1412

മതംമാറ്റമല്ല മനംമാറ്റമാണ് ഇസ്‌ലാമിന്റെ വിഭാവന

മതംമാറ്റമല്ല മനംമാറ്റമാണ് ഇസ്‌ലാമിന്റെ വിഭാവന

വിശുദ്ധ ഖുര്‍ആനു ശേഷം മുസ്ലിം ലോകത്തിന്റെ ഏറ്റവും ആധികാരിക ഗ്രന്ഥവും തിരുനബിയുടെ ഹദീസുകളുടെ ഏറ്റവും ശ്രേഷ്ഠമായ ക്രോഡീകരണവുമായ സ്വഹീഹുല്‍ ബുഖാരി തുടങ്ങുന്നതുതന്നെ വളരെ പ്രശസ്തമായ ഈ വചനം കൊണ്ടാണ്: ”എല്ലാ കര്‍മങ്ങളും ശരിയാകുന്നതും സ്വീകരിക്കപ്പെടുന്നതും ശുദ്ധ കരുത്തുണ്ടാകുമ്പോഴാണ്. ഓരോരുത്തര്‍ക്കും അവനുദ്ദേശിച്ചതു ലഭിക്കും. ഒരാളുടെ ഹിജ്‌റ (നബി ക്കൊപ്പം(സ്വ) മക്കയില്‍ നിന്നും മദീനയിലേക്കുള്ള പലായനം) അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഉദ്ദേശിച്ചാണെങ്കില്‍ അവന്റെ ഹിജ്‌റ അതിനു വേണ്ടിയാണ്. മറിച്ച്, ഭൗതികമായ ലക്ഷ്യത്തോടെയാണെങ്കിലോ അല്ലെങ്കില്‍ ഒരു സ്ത്രീയെ കല്യാണം കഴിക്കുക എന്ന […]

പ്രതീക്ഷയുടെ വിത്തുകളാണ്

പ്രതീക്ഷയുടെ വിത്തുകളാണ്

സമരമുദ്രയായി ചരിത്രത്തിലേക്ക് കയറുന്ന ചില ചിത്രങ്ങളുണ്ട്. ഒക്ടോബര്‍ വിപ്ലവത്തിലെ ലെനിന്‍ അതിലൊന്നാണ്. ആ ചിത്രത്തെ ഓര്‍ക്കുക. അത്ര കരുത്തന്‍ രൂപമല്ല വ്‌ലാദിമിര്‍ ലെനിന്റേത്. ലെനിന്‍ വിരല്‍ ചൂണ്ടുകയാണ്. സാര്‍ ഭരണകൂടമാണ് അന്ന് റഷ്യയില്‍. സ്വേച്ഛാധിപത്യത്തിന്റെ സകലകുടിലതകളും പേറുന്ന ഉഗ്രരൂപികള്‍. എതിര്‍വാക്കില്ലാത്ത വിധം പടര്‍ന്ന സാമ്രാജ്യം. സാര്‍ കുലങ്ങളുടെ ക്രൂരചെയ്തികളെക്കുറിച്ചുള്ള പാട്ടുകളും കഥകളും റഷ്യക്ക് മേല്‍ ഭീതിയുടെ പെരുംകംബളം പുതപ്പിച്ച നാളുകള്‍. അവിടേക്കാണ് അതിന് മുന്‍പ് ലോകം ഒട്ടും തന്നെ ചെവികൊടുത്തിട്ടില്ലാത്ത ഒരു മനുഷ്യനും അത്ര വലുതല്ലാത്ത സംഘവും […]

അതുകൊണ്ടാണ് അഹമ്മദ് പട്ടേല്‍ നികത്താനാകാത്ത വിടവാകുന്നത്

അതുകൊണ്ടാണ് അഹമ്മദ് പട്ടേല്‍ നികത്താനാകാത്ത വിടവാകുന്നത്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) അതിന്റെ തകര്‍ച്ചയിലേക്ക് നടക്കാന്‍ തുടങ്ങിയിട്ട് മൂന്നുദശകമാകുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ വി പി സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചതോടെ, അക്കാലം വരെ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പിന്നാക്ക വിഭാഗങ്ങളില്‍ വലിയൊരളവ് അവരെ കൈയൊഴിഞ്ഞു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ മുസ്ലിം ന്യൂനപക്ഷവും കോണ്‍ഗ്രസില്‍ നിന്ന് അകന്നു. സവര്‍ണ വിഭാഗങ്ങളേതാണ്ട് പൂര്‍ണമായി ബി ജെ പിയിലേക്ക് മാറുകയും ഹിന്ദുത്വ അജണ്ടയുടെ വേരുകള്‍ പിന്നാക്ക – ദളിത് വിഭാഗങ്ങളിലേക്ക് ആഴ്ത്താന്‍ സംഘപരിവാരത്തിന് […]

അന്തസ്സായി ജീവിക്കാന്‍ ഇനി എന്താണ് വഴി?

അന്തസ്സായി ജീവിക്കാന്‍ ഇനി എന്താണ് വഴി?

‘Don’t Lay Your Liberties at the Feet of Even a Great Man’: Anindita Sanyal ജെസ്യൂട്ട് ക്രിസ്ത്യന്‍ സഭയിലെ മതപുരോഹിതരെ കുറിച്ച് ചരിത്രവിദ്യാര്‍ഥികള്‍ പഠിക്കുന്നത് മുഗള്‍ കൊട്ടാരത്തിലെത്തിയ വിദേശ അതിഥികള്‍ക്ക് അക്ബര്‍ ചക്രവര്‍ത്തിയും മറ്റും നല്‍കിയ വരവേല്‍പിനെ കുറിച്ച് വായിക്കുമ്പോഴാണ്. നൂറ്റാണ്ടുകളായി ഇവിടെ ജനസേവനവും സുവിശേഷ ദൗത്യവുമായി ജീവിക്കുന്ന അനേകായിരം ജെസ്യൂട്ട് മിഷനറിമാരില്‍ ഒരാളായ സ്റ്റാന്‍ സ്വാമി എന്ന ജെസ്യൂട്ട് പാതിരി ഇപ്പോള്‍ രാജ്യ മനഃസാക്ഷിക്കുമുന്നിലെ ചോദ്യചിഹ്നമാണ്. എന്നല്ല, ലോകത്തിന്റെ തന്നെ ചര്‍ച്ചാവിഷയമാണ്. […]

ഒരു രാജ്യം പല തിരഞ്ഞെടുപ്പുകള്‍

ഒരു രാജ്യം പല തിരഞ്ഞെടുപ്പുകള്‍

ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞ ദിവസം സംസാരിച്ചത് മുമ്പത്തെ സ്വരത്തില്ല. ഇത് കേവലമൊരു ചര്‍ച്ചാവിഷയമല്ലെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ കാര്യമാണെന്നുമാണ് ഭരണാധികാരികളുടെ അഖിലേന്ത്യാസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞത്. ലോക് സഭാ, നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ഒരൊറ്റ വോട്ടര്‍പട്ടിക മതിയെന്നും പല തിരഞ്ഞെടുപ്പുകള്‍ പല സമയത്ത് നടക്കുന്നത് വിഭവശേഷിയുടെ പാഴ്ച്ചെലവിനും വികസനപ്രവര്‍ത്തനങ്ങളുടെ സ്തംഭനത്തിനും വഴിവെക്കുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംഘപരിവാറിന്റെ ആശയമായ കേന്ദ്രീകൃത ഏകാധിപത്യത്തിലേക്കും ‘ഒരു രാജ്യം, ഒരു സംസ്‌കാരം, ഒരു […]