കവര്‍ സ്റ്റോറി

ആർക്കാണ് ഉടലിന്റെ അവകാശം?

ആർക്കാണ് ഉടലിന്റെ അവകാശം?

അബോര്‍ഷന്‍ ജ്ഞാനശാസ്ത്ര ബന്ധിതമായി സംവദിക്കേണ്ടുന്ന ഒരു പ്രശ്നം കൂടിയാണ്. നിലവില്‍ രാഷ്ട്രീയ, സാമൂഹിക ബന്ധിതമായാണ് അത് ഉയര്‍ന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണല്ലോ അമേരിക്കയിലെ സുപ്രീം കോടതിവിധിയെ ചൊല്ലി യു എസ് തെരുവുകള്‍ പ്രക്ഷുബ്ധമായത്. അബോര്‍ഷനുമായി ബന്ധപ്പെട്ട അമ്പതു വര്‍ഷം പഴക്കമുള്ള നിയമം തിരുത്തപ്പെടുന്നു. പുതിയ നിയമം നിലവില്‍വരുന്നതോടെ ഗര്‍ഭഛിദ്രം കുറ്റകരമായി മാറും. ഇതിനെതിരെ ശബ്ദമുയര്‍ത്തിയാണ് അമേരിക്കന്‍ തെരുവുകളില്‍ പ്രതിഷേധക്കാര്‍ വന്നു നിറയുന്നത്. സ്ത്രീകളുമായി കൂടുതല്‍ റിലേറ്റ് ചെയ്യപ്പെടുന്നത് കൊണ്ട് സമരത്തിലെ സ്ത്രീസാന്നിധ്യം ശ്രദ്ധേയമാണ്. രണ്ടു കാരണങ്ങളാല്‍ ഈ ഇഷ്യു […]

അമേരിക്കയില്‍ ഗര്‍ഭഛിദ്രാവകാശത്തിന് പൂട്ട്

അമേരിക്കയില്‍ ഗര്‍ഭഛിദ്രാവകാശത്തിന് പൂട്ട്

അമേരിക്കന്‍ സുപ്രീം കോടതി 1973ല്‍ റോയ് വി. വെയ്ഡ്(Roe v. Wade) കേസില്‍ ഒരു വിധി പ്രസ്താവിച്ചിരുന്നു. ഗര്‍ഭഛിദ്രം ചെയ്യാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നതായിരുന്നു വിധിയുടെ സുപ്രധാന വശം. ഗര്‍ഭപാത്രത്തിലെ പിണ്ഡത്തിന് ഇരുപത്തിയെട്ട് ആഴ്ചകള്‍ക്കു ശേഷം മാത്രം ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കിയാല്‍ മതിയെന്ന കണ്ടെത്തലില്‍ നിന്നായിരുന്നു ആ വിധി. അതുവരെ ഗര്‍ഭിണിയാവണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് വകവെച്ചു നല്‍കണമെന്നാണ് കോടതി നിരീക്ഷിച്ചത്. ആ പരിധി കോടതി ഏകപക്ഷീയമായി ചെയ്തതല്ല. അക്കാലത്തെ മെഡിക്കല്‍ സയന്‍സിനെ അടിസ്ഥാനമാക്കിയായിരുന്നു. 1973 […]

എന്താണ് സഖാക്കളെ നിങ്ങളിങ്ങനെ വിളിച്ചുകൂവുന്നത്?

എന്താണ് സഖാക്കളെ  നിങ്ങളിങ്ങനെ വിളിച്ചുകൂവുന്നത്?

