1464

മരണം നമുക്ക് മുമ്പിലുണ്ട്

മരണം നമുക്ക് മുമ്പിലുണ്ട്

ഈ ജീവിതത്തിന്റെ ആകർഷണീയതകളിൽ വീഴാതിരിക്കുക. ഭാവിയിലെ യഥാർത്ഥമായ നേരുകളിൽ നിന്ന് അവ നമ്മുടെ ശ്രദ്ധമാറ്റും. നമുക്ക് നമ്മുടെ സദ്കർമങ്ങളുടെ മാത്രം പിന്തുണയാൽ ജീവിക്കേണ്ടിവരുന്ന ആ നാളുകളിലേക്ക് മനസുകൊണ്ട് ഇപ്പോഴേ സഞ്ചരിക്കുക. ആർക്കാണ് നമ്മുടെ ഭാവിയുടെ ഉത്തരവാദിത്വം? ജീവിതത്തില്‍ നമ്മുടെ അസ്തിത്വം നാം ജനിച്ച നാള്‍ മുതല്‍ നമ്മെ ചുറ്റിയിരിക്കുന്ന ചില ആവശ്യങ്ങളാല്‍ ബന്ധിതമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ ഈ ആവശ്യങ്ങളില്‍ ചിലത് അടിസ്ഥാനപരമാണ്. ജീവിത വ്യവസ്ഥയുടെ സംരക്ഷണം അവയെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ സ്വാഭാവികമാണ്. മറ്റു […]

ഈത്തപ്പഴത്തിന്റെ പ്രസക്തി

ഈത്തപ്പഴത്തിന്റെ  പ്രസക്തി

സൂക്തം 25: “നിന്റെ നേരെ ഈന്തപ്പനത്തടി പിടിച്ചുകുലുക്കുക, അത് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരും.’ ഖുര്‍ആനില്‍ ഈന്തപ്പനത്തടി എന്നാണ് പ്രയോഗിച്ചത്. വെറും ഈന്തപ്പന എന്നല്ല. വേര് മുതല്‍ മട്ടല്‍ വരെയുള്ള ഭാഗത്തിനാണ് തടി എന്ന് പറയുക. ഈ ഈന്തപ്പന ഉണങ്ങിയ കേവലം തടി മാത്രമായിരുന്നെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും വിശദീകരിക്കുന്നു. തലയില്ലാത്ത ഉണങ്ങിയ മരത്തടിയില്‍ നിന്ന് പഴുത്ത് പാകമായ പഴങ്ങള്‍ വീഴുമ്പോള്‍ മർയമിന്റെ പതിവ്രതത്വം വ്യക്തമാകുകയാണ്. അതെ, അല്ലാഹുവാണെല്ലാം. അവന്‍ ഉണങ്ങിയ മരത്തില്‍ നിന്ന് പഴുത്ത പഴം […]

അപകടകരമായ പ്രസ്താവനകള്‍

അപകടകരമായ  പ്രസ്താവനകള്‍

1949ല്‍ പതിനഞ്ചു വയസ്സ് തികഞ്ഞ ഞങ്ങളില്‍ പലരും ഡെറാഡൂണിലെ ആംഡ് ഫോഴ്‌സ് അക്കാദമിയുടെ ഇന്റര്‍ സര്‍വീസ് വിംഗില്‍ ചേര്‍ന്ന ആ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ യുവാക്കള്‍ക്ക് പുതുതായി സായുധസേനയില്‍ ചേരാനും രാജ്യത്തെ സേവിക്കാനും അന്ന് അവസരം ലഭിച്ചു. പുതിയൊരു കാല്‍വെപ്പിന്റെ സമയമായിരുന്നുവത്. ആ വര്‍ഷം നവംബര്‍ 26 ന് ഭരണഘടന അംഗീകരിക്കപ്പെടുകയും അടുത്തവര്‍ഷം ജനുവരി 26 ന് പ്രാബല്യത്തില്‍ വരികയും ചെയ്തു. പുതിയ രാജ്യത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷയും ആവേശത്തിന്റെ അഗ്നിയും ഞങ്ങളിലുണ്ടായിരുന്നു. കൂടെ, ജനങ്ങളെയും […]

ഒരു സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ സമാപനം

ഒരു സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ സമാപനം

കെന്‍ സാരോ വിവയെ ഓര്‍ക്കുന്നുണ്ടോ? കെനൂല്‍ ബീസണ്‍ സാരോ വിവ. ബഹുരാഷ്ട്ര കുത്തകകളുടെ വിഭവചൂഷണത്തിനെതിരില്‍ തദ്ദേശീയര്‍ നടത്തിയ ചെറുത്തുനില്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പേരാണ് കെന്‍ സാരോ വിവ. ഒഗോണികളുടെ കവി. നൈജീരിയയില്‍ റോയല്‍ ഡച്ച് ഷെല്‍ എന്ന ബഹുരാഷ്ട്ര ഭീമന്റെ വിഭവക്കൊള്ളക്കെതിരെ കെന്‍ രംഗത്തു വന്നു. എണ്ണക്കമ്പനിയാണ് റോയല്‍ ഡച്ച്. ഒഗോണി  വംശത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുംവിധം പാരിസ്ഥിതിക ചൂഷണമാണ് കമ്പനി ഖനനത്തിന്റെ മറവില്‍ നടത്തിയത്. തൊണ്ണൂറുകളാണ്. കമ്പനിക്കും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന നൈജീരിയന്‍ പട്ടാള […]

മധുരമാകട്ടെ വാങ്കൊലികൾ

മധുരമാകട്ടെ വാങ്കൊലികൾ

ഇസ്‌ലാം മതത്തിന്റെ ഒരു പ്രധാന ഭാഗമാണ് നിസ്കാരം. സർവശക്തനായ അല്ലാഹു കൽപ്പിക്കുന്ന നിസ്കാരം ഓരോ മുസ്‌ലിമിനും അനിവാര്യമാണ്. മുസ്‌ലിം അത് ദിവസത്തിൽ അഞ്ചു തവണ അർപ്പിക്കണം. നിസ്കാരത്തിലൂടെ നമുക്ക് അല്ലാഹുവുമായി ആശയവിനിമയം നടത്താം, അത് നമ്മുടെ സ്രഷ്ടാവിന്റെ സാമീപ്യം നേടുന്നതിനുള്ള ഏറ്റവും ഉയർന്ന അവസരമാണ്. മുസ്‌ലിംകളെ നിർബന്ധിത (ഫർള്) ആരാധനയ്‌ക്കായി ദിവസത്തിൽ അഞ്ച് പ്രാവശ്യം മസ്ജിദിൽ നിന്ന് മുഅദ്ദിൻ വിളിക്കുന്നു, അതാണ് വാങ്ക്. ഒരു മിനാരത്തിൽ നിന്ന് ആ ശബ്ദം പുറത്തുപോകുന്നു, അതുവഴി സാധ്യമായ ആളുകളുടെ ചെവിയിൽ […]