കവര്‍ സ്റ്റോറി

ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്

ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ അടിവേരിലേറ്റ പ്രഹരത്താല്‍ ചകിതമായ നാളുകളാണിത്. ഇന്ത്യ എന്താവണം എന്ന വിഭജനകാലത്തെ ചോദ്യത്തിന് ഇന്നാട്ടിലെ നാനാ മതക്കാരായ മനുഷ്യര്‍ നല്‍കിയ കാമ്പും കനവുമുള്ള ഉത്തരം മതേതര ജനാധിപത്യം എന്നായിരുന്നു. ആ ഉത്തരത്തിലേക്ക് ഇന്ത്യ എന്ന നവജാത രാഷ്ട്രം എത്തിയതിന്റെ കാരണം ദേശീയപ്രസ്ഥാനത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന ബഹുസ്വരതയാണ്. എന്തെല്ലാമായിരുന്നു ആ ബഹുസ്വരത? ശാസ്ത്രമാത്രവാദത്തിന്റെ തണലില്‍ പടരുന്ന യാന്ത്രിക ഭൗതികതയെ ദേശീയപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചില്ല എന്നതാണ് ഒന്നാമത്തേത്. പലതരം ആത്മീയതകളുടെ നീരോട്ടത്താല്‍ അത് സമൃദ്ധമായിരുന്നു. ആത്മീയതയെയും വിശ്വാസത്തെയും […]

എന്‍ ആര്‍ സി: ഇന്ത്യന്‍ യുവത വലിയ പ്രതീകം

എന്‍ ആര്‍ സി: ഇന്ത്യന്‍ യുവത വലിയ പ്രതീകം

2020 ആരംഭിച്ചത് പൗരത്വ ഭേദഗതി നിയമ(സി എ എ)ത്തിനെതിരെ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങളോടെയാണ്. ആ പ്രതിഷേധങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ ഇപ്പോഴും മാറ്റൊലി കൊള്ളുന്നുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബി ജെ പി) ഹിന്ദുത്വ രാഷ്ട്രപദ്ധതിയുടെ അടുത്ത ഘട്ടമായ ദേശീയ പൗരത്വ രജിസ്റ്ററിലേക്കാണ്(എന്‍ ആര്‍ സി) ഇനി നമ്മുടെ ശ്രദ്ധ പതിയേണ്ടത്. ഇന്ത്യന്‍ മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയുക എന്ന ബി ജെ പി ലക്ഷ്യമാണ് എന്‍ ആര്‍ സി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്ത് കൊടുംയാതനകളുടെ നാളുകളായിരുന്നു. […]

ജനാധിപത്യ സമരമേ സൂക്ഷിക്കുക; മൗദൂദിയന്‍ പിളര്‍പ്പുകള്‍ ഒരുങ്ങുന്നുണ്ട്

ജനാധിപത്യ സമരമേ സൂക്ഷിക്കുക; മൗദൂദിയന്‍ പിളര്‍പ്പുകള്‍ ഒരുങ്ങുന്നുണ്ട്

ഒരു ഇടതുഭരണമാണ് കേരളത്തില്‍ ഉള്ളതെങ്കിലും, ദേശീയതലത്തില്‍ ഉള്ള അവരുടെ നയങ്ങള്‍ക്കനുസരിച്ചല്ല ഇവിടെ ഭരണം നടക്കുന്നത് എന്ന കാര്യം പുതുമയല്ലെങ്കിലും തികച്ചും ആര്‍.എസ്.എസ് പക്ഷപാതിത്വം പ്രവൃത്തിയില്‍ ദൃശ്യമാകുന്ന ഒരു ഇടതുഭരണം ഇതാദ്യമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. -ടി ടി ശ്രീകുമാര്‍, മാധ്യമം ദിനപ്പത്രം. ഇന്ത്യന്‍ മുസ്ലിമിന് പതിറ്റാണ്ടുകളായി ചാര്‍ത്തിക്കിട്ടിയ അപരത്വത്തെ അതിഹിംസാത്മകമായി അരക്കിട്ടുറപ്പിച്ച ഒരു നിയമത്തിനെതിരില്‍, രാജ്യവ്യാപകമായി നാനാതുറയില്‍ പെട്ട മനുഷ്യര്‍ സമരം തുടരുന്ന നാളുകളില്‍ ആ സമരങ്ങളോട് കേരളം അസാധാരണമാം വിധം ഐക്യപ്പെട്ട ദിവസം മാധ്യമം ദിനപ്പത്രം അച്ചടിച്ച […]

ഹിറ്റ്‌ലറും ഒരു സസ്യഭുക്കായിരുന്നു.

ഹിറ്റ്‌ലറും ഒരു സസ്യഭുക്കായിരുന്നു.

ജര്‍മന്‍ മലയാളിയായ തൃശൂര്‍ സ്വദേശി ഡി കെ മച്ചിങ്ങലിന്റെ ഓഫന്‍ബാഹിലെ അപ്പാര്‍ട്‌മെന്റിലെ കൂറ്റന്‍ ലൈബ്രറിയില്‍നിന്നാണ് അന്ന ഷെഗേഴ്‌സ് രചിച്ച ‘എ പ്രൈസ് ഓണ്‍ ഹിസ് ഹെഡ്’ നോവല്‍ ഒറ്റയടിക്ക് വായിച്ചു തീര്‍ക്കുന്നത്. കൊത്തിവലിക്കുന്ന പാരായണാനുഭവമാണത് സമ്മാനിച്ചതെന്ന് പറയേണ്ടതുണ്ട്. നിസ്വരും നിഷ്‌കളങ്കരും കഠിനാധ്വാനികളുമായ കര്‍ഷകരുടെ സമാധാന ജീവിതത്തിനുമേല്‍ നാസികള്‍ പിടിമുറുക്കിയ യുദ്ധപൂര്‍വ ജര്‍മനിയുടെ വേദനാജനകമായ ചരിത്രത്തിലൂടെയുള്ള ദുഃഖഭരിതമായ യാത്രപോലെ തോന്നി. അന്ത്യശ്വാസംവരെ പോരാട്ടത്തിന്റെ കൊടിക്കൂറ താഴാതെ ഉയര്‍ത്തിപ്പിടിക്കുകയും രക്തസാക്ഷിത്വത്തിലും മാതൃകയാവുകയുമാണ് ജോഹന്‍ എന്ന നായകന്‍. ”രണ്ടു പൊലീസുകാര്‍ നടുക്ക് […]

മോഡിയുടെ അഞ്ചുനുണകള്‍

മോഡിയുടെ അഞ്ചുനുണകള്‍

പൗരത്വ ഭേദഗതി നിയമത്തിനും (സി എ എ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (എന്‍ ആര്‍ സി) പ്രതിഷേധിക്കാന്‍ ഇന്ത്യയിലാകെ ജനങ്ങള്‍ തെരുവുകളില്‍ സംഘടിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കെ, പ്രധാന മന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയില്‍ പ്രചാരണ റാലി നടത്തുകയുണ്ടായി. നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു റാലി. പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. രാജ്യത്തുടനീളം ഇതുവരെ ഇരുപത്തിരണ്ടു പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശില്‍ മാത്രം പതിനെട്ടുപേരാണ് മരിച്ചത്. നിരായുധരായ വിദ്യാര്‍ഥികളടക്കമുള്ള പ്രക്ഷോഭകരെ മൃഗീയമായി അടിച്ചമര്‍ത്താന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മംഗളൂരു എന്നിവിടങ്ങളില്‍ പൊലീസ് തോക്കുകളും […]

1 31 32 33 34 35 84