1419

ജനാധിപത്യത്തെ തോല്‍പിക്കുന്ന വീഫോര്‍ മോഡലുകള്‍

ജനാധിപത്യത്തെ തോല്‍പിക്കുന്ന വീഫോര്‍ മോഡലുകള്‍

മൂന്ന് വര്‍ഷം മുന്‍പ് ഫെബ്രുവരി 22 നാണ് മധുവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്; 2018-ല്‍. മധു ആദിവാസിയായിരുന്നു. വീടുവിട്ട് പോയ ചെറുപ്പക്കാരനായിരുന്നു. മധുവിനെ കൊന്നുകളഞ്ഞ ആ നിമിഷങ്ങള്‍ മറന്നുപോകരുത്. അതൊരു ആസൂത്രിത കൊലപാതകം ആയിരുന്നില്ല. അങ്ങനെ ആയിരുന്നില്ല എന്നതാണ് ആ കൃത്യത്തെ അതീവമായി ക്രൂരമാക്കുന്നത്. എന്തിനായിരുന്നു അവര്‍, ആ ആള്‍ക്കൂട്ടം മധുവിനെ പൊതിരെ തല്ലിയത്? എന്തിനായിരുന്നു അവന്റെ ദുര്‍ബലവും ദയനീയവുമായ മുഖം പിടിച്ചുരച്ചത്? വിശപ്പിനാല്‍ വിറപൂണ്ട അവന്റെ ദേഹം അവരെന്തിനാണ് വലിച്ചിഴച്ചത്? അന്നത്തെ ആള്‍ക്കൂട്ടം അന്ന് തന്നെ പിരിഞ്ഞുപോയെന്നും […]

കോര്‍പറേറ്റ് ഭരണത്തിന് കര്‍ഷകരാണ് മറുപടി

കോര്‍പറേറ്റ് ഭരണത്തിന് കര്‍ഷകരാണ് മറുപടി

രാജ്യം ഡല്‍ഹിയെ വലയം ചെയ്തിരിക്കുന്നു. ഇരുമ്പുമറയ്ക്കുള്ളിലിരുന്ന് കല്‍പ്പനകള്‍ പുറപ്പെടുവിച്ചിരുന്ന അധികാരകേന്ദ്രത്തിന് വിറയല്‍ ബാധിച്ചിരിക്കുന്നു. ചമ്പാരന്‍ സമരത്തിന്റെ ആവര്‍ത്തനമെന്ന് ചലോ ദില്ലി പ്രക്ഷോഭത്തിനെ വിശേഷിപ്പിക്കാമെങ്കിലും കാതലായ ഒരു വ്യത്യാസം കാണാതിരുന്നുകൂടാ. അന്ന് ഗാന്ധിയെന്ന നേതൃത്വമുണ്ടായിരുന്നു. ഇന്ന് ജനത അവരുടെ ജീവിതാനുഭവങ്ങളെ നേതൃസ്വരൂപമായി മാറ്റിയിരിക്കുകയാണ്. അതാണ് ഈ സമരത്തിന്റെ പ്രധാന്യവും. മൂന്ന് നിയമങ്ങള്‍ അപ്പം ചുട്ടെടുക്കുന്നത് പോലെയാണ് സര്‍ക്കാര്‍ പാസാക്കിയത്. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും നേട്ടമുണ്ടാക്കുന്നത് എന്ന അവകാശവാദത്തോടെ കൊണ്ടുവന്ന നിയമത്തെ സംബന്ധിച്ച് പാര്‍ലമെന്റിലോ രാജ്യസഭയിലോ വലിയ ചര്‍ച്ചകളൊന്നും നടന്നിരുന്നില്ല. കൃഷി […]