“നിങ്ങളാ ദൃശ്യങ്ങള്‍ കണ്ടോ? ഒരു സമരത്തില്‍ കുഴപ്പമുണ്ടാകുന്നതൊന്നും ആദ്യമായിട്ടല്ല. നമുക്ക് അനുഭവമുള്ളതാണ്. ഒന്നാംതരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോഴിക്കോട്ട് ആ നിര്‍മല്‍ സമരമൊക്കെ ഓര്‍മയില്ലേ? പൊലീസുകാരന്‍ റിവോള്‍വറെടുത്ത് കീച്ചുകയായിരുന്നു. അതൊന്നും പുതുമയല്ല. പൊലീസുമായൊക്കെ നല്ല അടി നടക്കാറുണ്ട്. പക്ഷേ, ഇത് എന്നെ വേറെ രീതിയിലാണ് ബാധിക്കുന്നത്. ഒന്നാമത് അത് രാഹുല്‍ ഗാന്ധിയുടെ ഓഫീസാണ്. എത്ര ദുര്‍ബലമാണെങ്കിലും അങ്ങേര് ദേശീയ നേതാവായ ഒരാളാണ്. അത്തരം ഒരാളുടെ ഓഫീസ് അയാള്‍ക്ക് കാര്യമായി ഒരുറോളുമില്ലാത്ത ഒരു സംഗതി പറഞ്ഞ് അക്രമിക്കുക. അതെന്ത് സമരമാണ്? […]

കോടതിയല്ല പ്രതി

കോടതിയല്ല പ്രതി

പ്രതിരോധം സങ്കീര്‍ണമായ ഒരു അധികാരഹിംസയാണ് വ്യവസ്ഥാപിത ഫാഷിസം. വ്യവസ്ഥാപിത ഫാഷിസത്തെക്കുറിച്ച് നാം ഇതേ താളുകളില്‍ സംസാരിച്ചിട്ടുണ്ട്. ആവര്‍ത്തിക്കാം. വ്യവസ്ഥാപിത ഫാഷിസം എന്നത് ഫാഷിസ്റ്റ് ഭരണക്രമത്തിന്റെ അഥവാ ഫാഷിസ്റ്റ് വാഴ്ചയുടെ ഏറ്റവും ആധുനികമായ പ്രയോഗമാണ്. അതിന്റെ വേരുകള്‍ വെള്ളംകുടിക്കുന്നത് ഇറ്റാലിയന്‍ ഫാഷിസത്തില്‍ നിന്നും ജര്‍മന്‍ നാസിസത്തില്‍ നിന്നുമാണ്. ലോകചരിത്രത്തിലെ ഏറ്റവും നൃശംസമായ ആ രണ്ട് അധികാര ഘടനകളെയും വ്യവസ്ഥാപിത ഫാഷിസം ഒരേപോലെ സ്വീകരിക്കും. ഘടനാപരമായി വലിയ വ്യത്യാസങ്ങളുള്ള രണ്ട് സംവിധാനങ്ങളായിരുന്നു ഇറ്റലിയുടേതും ജര്‍മനിയുടേതും. ജര്‍മനി വെറുപ്പിന്റെ പര്‍വതാകാരത്തെ കൂടു […]

ഭയന്നുവിറച്ച ഇന്ത്യയുടെ തേങ്ങൽ

ഭയന്നുവിറച്ച  ഇന്ത്യയുടെ തേങ്ങൽ

മുപ്പത്തഞ്ചുകാരിയാണ് സയീന്‍ പര്‍വീണ്‍ ബാനോ. വീട്ടു ജോലിക്കാരി. നാലു ആണ്‍കുട്ടികളുടെ മാതാവ്. ഏപ്രില്‍ 11 ന് പുലര്‍ച്ചെ ഒരു മണിക്ക് ഹസന്‍ നഗറിലെ അവരുടെ വീട്ടില്‍ വെച്ച് അവരുടെ ഭര്‍ത്താവ് ലിയാഖത് അലിയെ പൊലീസുകാര്‍ മര്‍ദിച്ചവശനാക്കി. സ്‌കൂട്ടര്‍ മെക്കാനിക്കാണ് ലിയാഖത്. പൊലീസ് അക്രമിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയ സയീനിനെ പൊലീസുകാര്‍ പരിഹസിച്ചു. സമീപത്തുണ്ടായിരുന്ന ആയുധമേന്തിയ ഹിന്ദുക്കളോട് പൊലീസുകാര്‍ ഒന്നും പറഞ്ഞില്ല. ലിയാഖത് അലിയെ മര്‍ദിച്ച് പൊലീസ് ജീപ്പിലേക്ക് വലിച്ചിഴയ്ക്കുമ്പോള്‍ അയാള്‍ അലറി: “തന്റെ ഭാര്യയോട് റെക്കോഡ് ചെയ്യാന്‍ പറയെടാ.’ […]

1 9 10 11 12 13 84