Article

അലങ്കാരശാസ്ത്രം ഇസ്‌ലാമിന്റെ പൊരുളറിയാൻ

അലങ്കാരശാസ്ത്രം  ഇസ്‌ലാമിന്റെ പൊരുളറിയാൻ

കേരളത്തിലെ മത പാഠശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ബിരുദങ്ങള്‍ വ്യത്യസ്തമായ നാമങ്ങളില്‍ വിശ്രുതമാണെങ്കിലും അവയെല്ലാം രണ്ടു പ്രധാനകൃതികളെ ആസ്പദിച്ചുള്ളവയാണ്. ഒന്ന്, മുഖ്തസ്വര്‍ എന്ന കൃതിയെ അടിസ്ഥാനപ്പെടുത്തി മുഖ്തസ്വര്‍ ബിരുദം. രണ്ട്, മുത്വവല്‍ എന്ന ഗ്രന്ഥം ആസ്പദമാക്കി മുത്വവല്‍ ബിരുദവും. ഈ രണ്ടു കൃതികളും അറബി സാഹിത്യത്തിന്റെ നിയമ തത്വങ്ങള്‍ വിശകലനം ചെയ്യുന്നവയാണ്. ഇമാം സഅ്ദുദ്ദീന്‍ തഫ്താസാനിയാണ്(1322-1390 ) ഇവയുടെ രചയിതാവ്. മതാത്മക വിജ്ഞാനങ്ങള്‍ പൊതുവെ രണ്ടായി വര്‍ഗീകരിക്കാറുണ്ട്. ഒന്ന്, മതവിജ്ഞാനങ്ങള്‍(ഇല്‍മുദ്ദീന്‍). രണ്ട്, മതവിജ്ഞാനങ്ങള്‍ക്ക് മധ്യമമായ ജ്ഞാനങ്ങള്‍(ഇല്‍മുല്‍ […]

കാവൽവാക്കും പ്രാർഥനയും

കാവൽവാക്കും  പ്രാർഥനയും

അല്ലാഹുവിനോട് നടത്തുന്ന കാവൽ പ്രാർത്ഥനയാണ് തഅവ്വുദ്. പിശാചിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടുന്നത്. തഅവ്വുദ് ഓതിക്കൊണ്ടാണ് ഫാതിഹ ആരംഭിക്കേണ്ടത്. ഖുർആൻ പാരായണം ചെയ്യാൻ ഉദ്ദേശിച്ചാൽ അഭിശപ്തനായ പിശാചിൽനിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടാൻ വിശുദ്ധ ഖുർആൻ സൂറ അന്നഹ്ൽ 98-ാം വചനത്തിൽ നിർദേശിച്ചിട്ടുണ്ട്. “അഊ ദുബില്ലാഹിമിനശൈത്വാനി റജീം’ എന്നതാണ് തഅവ്വുദിന്റെ ഏറ്റവും ഉത്തമമായ വാചകം. റസൂൽ(സ്വ) ഫാതിഹാ പാരായണത്തിന് മുമ്പ് ഈ വാചകം ഉരുവിട്ടിരുന്നതായി ഹദീസുകളിൽ കാണാം. മനുഷ്യനെ വഴിതെറ്റിക്കുന്ന ദുഷ്ടനായ പിശാചിന്റെ ദുർബോധനങ്ങളിൽ നിന്ന് സർവ്വശക്തനായ അല്ലാഹുവിനോട് […]

