Article

വിനയത്തോടെ റുകൂഅ് ചെയ്യാം

വിനയത്തോടെ  റുകൂഅ് ചെയ്യാം

“സത്യവിശ്വാസികളേ; നിങ്ങള്‍ റുകൂഉം സുജൂദും നിര്‍വഹിക്കുകയും അതിലൂടെ നിങ്ങളുടെ നാഥന്റെ പ്രീതി കാംക്ഷിക്കുകയും ചെയ്യുവീന്‍. നന്മ പ്രവര്‍ത്തിക്കുവീന്‍. നിങ്ങള്‍ക്കു വിജയം വരിക്കാനായേക്കും’ (ഖുര്‍ആന്‍ ആശയം: 22/77). കുനിയുക, വിനയം പ്രകടിപ്പിക്കുക എന്നെല്ലാമാണ് റുകൂഅ് എന്ന പദത്തിനര്‍ഥം. അല്ലാഹുവിന്റെ പ്രതാപവും തന്റെ നിസ്സാരതയും മനസിലാക്കിയ ദാസന്‍ യജമാനനായ അല്ലാഹുവിനു മുന്നില്‍ തലകുനിക്കലാണ് റുകൂഅ്. ശിരസ്സുയര്‍ത്തി അഹങ്കാരത്തോടെ നില്‍ക്കുന്നതാണ് മനുഷ്യപ്രകൃതി. മറ്റു ജീവികളാകട്ടേ തല താഴ്ത്തി നാലു കാലില്‍ വിനയത്തോടെ നില്‍ക്കുന്നു. നിറുത്തത്തില്‍ നിന്ന് റുകൂഇനായി കുനിയുന്ന സത്യ വിശ്വാസി […]

ചരിത്രത്തിലില്ലാത്ത മഹത്വം പാഠപുസ്തകത്തിലെന്തിന്?

ചരിത്രത്തിലില്ലാത്ത മഹത്വം പാഠപുസ്തകത്തിലെന്തിന്?

സത്യാനന്തരം എന്ന വാക്ക് ഇപ്പോള്‍ സര്‍വസാധാരണയായി നാം പ്രയോഗിക്കാറുണ്ട്. 2016 ല്‍ ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു വര്‍ഷത്തിന്റെ പദമായി(Word of the year) ആ വാക്കിനെ തിരഞ്ഞെടുത്തതോടു കൂടിയാണ് ജനശ്രദ്ധ നേടുന്നത്. അമേരിക്കന്‍ എഴുത്തുകാരനായ റാല്‍ഫ് കെയസ് 2004 ല്‍ “സത്യാനന്തരകാലം’ (The post – Truth Age) എന്ന ശീര്‍ഷകത്തില്‍ പുസ്തകം എഴുതിയപ്പോള്‍ ആ വാക്കിനു കൂടുതല്‍ പ്രചാരം സിദ്ധിച്ചു. നുണകള്‍ തെറ്റാണെന്ന പഴയ നിലപാടില്‍ നിന്ന് അവ ചില സാഹചര്യങ്ങളില്‍ ശരിയാണെന്നു മാത്രമല്ല സ്വീകാര്യവും കൂടിയാണെന്ന […]

വെട്ടിമാറ്റപ്പെടാത്ത ഓർമകൾ

വെട്ടിമാറ്റപ്പെടാത്ത ഓർമകൾ

അബുവോക്കർ: മലപ്പുറം ജില്ലയിലെ ഏറനാട് ഊർങ്ങാട്ടിരി അംശം സ്വദേശി. ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾക്കും ചൂഷകജന്മിമാർക്കും എതിരെ 1921ൽ നടന്ന മലബാർ വിപ്ലവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കപ്പെട്ടു. നിസഹകരണ ഖിലാഫത് പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രസ്തുത പോരാട്ടം. 1922 ജൂൺ 6നാണ് അദ്ദേഹം തടവിലാക്കപ്പെട്ടത്. മഞ്ചേരി സബ് ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞു. ക്രൂരമായ പൊലീസ് പീഡനം, ജയിലിനകത്തെ തടവുകാരുടെ ബാഹുല്യം, വൃത്തിഹീനമായ ചുറ്റുപാടുകൾ, ശുദ്ധജലത്തിന്റെയും ഭക്ഷണത്തിന്റെയും ലഭ്യതക്കുറവ് എന്നീ കാരണങ്ങളെ തുടർന്നുണ്ടായ ന്യൂമോണിയ ആയിരുന്നു മരണ കാരണം. 1922 ജൂൺ 21ന് […]

