1416

കണ്ടുകെട്ടപ്പെടുന്ന നീതി

കണ്ടുകെട്ടപ്പെടുന്ന നീതി

‘ആദ്യം അവര്‍ സാമൂഹികപ്രവര്‍ത്തകരെ തേടിവന്നു; പിന്നെ വിദ്യാര്‍ഥികളെ തേടിവന്നു; അതിനുശേഷം കര്‍ഷകരെത്തേടിവന്നു; ഇപ്പോഴവര്‍ അവരുടെ അഭിഭാഷകരെ തേടിയെത്തിയിരിക്കുന്നു. അടുത്തതായി അവര്‍ നിങ്ങളെ തേടിയെത്തും. ‘ക്രിസ്തുമസ് തലേന്ന് പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ച ട്വിറ്റര്‍ സന്ദേശം ഇങ്ങനെയായിരുന്നു. ‘ഇതിനെയാണോ നിങ്ങള്‍ ജനാധിപത്യം എന്നു വിളിക്കുന്നത്? നമ്മള്‍ ഒത്തൊരുമിച്ച് ഇതിനെ ചെറുക്കേണ്ടതുണ്ട്,’ അദ്ദേഹം ആഹ്വാനം ചെയ്തു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇരകള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മഹ്മൂദ് പ്രാച്ചയുടെ ഓഫീസില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നൂ അഭിഭാഷകനും സാമൂഹികപ്രവര്‍ത്തകനുമായ പ്രശാന്ത് […]

ഉള്ളുറപ്പുള്ള രാഷ്ട്രീയമാണ് എസ് എസ് എഫ് വിഭാവന

ഉള്ളുറപ്പുള്ള രാഷ്ട്രീയമാണ് എസ് എസ് എഫ് വിഭാവന

മതമോ രാഷ്ട്രീയമോ എന്ന ചോദ്യം കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഭിന്നധ്രുവങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന രണ്ടു ധാരകളായി മതത്തെയും രാഷ്ട്രീയത്തെയും മനസിലാക്കിയതായിരുന്നു പ്രശ്നം. മതത്തിന്റെ രാഷ്ട്രീയഭാവനകളെ സങ്കുചിതമായ അധികാര താല്പര്യങ്ങളോട് ചേര്‍ത്തുവെച്ച് വായിച്ചതിന്റെ പരിമിതി എന്നും പറയാം. രണ്ടുതരം തെറ്റുധാരണകള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മേല്‍ക്കോയ്മ നേടിയിരുന്നു. മതം ഒരാത്മീയ പദ്ധതി മാത്രമാണെന്ന വിചാരമായിരുന്നു അതിലൊന്ന്. മറ്റൊന്ന്, മതം സമം അധികാര രാഷ്ട്രീയം എന്ന സമീകരണമാണ്. ഇതുരണ്ടിനെയും റദ്ദ് ചെയ്യുന്ന മത, രാഷ്ട്രീയ ബോധ്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് കേരളത്തിലെ […]

ഒറ്റക്കുത്ത്: ജനവിധിയുടെ നെഞ്ചിനും ജനാധിപത്യത്തിന്റെ നെഞ്ചിനും

ഒറ്റക്കുത്ത്: ജനവിധിയുടെ നെഞ്ചിനും ജനാധിപത്യത്തിന്റെ നെഞ്ചിനും

2017 ഫെബ്രുവരി ഒന്നിനായിരുന്നു ഇ അഹമ്മദിന്റെ മരണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ദേശീയ അധ്യക്ഷനായിരുന്നു. യു പി എ സര്‍ക്കാരില്‍ മന്ത്രി ആയിരുന്നു. കേന്ദ്രമന്ത്രി ആയിരുന്നു എന്നത് ഒഴുക്കനായി പറഞ്ഞുപോകേണ്ട ഒരു ചരിത്രഘട്ടമല്ല ഇ അഹമ്മദിനെയും മുസ്ലിംലീഗിനെയും സംബന്ധിച്ച്. അദ്ദേഹം പ്രാഗല്‍ഭ്യം പലകുറി തെളിയിച്ച കേന്ദ്രമന്ത്രി ആയിരുന്നു. അന്താരാഷ്ട്ര വേദികളില്‍ അഹമ്മദിന് അംഗീകാരമുണ്ടായിരുന്നു. രാജ്യത്ത് മുസ്ലിംലീഗിന്റെ ശബ്ദമായി പലപ്പോഴും മാറാന്‍ അഹമ്മദിന് കഴിഞ്ഞിരുന്നു. പരിമിതികളും പരാജയങ്ങളും ഇല്ലേയില്ല എന്നല്ല. പക്ഷേ, അവയെ മറികടക്കുന്ന വിജയങ്ങള്‍ ധാരാളമുണ്ടായിരുന്നു. പാര്‍ലമെന്റില്‍ […]

മതരാഷ്ട്രവാദത്തിന്റെ ഇരുട്ട് സ്‌ക്രീനിലേക്ക് പടരുമ്പോള്‍

മതരാഷ്ട്രവാദത്തിന്റെ ഇരുട്ട് സ്‌ക്രീനിലേക്ക് പടരുമ്പോള്‍

ജമാഅത്തെ ഇസ്ലാമിക്ക് വിറളി പൂണ്ടിരിക്കുന്നു. നൂറ്റൊന്ന് ആവര്‍ത്തിച്ച് ചീറ്റിപ്പോയ മതരാഷ്ട്രവാദവും വിശ്വാസികള്‍ മുളയിലേ തള്ളിയ സമഗ്ര ഇസ്ലാം ജാര്‍ഗണുകളും അവരുടെ നിലതെറ്റിച്ച മട്ടാണ്. ഇക്കഴിഞ്ഞ നാളുകളില്‍ അവരുടെ ചാനല്‍ സ്ഥാപനമായ മീഡിയ വണ്‍ പ്രക്ഷേപണം ചെയ്ത കള്ളവാര്‍ത്ത ആ നിലതെറ്റലിന്റെയും നിലംപൊത്തലിന്റെയും ദൃഷ്ടാന്തമാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു എന്ന നിലയില്‍ ആ ചാനല്‍ പറത്തി വിട്ട കള്ളം മലയാള മാധ്യമ ചരിത്രത്തിലെ നികൃഷ്ടവും നെറികെട്ടതുമായ അധ്യായമാണ്. മാധ്യമം പത്രവും മീഡിയ വണ്‍ ചാനലും […]