്‍മനിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി ജെ പി) പുതിയ ഇന്ത്യയും തമ്മിലുള്ള താരതമ്യമാണ് നടത്തിയത്. പൗരത്വ നിയമ ഭേദഗതിയുടെയും ദേശീയ പൗരത്വ പട്ടികയുടെയും ദേശീയ ജനസംഖ്യാ പട്ടികയുടെയും സൃഷ്ടാക്കള്‍ ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ സംവിധാനങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ടോ? നാസികളുടെ അജണ്ട പകര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചത്. രണ്ടും ഒരുപോലെയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇന്ത്യയില്‍ ക്വിസ് പ്രോഗ്രാം ജനപ്രിയമാക്കുന്നതില്‍ എന്റെ പിതാവ് നീല്‍ ഒബ്രീന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. […]