മലബാർ ചരിത്രം വായനയിലെ സങ്കീർണതകളും ദുർഘടങ്ങളും

മലബാർ ചരിത്രം  വായനയിലെ സങ്കീർണതകളും ദുർഘടങ്ങളും

“”ഏതൊരു സമൂഹത്തിലും, സമൂഹം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം മറച്ചുവെക്കാന്‍ താല്പര്യപ്പെടുന്നത് ആ സമൂഹത്തിലെ മേധാവി വര്‍ഗമായിരിക്കും. അതുകൊണ്ടുതന്നെ സത്യസന്ധമായ അപഗ്രഥനങ്ങള്‍ക്കു മിക്കപ്പോഴും വസ്തുനിഷ്ഠമായ പ്രസ്താവങ്ങള്‍ എന്നതിനെക്കാള്‍ വെളിപ്പെടുത്തലുകളെ പോലെ തോന്നിക്കുന്ന ഒരു വിമര്‍ശനാത്മക സ്വഭാവം ഉണ്ടായേതീരൂ… മനുഷ്യസമൂഹത്തെക്കുറിച്ച് പഠിക്കുന്നവര്‍ എല്ലാം ചരിത്രപ്രക്രിയയില്‍ ഇരകളാക്കപ്പെടുന്നവരോടുള്ള അനുകമ്പയെയും “വിജയ’മവകാശപ്പെടുന്നവരെക്കുറിച്ചുള്ള സന്ദേഹങ്ങളെയും അവരുടെ പഠനപ്രക്രിയക്കുതകുന്ന ഉപകരണങ്ങളാക്കുകയാണ് വേണ്ടത്!”1 ചരിത്രപഠനത്തെ പോലെത്തന്നെയാണ് ചരിത്രവായനയും. നിത്യജീവിതത്തില്‍ നമുക്കു ചെന്നെത്താന്‍ കഴിയാത്ത ഒരു ഭൂതകാലത്തിലേക്കുള്ള സഞ്ചാരമാണത്. പോവുന്ന വഴികളിലോ ചെന്നെത്തുന്ന ഇടങ്ങളിലോ നമ്മുടെ അന്വേഷണങ്ങള്‍ […]

ഗാന്ധി മാഞ്ഞുപോകും പിന്നെയല്ലേ വാരിയംകുന്നന്‍?

ഗാന്ധി മാഞ്ഞുപോകും പിന്നെയല്ലേ വാരിയംകുന്നന്‍?

അമ്പരപ്പിക്കുന്ന യാതൊന്നുമില്ല മലബാര്‍ സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന്റെ മഹാചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള പുതിയ നീക്കത്തില്‍. അത്തരം മായ്ച്ചുകളയലും കൂട്ടിച്ചേര്‍ക്കലും മലബാര്‍ വിപ്ലത്തില്‍ നിന്ന് തുടങ്ങിയതോ അതില്‍ അവസാനിക്കുന്നതോ അല്ല. ലോകചരിത്രത്തില്‍ എമ്പാടും ഫാഷിസം പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും അങ്ങനെയാണ്. ഫാഷിസം മാത്രമല്ല, എല്ലാത്തരം അധിനിവേശങ്ങളും അപ്പണി ചെയ്തുതന്നെയാണ് ആധിപത്യം അരക്കിട്ടുറപ്പിച്ചിട്ടുള്ളത്. കാരണം ലളിതമാണ്. വിഭജനമാണ് ഫാഷിസത്തിന്റെയും എല്ലാത്തരം സമഗ്രാധിപത്യത്തിന്റെയും വഴി. ഭിന്നസംസ്‌കൃതികളെ, ബഹുസ്വരതകളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകല്‍ അത്തരം സംവിധാനങ്ങള്‍ക്ക് അസാധ്യമാണ്. ജനതയെ പല ശകലങ്ങളായി പിളര്‍ത്തി അതില്‍ […]

1 68 69 70 71 72 350