1478

മുഴക്കമുള്ള തിരുത്തായിരുന്നു അഖീൽ ഖുറേശി

മുഴക്കമുള്ള തിരുത്തായിരുന്നു അഖീൽ ഖുറേശി

“ഗവണ്‍മെന്റിന് ചില നിഷേധാത്മക ധാരണകള്‍ എന്നെ കുറിച്ചുണ്ടായിരുന്നു. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണം പ്രധാന ചുമതലയായ ഭരണഘടനാ കോടതിയിലെ ന്യായാധിപന്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തിന്റെ സാക്ഷ്യപത്രമായാണ് ഞാന്‍ അതിനെ കാണുന്നത്.” രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നുള്ള വികാര നിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങില്‍ ജസ്റ്റിസ് അഖീല്‍ ഖുറേശി പറഞ്ഞ വാക്കുകളാണിത്. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ Justice for the Judge എന്ന ആത്മകഥയിലെ ചില പരാമർശങ്ങൾ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഖുറേശി ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്. കേവലം […]

ഹിജാബ് നിരോധനം മറ്റൊരു വര്‍ഗീകരണമാണ്

ഹിജാബ് നിരോധനം  മറ്റൊരു വര്‍ഗീകരണമാണ്

ഹിജാബ് ഇസ്‌ലാമിലെ നിര്‍ബന്ധിത അനുഷ്ഠാനങ്ങളുടെ ഭാഗമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി പുറത്തുവന്നിരിക്കുന്നു. വിധിപ്രസ്താവത്തോടനുബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോടതി വിധി അംഗീകരിക്കാനും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് ഇന്ത്യയുടെ ഭൂരിപക്ഷ രാഷ്ട്രീയ വിപുലീകരണത്തിന്റെ മറ്റൊരു തന്ത്രമാണ്. ഹിന്ദു ജീവിതരീതിയാണ് ശ്രേഷ്ടമെന്നവകാശപ്പെടുകയും അത് മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനുള്ള തന്ത്രം. മതപരമായ ബഹുസ്വരതകളെ ഏകീകരിച്ച് ബഹുസ്വരത ഇല്ലാതാക്കുക എന്നത് ഹിന്ദുത്വ പദ്ധതിയുടെ അനിവാര്യ ഘടകമാണ്. വര്‍ഗം, ജാതി, വംശം തുടങ്ങിയ വൈവിധ്യങ്ങളെ തമസ്‌കരിക്കുക എന്നതാണ് […]

നിയമം നീതിയോടേറ്റുമുട്ടുമ്പോൾ

നിയമം നീതിയോടേറ്റുമുട്ടുമ്പോൾ

ശിരോവസ്ത്ര വിലക്ക് ശരിവെച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി വന്നപ്പോൾ ഓർത്തുപോയത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ വാക്കുകളാണ്. “നിയമം നായ്ക്കളെ പോലെയാണ്. എപ്പോഴും കുരച്ച് പേടിപ്പെടുത്തിക്കൊണ്ടിരിക്കും. പക്ഷേ, കടിക്കുന്നത് പാവപ്പെട്ടവരെയും ആരുമില്ലാത്തവരെയും ശബ്ദമില്ലാത്തവരെയും മാത്രമാണ്.’ യൂണിഫോമിറ്റി അത്ര പ്രധാനമായ സൈനികവിഭാഗത്തിൽ മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം നൽകിയ ഇന്ത്യയിൽ, സിക്ക് റെജിമെന്റ് പോലെ മതാചാരപ്രകാരമുള്ള റെജിമെന്റിന് അനുമതി ലഭിച്ച രാജ്യത്ത്, ഹെൽമറ്റ് ധരിക്കാതെ സിക്ക് മതവിശ്വാസികൾക്ക് സഞ്ചരിക്കാൻ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഇളവ് അനുവദിച്ച നാട്ടിൽ, […]

ഈ ജനത കുറച്ചുകൂടി നല്ല രാഷ്ട്രീയത്തെ ആഗ്രഹിക്കുന്നുണ്ട്

ഈ ജനത  കുറച്ചുകൂടി നല്ല രാഷ്ട്രീയത്തെ  ആഗ്രഹിക്കുന്നുണ്ട്

നിരാശ പടരുന്ന ഒരു സായാഹ്നത്തിലാണ് ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുന്നത്. അപ്രതീക്ഷിതമല്ലെങ്കിലും അസാധാരണമായ ഒരു കോടതിവിധി അന്തരീക്ഷത്തിലുണ്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം സാംസ്‌കാരികതയുടെ ശിരസടയാളങ്ങളില്‍ ഒന്നായ ഹിജാബ് നിരോധിച്ച നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. ശിരോവസ്ത്രം മുസ്‌ലിം മതാനുഷ്ഠാനത്തിന്റെ അനിവാര്യതയല്ല എന്നു കണ്ടെത്തൽ നടത്തിയിരിക്കുന്നു. ആ വിധി സംഘ്പരിവാറിനും ലിബറലുകള്‍ക്കുമിടയില്‍ ആഹ്ലാദം പടര്‍ത്തിയിരിക്കുന്നു. വിദ്യാലയങ്ങളില്‍ മതചിഹ്നം എന്തിന് എന്ന “നിഷ്‌കളങ്ക’ ചോദ്യങ്ങള്‍ ചുറ്റും നിറയുന്നു. ഒരു ജനതയ്ക്കുമേല്‍, പ്രബലമായ ഒരു വിശ്വാസി ജീവിതത്തിനുമേല്‍ ഭരണകൂടം നടത്തിയ […]

കോണ്‍ഗ്രസിന് പിഴക്കുന്നതെവിടെ?

കോണ്‍ഗ്രസിന്  പിഴക്കുന്നതെവിടെ?

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് എന്താണ് കുഴപ്പം? 2019 ലും 20 ലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിരവധി പേരെ കണ്ടുമുട്ടിയിരുന്നു. മറ്റു പാര്‍ട്ടികളുടെ കൂടെയും പ്രവര്‍ത്തിച്ചതിനാല്‍ രാജ്യത്തുടനീളം കോണ്‍ഗ്രസിന് വലിയ പിന്തുണയുണ്ടെന്ന് എനിക്ക് സാക്ഷ്യപ്പെടുത്താനാവും. വിഭവങ്ങളുടെ ഒരു കുറവും പാര്‍ട്ടിക്കില്ലെന്നാണ് വിജയപ്രതീക്ഷ തീരെയില്ലാത്ത ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി നിക്ഷേപിച്ച പണത്തിന്റെ അളവ് കാണിക്കുന്നത്. അക്കാര്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി ജെ പി) പോലും രണ്ടാം സ്ഥാനത്താണ്, ചെറിയ സംസ്ഥാന […]