1427

ഇത് രാഷ്ട്രീയ പോരാട്ടമാണ് മുടി മുണ്ഡന നാടകമൊഴിവാക്കാം

ഇത് രാഷ്ട്രീയ പോരാട്ടമാണ് മുടി മുണ്ഡന നാടകമൊഴിവാക്കാം

ഈ ചൂണ്ടുവിരല്‍ നിങ്ങള്‍ വായിച്ചുതുടങ്ങുമ്പോഴേക്കും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മൂര്‍ധന്യത്തെ സ്പര്‍ശിച്ചിട്ടുണ്ടാകും. ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും അതിനെയെല്ലാം മുച്ചൂടും മുടിക്കാന്‍ നിലയെടുത്തുനില്‍ക്കുന്ന ഹിംസാത്മക വലതുപക്ഷത്തെയും കുറിച്ച് നിരന്തരം സംസാരിക്കുന്നവരാണല്ലോ നമ്മള്‍? അതിനാല്‍ത്തന്നെ ജനാധിപത്യത്തെയും അതിന്റെ പ്രകാശനസ്ഥാനങ്ങളില്‍ ഒന്നായ തിരഞ്ഞെടുപ്പിനെയും സംബന്ധിച്ച് നാം സംസാരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, എന്തിനെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്? ഈ കുറിപ്പ് നിങ്ങള്‍ വായിക്കുമ്പോഴേക്ക് അപ്രസക്തമായിത്തീരുന്ന ലതികാ സുഭാഷിന്റെ ശിരോ മുണ്ഡനത്തെക്കുറിച്ചോ? എങ്കില്‍ അതു പറഞ്ഞിട്ട് പോകാം. നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം എത്തിനില്‍ക്കുന്ന […]

ബി ജെ പി, എ എ പി അത്രമേല്‍ അടുപ്പം; ഇനിയടുക്കാന്‍ ഇടമില്ലെന്നതുവരെ

ബി ജെ പി, എ എ പി അത്രമേല്‍ അടുപ്പം; ഇനിയടുക്കാന്‍ ഇടമില്ലെന്നതുവരെ

എന്താണ് ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം? അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ലാക്ക് സംബന്ധിച്ചുയര്‍ന്ന ചോദ്യം ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി (എ എ പി) രൂപവത്കരിച്ചപ്പോഴും പിന്തുടര്‍ന്നു. ഡല്‍ഹിയില്‍ ബി ജെ പിയെ തോല്‍പ്പിച്ച് തുടര്‍ച്ചയായി അധികാരത്തിലെത്തുമ്പോഴും സംഘപരിവാരത്തിന്റെ ബി ടീമാണോ ആം ആദ്മി പാര്‍ട്ടിയെന്ന ചോദ്യമുയര്‍ന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മൃദുഹിന്ദുത്വ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ മടിക്കാതിരുന്നതോടെ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാകുകയും ചെയ്തു. ഏറ്റവുമവസാനം […]

സ്വയംവരിക്കുന്ന ഏകാധിപത്യം

സ്വയംവരിക്കുന്ന ഏകാധിപത്യം

ജനാധിപത്യത്തിനും ഏകാധിപത്യത്തിനും ഇടയില്‍ ലോകക്രമത്തിന് അടരുകള്‍ പലതുണ്ട്. അതിലൊന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന ഏകാധിപത്യം, അഥവാ വോട്ടവകാശമുള്ള സ്വേഛാധിപത്യം. ഇവിടെ, കാലാകാലങ്ങളില്‍ തങ്ങളുടെ ഭരണാധികാരികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാവും. പക്ഷേ, ഇങ്ങനെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഭരണകൂടം തങ്ങള്‍ക്കു വോട്ടുചെയ്ത ജനങ്ങളുടെ പൗരാവകാശങ്ങളൊന്നും വകവെച്ചുകൊടുക്കില്ല. ഇലക്ടറല്‍ ഓട്ടോക്രസി എന്ന് ഇംഗ്ലീഷില്‍ പറയും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെട്ടിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ളത് ഇലക്ടറല്‍ ഓട്ടോക്രസിയാണെന്ന് സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ആഗോള ജനാധിപത്യ സൂചിക ചൂണ്ടിക്കാണിക്കുന്നു. […]