കവര്‍ സ്റ്റോറി

തിരുനബി ജീവിതം: മനഃശാസ്ത്ര സമീപനങ്ങള്‍

തിരുനബി ജീവിതം: മനഃശാസ്ത്ര സമീപനങ്ങള്‍

വ്യക്തിത്വം നിര്‍ണയിക്കാന്‍ സൈക്കോളജിയില്‍ ധാരാളം തിയറികളും വ്യക്തിത്വ വിശേഷണങ്ങളും (Personality traits) പരിഗണിച്ചു വരുന്നുണ്ട്. ഇവ അടിസ്ഥാനപ്പെടുത്തി പേഴ്സണാലിറ്റി ടെസ്റ്റ് നടത്തുകയും, ആകാരവടിവിലും പ്രകടനപരതയിലും മാത്രം കാണുന്നതിനപ്പുറം എന്താണ് ഒരു വ്യക്തി എന്ന് നിർണയിക്കുകയും ചെയ്യുന്നു. ഇവയില്‍ പല സമീപനങ്ങളും ലോകാടിസ്ഥാനത്തില്‍ വലിയ സ്വാധീനം ചെലുത്തിയതാണ്. പ്രവാചകനെ വിവരിക്കുന്ന ഒരു എഴുത്തുകാരനെ സംബന്ധിച്ച് എന്ത് എഴുതണം എന്ന ക്ഷാമമില്ല എന്ന വസ്തുത നിലനില്‍ക്കെ തന്നെ ഏതു രീതിയില്‍ അവതരിപ്പിക്കും എന്ന പ്രതിസന്ധി നേരിടുന്നുണ്ട്, എഴുത്തുകാര്‍ എല്ലാ രീതികളും […]

പ്രവചനത്തിന്റെ പൊരുളും പ്രവാചകന്റെ ജീവിതസാരവും

പ്രവചനത്തിന്റെ പൊരുളും  പ്രവാചകന്റെ ജീവിതസാരവും

അമാനുഷിക ദൃഷ്ടാന്തങ്ങൾ വഹിച്ചുവന്ന മറ്റൊരു അമാനുഷിക ദൃഷ്ടാന്തമായ മുഹമ്മദ് നബിയെ(സ്വ) വാക്കുകളിൽ ആവിഷ്കരിക്കുക ഒരു അസാധ്യ കർമമാണ്. അന്ത്യപ്രവാചകരെപ്പോലെ ബഹുമുഖരംഗങ്ങളിൽ പൂർണവിജയം നേടിയ മറ്റൊരാളെ ചരിത്രസന്ധികളിലെവിടെയും നാം കണ്ടുമുട്ടുന്നില്ല എന്നതാണ് കാരണം. പ്രബോധകൻ, ആത്മീയഗുരു, സംഘാടകൻ, ഭരണാധികാരി, സൈന്യാധിപൻ, നിയമദാതാവ് എന്നിങ്ങനെ സമസ്തരംഗങ്ങളിലും അതുല്യനായി പ്രശോഭിച്ച തിരുറസൂലിനെ അല്പാല്പമായി അറിയുകയും അനുഭവിക്കുകയുമേ നമുക്ക് നിവൃത്തിയുള്ളൂ. അനന്യവും അനനുകരണീയവുമായി വിരാജിച്ച ആ അത്ഭുത പ്രതിഭാസം ഉദയം ചെയ്ത സന്ദർഭത്തിൽനിന്ന് നൂറ്റാണ്ടുകൾക്ക് പിറകിൽ ജീവിക്കുന്ന പ്രാപഞ്ചികരായ മനുഷ്യർക്ക് അത്രയേ സാധ്യമാവൂ. […]