അറേബ്യയില്‍ മഞ്ഞുരുക്കക്കാലം

അറേബ്യയില്‍ മഞ്ഞുരുക്കക്കാലം

ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സഊദി അറേബ്യയിലെ പുരാതന പട്ടണമായ അല്‍ ഉലയില്‍ രണ്ടു യുവ അറബ് ഭരണകര്‍ത്താക്കള്‍ പരസ്പരം ആശ്ലേഷിച്ച് സ്‌നേഹസൗഹാര്‍ദങ്ങള്‍ കൈമാറുന്നത് കണ്ടപ്പോള്‍ ലോകം മുഴുവന്‍ ആശ്വസിച്ചു. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി മദീന ഗവര്‍ണറേറ്റില്‍പ്പെട്ട അല്‍ ഉലയില്‍ വിമാനമിറങ്ങിവന്നപ്പോള്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്‌നേഹമസൃണമായ കരസ്പര്‍ശത്തിലൂടെ അതിഥിയെ വരവേറ്റ ദൃശ്യം അറബ് ഇസ്ലാമിക ലോകം അത്യാഹ്ലാദത്തോടെ കണ്ടു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) […]

രക്തദാഹികളുടെ മുഖംമൂടി

രക്തദാഹികളുടെ മുഖംമൂടി

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിനല്‍കാന്‍ പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ മിന്നലാക്രമണം നടത്തുന്നത് 2019 ഫെബ്രുവരി 26ന് പുലര്‍ച്ചെ 3.45നാണ്. സൈന്യത്തിലെയും നരേന്ദ്രമോഡി സര്‍ക്കാറിലെയും ഉന്നതനേതൃത്വത്തിനു മാത്രമേ അതിരഹസ്യമായി നടത്തിയ ഈ സൈനിക നടപടിയെക്കുറിച്ച് മുന്‍കൂട്ടി അറിയുമായിരുന്നുള്ളൂ എന്നാണ് നമ്മളൊക്കെ ധരിച്ചത്. എന്നാല്‍, ഈ ആക്രമണം നടക്കുന്നതിന് മൂന്നു ദിവസം മുമ്പ് 2019 ഫെബ്രുവരി 23ന് രാത്രി 10.31ന് ‘വലിയ മറ്റൊന്നുകൂടി സംഭവിക്കാന്‍ പോകുന്നു’ എന്നൊരു വാട്സാപ്പ് സന്ദേശം വന്നിരുന്നു. ‘ദാവൂദ്’ ആണോ എന്ന് മറുപുറത്തുനിന്നുള്ള ചോദ്യം. ‘അല്ല, […]

കര്‍ഷകര്‍ക്ക് കൂട്ടിരുന്ന് പകലന്തി പ്രക്ഷോഭം

കര്‍ഷകര്‍ക്ക് കൂട്ടിരുന്ന് പകലന്തി പ്രക്ഷോഭം

ഇമചിമ്മാതെ കര്‍ഷകര്‍ക്ക് കൂട്ടിരുന്ന 48 മണിക്കൂറുകള്‍, രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ലെന്ന് ഉറക്കെപ്പറഞ്ഞ എസ് എസ് എഫ് പകലന്തി പ്രക്ഷോഭം, വേറിട്ട ഐക്യദാര്‍ഢ്യമായി മാറി. പാടിയും പറഞ്ഞും വരച്ചും രചിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും ‘പകലന്തി’ പ്രക്ഷോഭകര്‍ കര്‍ഷകരോട് മനസ്സ് കൊണ്ടും മുദ്രാവാക്യം കൊണ്ടും ഐക്യപ്പെട്ടു. ഡല്‍ഹിയിലെ മരവിക്കുന്ന തണുപ്പിലും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ വന്‍മല തീര്‍ക്കുന്ന രാജ്യത്തിന്റെ അന്നദാതാക്കളെ നമുക്കെങ്ങനെ അവഗണിക്കാനാകും? പകലന്തി പ്രക്ഷോഭം നാടുമുഴുവന്‍ ആവേശത്തോടെ ഏറ്റെടുത്തു. മലപ്പുറം […]