1514

ബഹുദൈവാരാധനയോ, മുസ്‌ലിംലോകത്തില്ല

ബഹുദൈവാരാധനയോ,  മുസ്‌ലിംലോകത്തില്ല

ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയാണ് തൗഹീദ്. വളരെ വ്യക്തമായി തിരുനബിയും(സ്വ) തിരുസഹചരും അതെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ വഫ്ദ് അബ്ദുല്‍ ഖൈസ്(റ) നബിയെ(സ്വ) സമീപിച്ചു. അപ്പോള്‍ അവിടുന്ന് ചോദിച്ചു: എന്താണ് തൗഹീദ് എന്നറിയുമോ എന്ന്. ഇതിന്റെ മറുപടി തിരുനബി(സ്വ) തന്നെ പറയുന്നത്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്നും മുഹമ്മദ്നബി(സ) അവന്റെ പ്രവാചകനാണ് എന്നും വിശ്വസിക്കലാണ് എന്നാണ്. ഒരു മുസ്‌ലിമിന്റെ അടിസ്ഥാന വിശ്വാസ പ്രഖ്യാപനമാണ് മുകളിലുള്ളത്. സര്‍വാംഗീകൃതമായി മുസ്‌ലിം ലോകം പിന്തുടര്‍ന്ന് പോരുന്നതും ഇതു തന്നെയാണ്. ഉഹ്ദില്‍ എഴുപതോളം നബിസഹചർ […]

സ്രഷ്ടാവ് സൃഷ്ടികളോട് സംസാരിക്കുന്നു

സ്രഷ്ടാവ് സൃഷ്ടികളോട് സംസാരിക്കുന്നു

ഹുക്മ്(മതവിധി) കണ്ടെത്തുകയാണ് മുജ്തഹിദ് ചെയ്യുന്നത്. ഫഖീഹ് പഠിക്കുന്നതും സമൂഹത്തിനു നല്‍കുന്നതും ഹുക്മുകളാണ്. മുജ്തഹിദോ ഫഖീഹോ ഹുക്മുകളെ ആവിഷ്‌കരിക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്നില്ല. കാരണം നാം നേരത്തെ വിശദീകരിച്ചതുപോലെ ഹുക്മുകളെല്ലാം അല്ലാഹുവിന്റേത് മാത്രമാകുന്നു. അല്ലാഹുവിന്റെ റസൂല്‍(സ്വ) അത് സമൂഹത്തിലെത്തിച്ചു. അതാണ് തബ്ലീഗ് എന്നതുകൊണ്ടുള്ള വിവക്ഷ. തബ്്ലീഗ് മുഖേന സമൂഹത്തിനു ലഭിച്ച ജ്ഞാനങ്ങള്‍ വീണ്ടും ചര്‍വിത ചര്‍വണം നടത്തിയും ഗവേഷണം നടത്തിയും ക്രോഡീകരിക്കുകയും പൊതുവായ ചട്ടക്കൂട് നിര്‍മിച്ച് ആയാസ രഹിതമാക്കുകയും ചെയ്യുകയായിരുന്നു മുജ്തഹിദുകള്‍. എക്കാലത്തും പണ്ഡിതന്മാര്‍ അതാതു നിയമ സംവിധാനങ്ങളോട് ചെയ്യുന്ന […]

