1482

ജീവിതത്തിന്റെ ചട്ടക്കൂട്

ജീവിതത്തിന്റെ ചട്ടക്കൂട്

മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ ചില വിശ്വാസങ്ങളെ നെഞ്ചിലേറ്റുകയും കർമങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ വിശ്വാസിയല്ല എന്നുപറയുന്നവര്‍ പോലും വിശ്വാസിയുടെ വിശ്വാസം തെറ്റാണെന്ന് വിശ്വസിക്കുന്നു. ഒന്ന് തെറ്റാണെന്ന വിശ്വാസം സ്വാഭാവികമായും മറ്റേത് അഥവാ തന്റേത് മാത്രം ശരിയാണെന്ന ഉറച്ച വിശ്വാസമാണല്ലോ. അതുകൊണ്ടുതന്നെ മതമെന്ന പേരില്‍ ചിലര്‍ ചിലത് വിശ്വസിക്കുന്നു. ചിലര്‍ മതരഹിതമെന്ന പേരിലോ മതവിരുദ്ധമെന്ന പേരിലോ ചിലത് വിശ്വസിക്കുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നവരും ദൈവമില്ലായ്മയില്‍ വിശ്വസിക്കുന്നവരും ചില വിശ്വാസത്തിന്റെ അടിമയാണെന്നുപറയാം. രണ്ടും ഒരർഥത്തില്‍ വ്യത്യസ്ത മതമോ വീക്ഷണമോ പ്രത്യയശാസ്ത്രമോ ആണെന്നും […]

ഉദ്യോഗസ്ഥരേ, സകാത് കൊടുക്കണ്ടേ?

ഉദ്യോഗസ്ഥരേ, സകാത് കൊടുക്കണ്ടേ?

ഉദ്യോഗസ്ഥർക്കിടയിൽ സകാത് ബോധം ഇയ്യിടെയായി കൂടിവന്നതായി നിരീക്ഷിക്കപ്പെടുന്നു, നല്ലത്. എന്നാൽ മുപ്പതിലേറെ വർഷങ്ങൾ ഔദ്യോഗിക സേവനത്തിലിരിക്കുകയും സകാത് വീട്ടേണ്ടതായ തുക അക്കൗണ്ടിൽ കുമിയുകയും ചെയ്തിട്ട് അതേപ്പറ്റി അശേഷം ബോധമില്ലാതെ കഴിയുന്ന ആളുകളും നമുക്കിടയിലുണ്ട്, മോശം !! ജന്മികൾക്കും ധനാഢ്യർക്കും കച്ചവടക്കാർക്കും മാത്രമാണ് സകാത് ബാധകമാകുന്നത്, നമുക്കൊക്കെ എന്ത് സകാത് എന്ന കാഴ്ചപ്പാട് ഇപ്പോഴും പൊതുസമക്ഷം ഇല്ലാതില്ല. സേവനത്തിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ സകാത് നിർണയത്തിന് സഹായകമാകുന്ന കാര്യങ്ങളാണ് പറയാൻ പോവുന്നത്. ശമ്പളത്തിന് സകാതുണ്ടോ? എന്നാണ് ആളുകൾ ചോദിക്കുക. അങ്ങനെ ചോദിക്കരുത്! […]

സകാതിന്റെ ശുദ്ധിയും ബാധ്യതയും

സകാതിന്റെ  ശുദ്ധിയും ബാധ്യതയും

സംസ്‌കരണം എന്ന ആശയം നല്‍കുന്ന പദമാണ് സകാത്. സമ്പന്നന്‍ അവന്റെ സ്വത്തിനെയും, മനുഷ്യന് സ്വത്തിനോടുള്ള പ്രണയം കൂടി ചേര്‍ത്ത് ചിന്തിച്ചാല്‍ ആത്മാവിനെയും ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് സകാത്. നിര്‍ബന്ധ ദാനവും ഐഛിക ദാനവും എന്നിങ്ങനെ മതത്തില്‍ ദാനവും ധര്‍മവും പ്രത്യേകം നിര്‍ണയിച്ചിട്ടുണ്ട്. ജീവിതത്തെ കുറിച്ചുള്ള യാഥാർത്ഥ്യ ബോധം ഉണര്‍ത്തുക, തനിക്ക് ലഭിച്ച വിഭവങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി അവകാശപ്പെട്ടതാണ് എന്ന കര്‍ത്തവ്യം അറിയിക്കുക, താല്‍പര്യങ്ങളോടുള്ള ആര്‍ത്തിയും അമിത ഭ്രമവും നിയന്ത്രിക്കുക എന്നീ മൂല്യങ്ങള്‍ സകാതില്‍ ഉള്‍ചേര്‍ന്ന് കിടക്കുന്നു. മനുഷ്യനില്‍ പ്രകൃത്യാ […]

സി പി എമ്മിന് ഗാന്ധിയെയും മതത്തെയുംകൂടി മനസിലാക്കാനുണ്ട്

സി പി എമ്മിന്  ഗാന്ധിയെയും മതത്തെയുംകൂടി മനസിലാക്കാനുണ്ട്

കേരളത്തിന് പൊതുവിലും കേരളത്തിലെ ഭരണകക്ഷിയായ സി പി എമ്മിനെ സംബന്ധിച്ച് വിശേഷിച്ചും പലനിലകളില്‍ പ്രധാനപ്പെട്ട ഒരു സമ്മേളനമാണ് കണ്ണൂരില്‍ സമാപിച്ചത്. 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അത്തരത്തില്‍ ചിട്ടയോടെ, കൃത്യവും വ്യക്തവുമായ ഇടവേളകളില്‍ അടിസ്ഥാന ഘടകമായ ബ്രാഞ്ച് മുതല്‍ തുടങ്ങി അഖിലേന്ത്യാതലത്തില്‍ അവസാനിക്കുന്ന സുദീര്‍ഘമായ സമ്മേളനം ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. സി പി ഐക്ക് ഉണ്ടെങ്കിലും ആള്‍ബലത്തിന്റെ അഭാവത്തില്‍ അത് വലിയ ശ്രദ്ധ ഒരിക്കലും നേടാറില്ല. സി പി എം സമ്മേളനം പക്ഷേ, അങ്ങനെയല്ല. രാജ്യത്ത് അവര്‍ക്ക് […]