1393

ചാനല്‍ റേറ്റിംഗ്: വസ്തുതകളെ തോല്പിക്കാന്‍ ശേഷിയുണ്ട് ഈ മത്സരത്തിന്

ചാനല്‍ റേറ്റിംഗ്: വസ്തുതകളെ തോല്പിക്കാന്‍ ശേഷിയുണ്ട് ഈ മത്സരത്തിന്

വിഷയം സ്വര്‍ണക്കടത്താണ്. ഇതിനകം അറസ്റ്റിലായ ചെറുപ്പക്കാരന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഈ സ്ത്രീയെക്കുറിച്ച് (പേര് ഒഴിവാക്കുകയാണ്) പരാമര്‍ശിക്കുന്നുണ്ടെന്നും സ്ത്രീയുടെ പങ്കിനെക്കുറിച്ച് ചെറുപ്പക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ബി ജെ പി നേതാവിന്റെ ഘോരവാദം. അതെ, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഈ സ്ത്രീയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് മതനിരപേക്ഷ പ്ലാറ്റ്ഫോമാണെന്ന് പൊതുവില്‍ (തെറ്റി)ധരിക്കപ്പെടുന്ന പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് മതനിരപേക്ഷ – പുരോഗമന നിലപാടുകാരനെന്ന പ്രതിച്ഛായ നിലനിര്‍ത്തുന്ന അവതാരകന്‍ ആവര്‍ത്തിക്കുന്നു. സ്ത്രീയെക്കുറിച്ച് എന്നല്ല, കുഴപ്പക്കാരിയായ സ്ത്രീയെക്കുറിച്ച് എന്നാണ് (അവരുടെ പേര് പലകുറി പറയുന്നുണ്ട്) അവതാരകന്‍ ആവര്‍ത്തിക്കുന്നത്. ബി […]

രാജ്യം മതേതരത്വത്തിന് മരണക്കുറിപ്പെഴുതുകയാണ് !

രാജ്യം മതേതരത്വത്തിന് മരണക്കുറിപ്പെഴുതുകയാണ് !

1959ല്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: ”ഒരുകാര്യം നിങ്ങള്‍ എഴുതിവെക്കുക! ഇന്ത്യക്ക് നേരെയുള്ള അപകടം കമ്മ്യൂണിസമല്ല; മറിച്ച് ഹൈന്ദവ വലതുപക്ഷത്തിന്റെ വര്‍ഗീയതയാണ്.’ 55 വര്‍ഷത്തിനുശേഷം, നരേന്ദ്രമോഡി സര്‍ക്കാര്‍ 2014ല്‍ കേന്ദ്രഭരണത്തിലേറിയപ്പോള്‍, ഹൈദരബാദില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ഐ ടി വിദഗ്ധനായ കാരി ശ്രീറാം ഒരുസത്യം വെളിപ്പെടുത്തി. മോഡി സര്‍ക്കാരിന്റെ ലോഗിന്‍ നെയിം ഡെവലപ്‌മെന്റ് ( വികസനം) എന്നതാണ്. പാസ്്വേഡ് ഹിന്ദു എന്നുമാണ്. ആറ് വര്‍ഷം കൊണ്ട് ആ പാസ്്വേഡിലുടെ മോഡി […]

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് : ആ കപ്പലിലെ സവര്‍ണയുവാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് : ആ കപ്പലിലെ സവര്‍ണയുവാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്

‘തുല്യരായവര്‍ക്കിടയില്‍ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യത ഇല്ലായ്മയെ പ്രോത്സാഹിപ്പിക്കാനേ ഉപകരിക്കൂ”. രാജ്യത്തെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ട് 1980 ഡിസംബര്‍ 31ന് ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആമുഖവാചകമാണിത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പില്ക്കാലത്ത് അറിയപ്പെട്ട ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ട് മുപ്പത് വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇന്നും തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സംവാദത്തിനും ഇടയാക്കുന്ന വ്യവഹാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജാതിസംവരണം. ഇന്ത്യന്‍ ഭരണഘടനയുടെ […]

മനുഷ്യാവകാശപ്രവര്‍ത്തനം എന്ന കുറ്റം

മനുഷ്യാവകാശപ്രവര്‍ത്തനം എന്ന കുറ്റം

കഴിഞ്ഞ മാസം അന്തരിച്ച ജസ്റ്റിസ് ഹോസ്‌ബെറ്റ് സുരേഷ് അവസാനകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് ഒരു അറസ്റ്റ് ഭീഷണിയുടെ പേരിലാണ്. ഭീമ-കോറേഗാവ് സംഘര്‍ഷം അന്വേഷിക്കുന്ന പുണെ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ശിവാജി പവാറാണ് ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ഹോസ്‌ബെറ്റ് സുരേഷിനെയും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാന്‍ മടിക്കില്ലെന്ന് കോടതിയില്‍ പ്രഖ്യാപിച്ചത്. ഈ കേസിലെ നീതിനിഷേധത്തെക്കുറിച്ച് പ്രതികരിച്ചതിന്റെ പേരിലായിരുന്നു ഈ ഭീഷണി. തന്നെ അറസ്റ്റു ചെയ്യുന്നതിലല്ല, നീതിയ്ക്കുവേണ്ടി നിലകൊള്ളുന്ന അഭിഭാഷകരെ അറസ്റ്റു ചെയ്തു ജയിലിലിട്ടതിലാണ്, അവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിലാണ് ആശങ്കയെന്നായിരുന്നു നവതിയിലേക്കു കടന്ന […]