Issue 1099

അറബികള്‍ക്ക് തമിഴകത്തുനിന്നൊരു ശൈഖ്

അറബികള്‍ക്ക്  തമിഴകത്തുനിന്നൊരു ശൈഖ്

തമിഴ്നാട്ടിലെ പള്ളപ്പെട്ടിയിലെ പള്ളി ദര്‍സില്‍ തുടങ്ങി പിന്നീട് വെല്ലൂര്‍ ബാഖിയാത്തിലും മദീനയിലെ ജാമിഅ അല്‍ ഇസ്ലാമിയ്യയിലും ഇസ്ലാമിക വിജ്ഞാനത്തിനായി ഒന്നര പതിറ്റാണ്ടിലേറെക്കാലം ശൈഖ് മുഹമ്മദ് ചെലവിട്ടു. അറിവ് അധ്വാനിച്ചു നേടിയ ഈ ഇന്ത്യന്‍ പണ്ഡിതന്‍ പ്രായത്തിന്‍റെ അവശതകള്‍ മറന്ന് ബഹ്റൈനിലെ കൊച്ചു വീട്ടില്‍ ഇപ്പോഴും പഠിച്ച വിജ്ഞാനം പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ബഹ്റൈന്‍ മതകാര്യ മന്ത്രാലയത്തിന്‍റെ ജോലിയില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുന്നേ വിരമിച്ചുവെങ്കിലും വീടിനു തൊട്ടടുത്ത പള്ളിയില്‍ ഇന്നും ഇമാമാണ്. ദര്‍സിലും ദീനീ സേവനത്തിലുമായി ജീവിക്കാന്‍ ലഭിച്ച സൗഭാഗ്യങ്ങള്‍ക്ക് […]

ആശ്വാസത്തിന്‍റെ കഫാലത്ത് വര്‍ത്തമാനങ്ങള്‍

ആശ്വാസത്തിന്‍റെ  കഫാലത്ത് വര്‍ത്തമാനങ്ങള്‍

എനിക്കിപ്പോള്‍ കഫാലത്തുണ്ട്. സഊദിയിലെ പ്രവാസി മലയാളികളുടെ ഭാവിക്കു മേല്‍ ആശങ്കകളുടെ കരിനിഴല്‍ വീഴ്ത്തിയ നിതാഖാത്തിനു ശേഷം സുരക്ഷിതമായ തൊഴില്‍ സാഹചര്യത്തിലേക്ക് പടികയറിയ ജിദ്ദയിലെ എറാണാകുളം പെരുന്പാവൂര്‍ സ്വദേശിയാണ് ആശ്വാസത്തോടെ കഫാലത്തു കഥ പറയുന്നത്. പണം കൊടുത്തു വാങ്ങിയ ഫ്രീ വിസയില്‍ വന്ന് ഒരു സ്ഥാപനത്തിന്‍റെ കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. നിതാഖാത്തോടെ നാടു പിടിക്കേണ്ടി വരുമെന്നു ഭയന്നു. ഇളവുകളെയും അതിജീവനത്തിനുള്ള അവസരങ്ങളെയും കുറിച്ച് പിന്നീടാണറിഞ്ഞത്. ആദ്യം ജോലിയന്വേഷിച്ചു. ചെറിയ ജോലി കിട്ടി. ഫ്രീ വിസ സ്പോണ്‍സറില്‍ […]

പ്രണയ ജീവിതമാവാം

പ്രണയ ജീവിതമാവാം

വര്‍ഷങ്ങള്‍ക്ക് മുന്പ് ഞാനവനെ കണ്ടപ്പോഴുള്ള രൂപമൊന്നുമല്ല ഇന്നവനുള്ളത്. അവനേറെ വ്യത്യസ്തനായിരിക്കുന്നു. ഇപ്പോഴും അന്നത്തെ അവന്‍റെ സംസാരവും നടപ്പും മനസ്സിലുണ്ട്. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു അവന്ന്. തെറ്റായ ജീവിത വഴികള്‍ അവനെ അത്തരത്തിലാക്കി. ഏറെ മോഹിപ്പിച്ച പെണ്‍കുട്ടിയും വിട്ടകന്നു. അവള്‍ക്കു വേണ്ടിയാണ് വീടും നാടും കുടുംബവും സൗഹൃദങ്ങളുമൊക്കെ ഒഴിവാക്കിയത്. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട അവന്‍ നൈരാശ്യത്തിന്‍റെ കവിതയെഴുതിയും ലഹരിക്ക് അടിമപ്പെട്ടുമാണ് കാലം കഴിച്ചിരുന്നത്. തീര്‍ത്തും ഭ്രാന്തമായിരുന്ന ജീവിതം. ഇന്നവനേറെ മാറി. മാറ്റത്തെക്കുറിച്ച് അവന്‍ പറഞ്ഞു. കഴിഞ്ഞ റമളാന്‍ അവസാന അവസാന […]