മുറാദാബാദിലെ ഹിന്ദു പലായനം: ഒരു സീ ന്യൂസ് കെട്ടുകഥ

മുറാദാബാദിലെ ഹിന്ദു പലായനം: ഒരു സീ ന്യൂസ് കെട്ടുകഥ

പടിഞ്ഞാറൻ ഉത്തർ പ്രദേശ് നഗരമായ മുറാദാബാദിലെ ശിവ മന്ദിർ കോളനി എന്ന പ്രദേശത്ത് ഹിന്ദുക്കൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു എന്ന സീ ന്യൂസ് വാർത്തയെ അടിസ്ഥാനമാക്കി 2022 ജൂണിൽ എൻബിഡിഎസ്എ  ഒരു  ഉത്തരവ് ഇറക്കി. തങ്ങളുടെ വീടുകൾ വിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഈ പ്രദേശത്തെ 81 ഹിന്ദു കുടുംബങ്ങൾ ‘സാമുദായിക പലായനം’ എന്ന പേരിൽ പോസ്റ്ററുകൾ പതിച്ചതോടെയാണ് ചാനൽ ഹിന്ദുക്കളുടെ പലായനം എന്ന പേരിൽ വാർത്ത കൊടുക്കാനാരംഭിച്ചത്. മുറാദാബാദി ഹിന്ദുക്കളുടെ പലായനം എന്ന ഹാഷ് ടാഗോടെ മുൻ […]

വിജയിക്കാം, ഗുരുത്വം വേണം

വിജയിക്കാം, ഗുരുത്വം വേണം

പല്ലനയാറും പാനൂരിന്റെ ഗ്രാമഭംഗിയും കടന്ന് ഉസ്താദിന്റെയടുത്തെത്തുമ്പോള്‍ ഉള്ളില്‍ ആദരവ് നിറഞ്ഞ പേടിയും നിറഞ്ഞ ആകാംക്ഷയായിരുന്നു. ഉസ്താദ് വിശ്രമത്തിലാണ്. പ്രായത്തിന്റെ ക്ഷീണം ഉണ്ടെങ്കിലും മനസ് ഊര്‍ജസ്വലമാണ്. തന്നെ കാണാന്‍ എത്തുന്നവരെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. ഹദ്്‌യകള്‍ നല്‍കുന്നു. വരുന്നവരോട് ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നു. അതിഥികളെ അത്ഭുതപ്പെടുത്തുന്ന ആ സ്നേഹമാണ് വൈലിത്തറ ഉസ്താദ്. അകത്തേക്ക് കടക്കുമ്പോള്‍ കേള്‍ക്കുന്നത് തഅ്ജീലുല്‍ ഫുതൂഹായിരുന്നു. സലാം പറഞ്ഞപ്പോഴേ ഇങ്ങോട്ട് പരിചയപ്പെടാന്‍ തുടങ്ങി. ചെറിയ കേള്‍വിക്കുറവുണ്ട്. നല്ല ഉച്ചത്തില്‍ ചോദിക്കണം. […]

ഒരുങ്ങുന്നത് സവര്‍ക്കറുടെ ഇന്ത്യ അതിലില്ല ഗാന്ധി, നമ്മളും

ഒരുങ്ങുന്നത് സവര്‍ക്കറുടെ ഇന്ത്യ അതിലില്ല ഗാന്ധി, നമ്മളും

ആപത്തിന്റെ നിമിഷത്തില്‍ നാം കൈയെത്തിപ്പിടിക്കുന്ന ഓര്‍മകളാണ് ചരിത്രം എന്ന് പറഞ്ഞത് ഫ്രെഡറിക് ജെയിംസണാണ്. അതിന്റെ ഒരര്‍ഥം ചരിത്രം ആയുധവും അഭയവുമാണെന്നാണ്. ആപത്തില്‍ നാം തിരയുക അഭയമാണ്. പ്രതിരോധിക്കേണ്ടും വിധം ആപത്ത് നമ്മെ വന്ന് മുട്ടുമ്പോള്‍ ആയുധവും. ഇത് രണ്ടുമാവാന്‍ ചരിത്രത്തിന് കഴിയും. എന്തെന്നാല്‍ ചരിത്രം നമ്മുടെ ഓര്‍മകളാണ്. ഓര്‍മ എന്നാല്‍ ഭാവനയല്ല. ഓര്‍മ ഒരു ജൈവിക പ്രക്രിയ ആണ്. നമുക്കുള്ളില്‍ മുദ്രിതമായ ഒന്ന്. തലമുറകളുടെ ഓര്‍മകളില്‍ നിന്നാണ്, ആ ഓര്‍മകളെ ശാശ്വതമാക്കാന്‍ അവര്‍ ബാക്കിവെച്ച മുദ്രകളില്‍ നിന്നാണ് […]