എന്റെ കരളിന്റെ കഷണം ആ കുഞ്ഞുമാലാഖ

എന്റെ കരളിന്റെ കഷണം ആ കുഞ്ഞുമാലാഖ

മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേയ്ക്ക് മടങ്ങി വന്നപ്പോള്‍ ആദ്യം തേടിയത് മറ്റാരെയുമല്ല എന്റെ കരളിന്റെ കഷണത്തെയാണ്. ഒരു കുഞ്ഞിനെ പോലെ സുഖമായി ഉറങ്ങുന്ന അവളെ ഞാന്‍ കണ്ടു. ജീവിതത്തെ മനോഹരമാക്കിയ നിമിഷം. ശരീരത്തിലേക്കു ആത്മാവ് പ്രവേശിക്കുന്നത്, ജനനം, ആത്മാവ് വേര്‍പെടുന്നത്, മരണം. അനുവാദം ചോദിക്കാതെ കടന്നുവന്നു. അതുപോലെ തന്നെ പടിയിറങ്ങുന്ന അത്ഭുത പ്രതിഭാസം. ഇത് രണ്ടും സംഭവിക്കുന്നത് എപ്പോള്‍ എന്ന് നമുക്ക് അറിയില്ല. ഇതിനിടയില്‍ ഏതു നിമിഷവും പിടഞ്ഞു തീരാവുന്ന ഒന്നാണ് മനുഷ്യ ജീവന്‍. ആത്മാവ് മലിനമാക്കാതെ […]

താലിബാന്‍ നടപ്പാക്കുന്നത് ഇസ്‌ലാമാണോ?

താലിബാന്‍  നടപ്പാക്കുന്നത് ഇസ്‌ലാമാണോ?

മനുഷ്യസമൂഹത്തിന് സ്രഷ്ടാവായ അല്ലാഹു സംവിധാനിച്ചതാണ് ഇസ്‌ലാം മതം. സമൂഹത്തിന്റെയും പ്രകൃതിയുടെയും നന്മയാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നതും പഠിപ്പിച്ചതും. ഈ നന്മയിലേക്ക് നയിക്കാന്‍ ചില അച്ചടക്കങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നിയമസംവിധാനങ്ങളും ആവശ്യമാണ്. ഈ നിയമസംവിധാനത്തെ ശരീഅത് എന്നു പറയും. ശരീഅത് അനുഷ്ഠിക്കുന്നതിന്റെ പൂര്‍ണതയനുസരിച്ചാണ് ഒരു വിശ്വാസി അല്ലാഹുവിലേക്ക് അടുക്കുന്നതും ഇഹപര മോക്ഷം ലഭിക്കുന്നതും. ശരീഅത് പൂര്‍ണമായും അനുഷ്ഠിക്കുന്ന ഒരാള്‍ സ്വന്തത്തോടും മറ്റെല്ലാ അപരനോടും പ്രകൃതിയോടും സ്രഷ്ടാവിനോടും പൂര്‍ണമായും തന്റെ കടപ്പാടുകള്‍ നിര്‍വഹിക്കും. ഈ കടപ്പാട് നിര്‍വഹണമാണ് പ്രധാനമായും ശരീഅത് കൊണ്ട് […]

താലിബാന്റെ വിജയം ഇന്ത്യയുടെ ആശങ്കകൾ

താലിബാന്റെ വിജയം  ഇന്ത്യയുടെ ആശങ്കകൾ

രണ്ടു പതിറ്റാണ്ട് കാലത്തെ അമേരിക്കന്‍ സൈനിക ഇടപെടലിനുശേഷം അഫ്ഗാനിസ്ഥാന്റെ മിക്ക പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലേക്ക് തിരികെയെത്തുന്നതിനൊപ്പം ഇന്ത്യയ്ക്കു ലഭിക്കുന്ന കയ്പ്പിനെ മധുരമാക്കാന്‍ ഒരുവാക്കിനും കഴിയില്ല. കടലാസില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 106 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും അത് പാകിസ്ഥാന്‍ അധിനിവേശ പ്രദേശത്ത് ആയതിനാല്‍ ഇന്ത്യയുമായി അഫ്ഗാനിസ്ഥാന്‍ ഒരു സാങ്കല്‍പിക അതിര്‍ത്തി മാത്രമാണ് പങ്കുവയ്ക്കുന്നത്. എങ്കിലും തെക്കനേഷ്യയില്‍ എന്തു സംഭവിച്ചാലും മേഖലയിലെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മേല്‍ അവയ്ക്കു വലിയ അനന്തരഫലമുണ്ട്. താലിബാന്‍ അധികാരം പിടിച്ചത് ഇന്ത്യക്ക് നല്‍കുന്ന അർഥമിതാണ്. […]

1 69 70 71 72 73 350