വഴിവെളിച്ചം

നേതാക്കൾ പിടിയിൽ

നേതാക്കൾ പിടിയിൽ

നിന്റെ രക്ഷിതാവ് ആണ. അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും. തുടർന്ന് അവരെയെല്ലാവരെയും നാം നരകത്തിനു ചുറ്റും മുട്ടുകുത്തിയവരായി ഹാജരാക്കും, തീർച്ച. കരുണാവാരിധിയായ അല്ലാഹുവിനോട് ഏറ്റവും കൂടുതൽ ധിക്കാരം കാണിച്ചവരെ ഓരോ വിഭാഗത്തിൽനിന്നും തുടർന്ന് നാം ഊരിയെടുക്കുക തന്നെ ചെയ്യും. ആരാണ് ആ നരകത്തിൽ കത്തിയെരിയാൻ ഏറ്റവും അർഹരെന്ന് നമുക്കറിയാം(സൂറത്തു മർയം 68, 69, 70). പരലോകത്തിന്റെ ബുദ്ധിപരമായ സാധ്യതയെ വിശകലനം ചെയ്തതിനു ശേഷം അതിനെ നിഷേധിച്ച് പരിഹസിച്ചു നടന്നവർക്കുള്ള ശിക്ഷയെ കുറിച്ചുള്ള ഹ്രസ്വമായ വിവരണമാണ് ഈ […]

സമൂഹ മാധ്യമങ്ങളിലെ ഇസ്‌ലാമിക സാന്നിധ്യം

സമൂഹ മാധ്യമങ്ങളിലെ ഇസ്‌ലാമിക സാന്നിധ്യം

മനുഷ്യരെ മാനസികമായി ഉണർത്തുകയാണ് ഇസ്‌ലാം. തിന്മയുടെ അനന്തരഫലങ്ങളെക്കുറിച്ച് അത് മുന്നറിയിപ്പ് നൽകുന്നു. നന്മയുടെ അനന്തമായ നേട്ടങ്ങളിലേക്ക് മനുഷ്യരെ നയിക്കുന്നു. ഇതാണ് ഇസ്‌ലാമിന്റെ ധാർമിക പ്രബോധനം. ഈ പ്രബോധനം കിട്ടിയ ഒരാൾ പക്വമതിയാകുന്നു. ഇസ്‌ലാമിന്റെ സമതുലിതമായ വീക്ഷണങ്ങളിലേക്ക് അയാൾ വന്നെത്തുന്നു. ചിന്താമണ്ഡലങ്ങൾ വികസിക്കുന്നു. “പ്രബോധനം’ എന്ന വാക്ക് തന്നെ മനസിനോടും അതേ തുടർന്ന് ശരീരത്തോടുമാണ് സംസാരിക്കുന്നത്. വിജയകരമായ പ്രബോധനം ബുദ്ധിയുടെയും വികാരത്തിന്റെയും സംയോജനമാണ്; അങ്ങനെ മനുഷ്യന്റെ ഹൃദയത്തിലേക്കും മനസിലേക്കും ആഴത്തിൽ എത്താനും ഓരോ അണുവിനെയും നിയന്ത്രിക്കാനും ശാന്തത കൈവരുത്താനും […]

ഈത്തപ്പഴത്തിന്റെ പ്രസക്തി

ഈത്തപ്പഴത്തിന്റെ  പ്രസക്തി

സൂക്തം 25: “നിന്റെ നേരെ ഈന്തപ്പനത്തടി പിടിച്ചുകുലുക്കുക, അത് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരും.’ ഖുര്‍ആനില്‍ ഈന്തപ്പനത്തടി എന്നാണ് പ്രയോഗിച്ചത്. വെറും ഈന്തപ്പന എന്നല്ല. വേര് മുതല്‍ മട്ടല്‍ വരെയുള്ള ഭാഗത്തിനാണ് തടി എന്ന് പറയുക. ഈ ഈന്തപ്പന ഉണങ്ങിയ കേവലം തടി മാത്രമായിരുന്നെന്ന് പല ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളും വിശദീകരിക്കുന്നു. തലയില്ലാത്ത ഉണങ്ങിയ മരത്തടിയില്‍ നിന്ന് പഴുത്ത് പാകമായ പഴങ്ങള്‍ വീഴുമ്പോള്‍ മർയമിന്റെ പതിവ്രതത്വം വ്യക്തമാകുകയാണ്. അതെ, അല്ലാഹുവാണെല്ലാം. അവന്‍ ഉണങ്ങിയ മരത്തില്‍ നിന്ന് പഴുത്ത പഴം […]

ഒരു പെണ്ണിന്റെ നിർണായക നിലപാട്

ഒരു പെണ്ണിന്റെ  നിർണായക നിലപാട്

സൂക്തം 18: “മര്‍യം ബീവി പറഞ്ഞു: നിന്നില്‍ നിന്ന് ഞാന്‍ പരമകാരുണികനോട് അഭയം തേടുന്നു. നീ അല്ലാഹുവിനെ ഭയപ്പെടുന്നവനെങ്കില്‍ എന്നെ വിട്ടുപോകൂ.’ ആരാധനമുറിയില്‍ ഏകാകിനിയായി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന മർയമിന്റെ അടുത്ത് പുരുഷ രൂപത്തില്‍ ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ടപ്പോള്‍ മഹതി പകച്ചുപോയി. ആ സമയത്തുണ്ടായ പ്രതികരണമാണ് മേല്‍ സൂക്തത്തില്‍ കാണുന്നത്. ഒരു പുരുഷന്‍ തനിയെ ഇരിക്കുന്ന സ്ത്രീയെ സമീപിക്കുമ്പോള്‍ പതിവ്രതയായ ഒരു സ്ത്രീയില്‍ നിന്ന് ഉണ്ടാകേണ്ട പ്രതികരണം എങ്ങനെയായിരിക്കണമെന്ന് ഈ സൂക്തത്തിലുണ്ട്. രണ്ട് അന്യ സ്ത്രീ പുരുഷന്മാര്‍ വിജനമായ ഒരിടത്ത് […]