ഇസ്‌ലാം പ്രകൃതിയുടെ ദര്‍ശനം, മാനവികതയുടെയും

ഇസ്‌ലാം പ്രകൃതിയുടെ ദര്‍ശനം, മാനവികതയുടെയും

ശ്രേഷ്ഠ സൃഷ്ടികളായ മനുഷ്യരുടെ ജീവിതപദ്ധതിയായും വിജയമാര്‍ഗമായും സ്രഷ്ടാവ് സംവിധാനിച്ചതാകയാല്‍ പ്രകൃതിയുടെ ദര്‍ശനമാണ് ഇസ്‌ലാം. മനുഷ്യരുടെ ജന്മസിദ്ധമായ, അവക്രമായ, വിശുദ്ധമായ നൈസര്‍ഗികതയുടെ താല്പര്യമാണ് ഇസ്‌ലാമെന്ന് സാരം. ഫിത്വ്‌റത് എന്ന് പ്രമാണ ഭാഷ്യം. ഖുര്‍ആന്‍ പറയുന്നു: “”അതുകൊണ്ട് (പ്രവാചകരേ) അങ്ങയുടെ ശരീരത്തെ നിഷ്‌കപടമായി ഈ ദീനില്‍ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച പ്രകൃതമേതാണോ അതേ അവസ്ഥയില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സംവിധാനം/ സൃഷ്ടിപ്പ് അചഞ്ചലമാകുന്നു. ഇതാണ് പൂര്‍ണമായും ഋജുവും സത്യസന്ധവുമായ ദര്‍ശനം. എന്നാല്‍ അധികമാരും ഇതറിയുന്നില്ല”(30:30). ഫത്വറ എന്നാല്‍ ആദ്യമായി സൃഷ്ടിച്ചു […]

നേരംപോക്കുത്സവമല്ല, നേരുറപ്പിന്റെ പ്രകാശനമാകയാൽ

നേരംപോക്കുത്സവമല്ല,  നേരുറപ്പിന്റെ  പ്രകാശനമാകയാൽ

29 സംവാദ വർഷങ്ങൾ. 29 സാഹിത്യ വർഷങ്ങൾ. 29 സാംസ്‌കാരിക വർഷങ്ങൾ. 29 സാഹിത്യോത്സവ് വർഷങ്ങൾ. ഒരു വിദ്യാർഥി സംഘടനയുടെ ആസൂത്രണവും പ്രയോഗവും. ആദിമാന്ത്യം പ്രസ്ഥാന പ്രവർത്തകരാൽ നയിക്കപ്പെടുകയും നടത്തപ്പെടുകയും ചെയ്യുന്ന കലാമേള. നിരന്തരം നവീകരിക്കപ്പെടുന്ന ബൗദ്ധികപ്രയത്നം. മലയാളത്തിലെ പല തലമുറകളിലെ സാഹിത്യകാരന്മാരുടെ സംഗമവേദി. പുസ്തകവിചാരങ്ങളുടെയും ആശയസംവാദങ്ങളുടെയും ഇടം. വരയിലും വരിയിലും നിറയുന്ന പോരാട്ടവീറ്. ഒച്ചകളെ ഭയക്കുന്ന ഫാഷിസത്തെ കലയൊച്ചകൾകൊണ്ട് അലോസരപ്പെടുത്തുന്ന സർഗപ്രക്രിയ. കലയ്ക്കും ഇച്ഛാശക്തിയുണ്ടന്ന് അരക്കുരുക്കിയൊഴിച്ചുറപ്പിക്കുന്ന രാഷ്ട്രീയസന്ദർഭം. എസ്എസ്എഫ് സാഹിത്യോത്സവിനെ കുറിച്ചാണ് പറയുന്നത്. ആമുഖവചനങ്ങളുടെ അലങ്കാരങ്ങളും […]

കഥയുടെ കായാന്തരണം

കഥയുടെ കായാന്തരണം

1981ലാണ് എൻ എസ് മാധവന്റെ ആദ്യചെറുകഥാ സമാഹാരം, “ചൂളൈമേടിലെ ശവങ്ങൾ’, നിളാ ബുക്സ് പ്രസിദ്ധീകരിക്കുന്നത്. അതിൽ ആദ്യമായി ചേർത്തിരിക്കുന്ന കഥ, “ശിശു’വാണ്. ഈ കഥയും അതിലൂടെ എൻ എസ് മാധവനും അതിനു മുൻപു തന്നെ ശ്രദ്ധ നേടിയിരുന്നു. 1970-ൽ മാതൃഭൂമി വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ ഈ കഥയ്ക്കായിരുന്നു സമ്മാനം. കഥയെഴുത്തിൽ നല്ല കൈത്തഴക്കം വന്ന ഒരാളുടെ രചനയാണതെന്നു തോന്നിക്കുന്ന ഒരു പൂർണശില്പമായിരുന്നു ആ കഥ. ഒരിക്കൽ മാധവൻ പറഞ്ഞിട്ടുണ്ട്, വാച്ചു നന്നാക്കലോ സ്വർണപ്പണിയോ ആണ് ഒരെഴുത്തുകാരന് ഏറ്റവുമിണങ്ങിയ […]

1 7 8 9 10 11 84