Issue 1118

നബിജീവിതത്തിലെ ബീവിമാർ – ഉമ്മുഐമൻ (റ)

നബിജീവിതത്തിലെ ബീവിമാർ – ഉമ്മുഐമൻ (റ)

യസ്‌രിബിൽ നിന്നും മക്കയിലേക്കുള്ള മടക്കയാത്രയിലായിരുന്നു അവർ മൂന്നുപേർ. മക്കയിൽ നിന്നും സിറിയയിലേക്ക് പോകുന്ന കച്ചവട സംഘത്തോടൊപ്പമാണ് ആഴ്ചകൾക്ക് മുമ്പ് യാത്ര പുറപ്പെട്ടത്. ഏഴു വർഷങ്ങൾക്ക് മുൻപ് ഇത് പോലൊരു യാത്രാസംഘത്തോടൊപ്പം കച്ചവടാവശ്യാർഥം യാത്ര പോയ തന്റെ പ്രിയതമൻ അബ്ദുല്ലായുടെ ഖബറിടം സന്ദർശിക്കലായിരുന്നു ആമിനയുടെ യാത്രോദ്ദേശ്യം. പോകേണ്ടെന്നു ബന്ധുക്കൾ വിലക്കിയിട്ടും ആമിനക്ക് യസ്‌രിബിലേക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. വിവാഹത്തിന്റെ മൂന്നാം മാസം മക്കയിൽനിന്ന് യാത്ര പുറപ്പെട്ട അബ്ദുല്ലയെ ശേഷം ആമിന കണ്ടിട്ടേ ഉണ്ടായിരുന്നില്ല. പിന്നെ കേൾക്കുന്നത് രോഗം പിടിപെട്ടുവെന്നും യസ്‌രിബിൽ […]

ഒരു പൊന്നാനിക്കാരന്റെ തിരുനബിയനുഭവങ്ങൾ

ഒരു പൊന്നാനിക്കാരന്റെ തിരുനബിയനുഭവങ്ങൾ

മുതിർന്നതിനു ശേഷമാണ് ഞാൻ തിരുനബിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ലോകത്തെ സ്വാധീനിച്ച നൂറുവ്യക്തികളെക്കുറിച്ച് എഴുതിയ മൈക്കൽ ഹാർട്ട് അവരിൽ ഒന്നാമനായി മുഹമ്മദ് നബിയെ തെരഞ്ഞെടുത്തു കൊണ്ട് നടത്തിയ നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. ആഗ്രഹിച്ച രൂപത്തിലുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നതാണ് അത്. ആദം നബി തൊട്ടുള്ള ഒരു നബിക്കും അത് പോൽ സാധിച്ചിട്ടില്ല. ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ പ്രവാചകന്മാരാണ് എന്നാണ് എന്റെ വിശ്വാസം. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം വരുമല്ലോ നബിമാർ. അവരുടെയെല്ലാവരുടെയും പേരുവിവരം നമുക്ക് നൽകപ്പെട്ടിട്ടില്ല. എന്നാൽ എല്ലാ […]

നമ്മുടെ കാലഘട്ടം തിരുനബിയിൽനിന്ന് വായിക്കേണ്ടത്

നമ്മുടെ കാലഘട്ടം  തിരുനബിയിൽനിന്ന്  വായിക്കേണ്ടത്

നബിതിരുമേനി(സ) ജീവിച്ചിരുന്നുവെങ്കിൽ ഇന്നത്തെ ലോകത്തിന്റെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിച്ചേനെ എന്ന് നെപ്പോളിയൻ ബോണാപാർട് ( 1769-1821 ) പറഞ്ഞത് രണ്ടുനൂറ്റാണ്ട് മുമ്പാണ്. ഇന്നത്തെ പോലെ ഇസ്‌ലാമിനെ കുറിച്ചോ തിരുനബി മാഹാത്മ്യത്തെ കുറിച്ചോ യൂറോപ്പിന് ധാരണയോ ബോധ്യമോ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ. മൈക്കൽ ഹാർട്ട് ലോകത്തിന്റെ ഗതി നിർണയിച്ച നൂറ് വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്തപ്പോൾ പ്രഥമ സ്ഥാനം നബിതിരുമേനിക്ക് നൽകിയത് വ്യക്തമായ കാരണങ്ങൾ നിരത്തിയാണ്. മുത്തു നബിയെ പോലെ മാനവകുലത്തിന്മേൽ സ്വാധീനം ചെലുത്തിയ മറ്റൊരു നേതാവിനെ തന്റെ അന്വേഷണത്തിൽ കണ്ടെത്താൻ […]