Article

ആരോടൊക്കെ ഞങ്ങള്‍ സമാധാനം പറയണം?

ആരോടൊക്കെ ഞങ്ങള്‍ സമാധാനം പറയണം?

ഫൗസിയ ആരിഫ് കോളജ് അധ്യാപികയാണ്. പൊളിറ്റിക്കല്‍ ഇസ്‌ലാമിനോടുള്ള തന്റെ പക്ഷപാതിത്വം ഒരു നിലയിലും മറച്ചുവെച്ചിട്ടില്ലാത്ത പൊതുപ്രവര്‍ത്തക. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പലതരം സംഘാടനങ്ങളോട് സഹകരിക്കുന്ന, സോഷ്യല്‍ മീഡിയയില്‍ സജീവമായി അഭിപ്രായം പറയുന്ന സ്ത്രീ. ഫൗസിയ ഇക്കഴിഞ്ഞ നാളുകളില്‍ കടുത്ത മനുഷ്യാവകാശ ലംഘനം എന്നു പരിഗണിക്കാവുന്ന തരം വിമര്‍ശനങ്ങള്‍ക്ക് വിധേയയാവുകയുണ്ടായി. അതും അവര്‍ വളരെ സജീവമായ ഫേസ്ബുക്കില്‍. പലതും ക്രൂരമായ ആക്രമണം. എന്തായിരുന്നു കാരണം? കേരളത്തില്‍ പലരൂപത്തില്‍ നടക്കുന്ന, ഫൗസിയ ആരിഫ് തന്നെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന താലിബാന്‍ ചര്‍ച്ചയുടെ ഭാഗമായിരുന്നു […]

സമ്പാദ്യമാണോ സന്തോഷത്തിന്റെ ഉറവ?

സമ്പാദ്യമാണോ  സന്തോഷത്തിന്റെ ഉറവ?

ഒരു മനുഷ്യൻ സാധാരണ ഗതിയിൽ ധനികനായ ഒരാളുടെ ജീവിതവുമായി സ്വന്തം ജീവിതം വിലയിരുത്തുന്നു. ഒരു വ്യക്തിക്കു സമ്പത്തിനെ കുറിച്ച് ധാരാളം സ്വപ്‌നങ്ങൾ ഉണ്ടാകുമ്പോൾ അവൻ വളരെ സ്വാർഥനായ വ്യക്തി ആയിത്തീരുകയാണ്. ജീവിതത്തിൽ പ്രധാനപ്പെട്ട എല്ലാ ആളുകളെയും അകറ്റുകയും കൂടുതൽ സമ്പത്ത് നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. പണമാണ് എല്ലാത്തിനും മുകളിൽ, എത്ര കൂടുതൽ നേടുന്നു അതാണ് ജീവിത വിജയം എന്നീ ചിന്തകൾ യഥാർത്ഥത്തിൽ എവിടെനിന്നുണ്ടായി? ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു പോകാൻ പണമില്ലാതെ പറ്റില്ല. ജീവിതത്തിൽ ഉണ്ടാകുന്ന […]

പിന്നെയും തോൽക്കുന്ന കോൺഗ്രസ്

പിന്നെയും തോൽക്കുന്ന കോൺഗ്രസ്

വരുന്ന ലോക്്സഭാതിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്റെ കേളികൊട്ട് എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസമാദ്യം ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ പ്രഭാതഭക്ഷണത്തോടെ നടന്ന യോഗത്തിൽ തൃണമൂൽ കോൺഗ്രസും ശിവസേനയും സി പി എമ്മും സി പി ഐയും ഉൾപ്പെടെ 15 പ്രതിപക്ഷകക്ഷികളുടെ നേതാക്കൾ പങ്കെടുത്തു. പക്ഷേ, ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും ഒഡിഷ ഭരിക്കുന്ന ബിജു ജനതാദളും തെലങ്കാന ഭരിക്കുന്ന ടി ആർ എസും ആന്ധ്രാപ്രദേശിൽ അധികാരത്തിലുള്ള വൈ […]

ഒളിസൗഹൃദങ്ങളുടെ ആലിംഗനങ്ങൾ

ഒളിസൗഹൃദങ്ങളുടെ  ആലിംഗനങ്ങൾ

ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് 1947-ൽ ഇന്ത്യ സ്വതന്ത്രമാകുന്നത് പലതരം മുറിവുകളിലേക്കാണ്. അതിലൊന്ന് വിഭജനത്തിന്റെ പാപഭാരം മുസ്‌ലിം സമുദായത്തിന്റെ മേൽ കെട്ടിവെക്കാൻ ശ്രമം നടന്നു എന്നതാണ്. പുതിയ രാജ്യത്തെ പ്രതിയുള്ള മുസ്‌ലിംലീഗ് നേതാക്കളുടെ പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് അങ്ങനെയൊരു കുറ്റം ചാർത്തപ്പെടാൻ മുസ്‌ലിം സമുദായം നിന്നുകൊടുക്കേണ്ടിവന്ന രാഷ്ട്രീയ സാഹചര്യം. ഇന്ത്യാവിഭജനത്തിന്റെ ഉത്തരവാദിത്വം അഖിലേന്ത്യാ ലീഗിന്റെയോ മുഹമ്മദലി ജിന്നയുടെയോ പിരടിയിൽ ചാർത്തുന്നതിൽ ചരിത്രപരമായി പിശകുണ്ട്. ചരിത്രത്തെ സത്യസന്ധമായി സമീപിച്ചാൽ വി ഡി സവർക്കറിൽ തുടങ്ങി ജവഹർലാൽ നെഹ്‌റുവിൽ അവസാനിപ്പിക്കേണ്ടിവരും വിഭജനവിചാരണ. സവർക്കറും […]

നന്ദി മിസ്റ്റര്‍ പ്രധാനമന്ത്രി, നമുക്കിനി ചരിത്രം പറയാം

നന്ദി മിസ്റ്റര്‍ പ്രധാനമന്ത്രി, നമുക്കിനി ചരിത്രം പറയാം

ഒരര്‍ഥത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ നരേന്ദ്രമോഡിക്ക് നന്ദി പറയേണ്ട ദിനമാണ് ഇക്കഴിഞ്ഞ ആഗസ്ത് 14. വിഭജനത്തിന്റെ ഭയാനക സ്മൃതി ദിനമായി ആഗസ്ത് 14 പ്രധാനമന്ത്രിയാല്‍ പ്രഖ്യാപിക്കപ്പെട്ടത് അന്നാണല്ലോ? നമ്മുടെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയം അത് ഔദ്യോഗികമായി രേഖയാക്കുകയും ചെയ്തു. ഇനിമുതല്‍ എല്ലാ ആഗസ്ത് പതിനാലും നമുക്ക് വിഭജനത്തിന്റെ താരതമ്യങ്ങളില്ലാത്ത കൊടും കെടുതികളെ ഓര്‍ക്കാനുള്ള ദിവസമാണ്. ഓര്‍ക്കുക എന്നാല്‍ ചരിത്രത്തില്‍, സാഹിത്യത്തില്‍, സാമൂഹിക ശാസ്ത്ര പഠനങ്ങളില്‍, ൈകമാറിക്കിട്ടിയ സ്മരണകളില്‍ ഏറെയേറെ നിറഞ്ഞു കിടക്കുന്ന ആ അഭിശപ്ത ദിനങ്ങളുടെ ഓര്‍മകളെ പുനരാനയിക്കുക […]

1 70 71 72 73 74 350