Issue

നമുക്ക് വെളിച്ചം വീണ്ടെടുക്കുന്നവരാകാം

നമുക്ക് വെളിച്ചം വീണ്ടെടുക്കുന്നവരാകാം

പ്രിയ വിദ്യാര്‍ഥികളേ, ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതും ചിന്തകളും ആശയങ്ങളും നിങ്ങളോട് പങ്കുവെക്കാന്‍ കഴിയുന്നതുമൊരു ബഹുമതിയാണ്. അതിന്റെ ആവേശം എനിക്കുണ്ട്. ഒപ്പം അത്ഭുതവും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, വര്‍ഷങ്ങളോളം. ഈ സ്ഥാപനത്തിന്റെ ഭരണസമിതിയുടെ ഭാഗവുമായിരുന്നു. എങ്കിലും ഈ അവസരം നിങ്ങള്‍ നല്‍കിയപ്പോള്‍ എനിക്കുണ്ടായത് വലിയ ഉത്സാഹമാണ്. ഈ ക്ഷണം ലഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നൊരു പുസ്തകം എനിക്ക് ലഭിച്ചു. മുന്‍കാലത്ത് ബിരുദദാനചടങ്ങില്‍ മുഖ്യാതിഥികളായവരുടെ വിവരങ്ങള്‍ അതില്‍ ചേര്‍ത്തിരുന്നു. 38 വര്‍ഷത്തെ […]

മഹാവ്യാധിക്ക് മനുഷ്യരാണ് മരുന്ന്

മഹാവ്യാധിക്ക് മനുഷ്യരാണ് മരുന്ന്

”ലാഭാനാം ഉത്തമം കിം” ചോദ്യം യക്ഷന്റേതാണ്. ജ്യേഷ്ഠ പാണ്ഡവനായ യുധിഷ്ഠിരനോട്. മഹാഭാരതത്തിലെ വിഖ്യാതമായ യക്ഷപ്രശ്നമാണ് സന്ദര്‍ഭം. ലോകത്തെ ലാഭങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ലാഭം ഏതാണ്? യുധിഷ്ഠിരന്റെ മറുപടി ഇതായിരുന്നു: ”ലാഭാനാം ശ്രേയ ആരോഗ്യം.”ആരോഗ്യലാഭമാണ് ലോകത്തില്‍ സര്‍വോത്തമമായ ലാഭം. ലാഭം സംബന്ധിച്ച പഴയ ഒരു വിചാരമാണ് യക്ഷപ്രശ്നത്തിലെ ഈ സംവാദം. മഹാഭാരതം പ്രചാരത്തിലാവുന്ന കാലത്ത് ലാഭം ഒരു ലോകവ്യവസ്ഥ ആയിരുന്നില്ല എന്ന് നമുക്ക് അറിയാം. ലാഭം ലോകവ്യവസ്ഥയായി തീര്‍ന്നത് കച്ചവടം എന്ന മാനുഷികവ്യവഹാരം അധിനിവേശത്തിന്റെ ഉപാധി ആയതിനെ […]

അവര്‍ ആരോപിക്കുന്നു, മനുഷ്യനാണ് യഥാര്‍ത്ഥ വൈറസ്

അവര്‍ ആരോപിക്കുന്നു, മനുഷ്യനാണ് യഥാര്‍ത്ഥ വൈറസ്

ഞാനാലോചിക്കുകയായിരുന്നു: സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം മാത്രമാണ് ഈ കൊറോണ വൈറസ് ആകപ്പാടെ ആഗ്രഹിക്കുന്നതെന്ന് വരുമോ?! ഇങ്ങനെയൊരു ചിന്ത പങ്കുവെച്ചതിന്റെ പേരില്‍, നിന്റെ തല അറുത്തെറിയുന്നതിനു മുമ്പ്, എന്റെ വീടിന് തീവെക്കും മുമ്പ്, എനിക്ക് പറയാനുള്ളത് മുഴുവന്‍ പറയാനനുവദിച്ചാലും! കൊറോണ വൈറസിനെ ന്യായീകരിക്കുവാനുള്ള ഒരുദ്ദേശ്യവുമെനിക്കില്ല. കൊറോണയുടെ പേരില്‍ നിങ്ങളെത്രമാത്രം പേടിച്ചരണ്ടിരിക്കുകയാണോ, അത്ര തന്നെ പേടിയിലാണ് ഞാനും. നിങ്ങളെപ്പോലെത്തന്നെ ഞാനും കൈ കഴുകാനുള്ള ത്രിതല പദ്ധതിയെ പിന്തുടരുന്ന ഒരാളാണ്: ആദ്യം ഞാന്‍ സോപ്പുപയോഗിച്ച് കൈ കഴുകുന്നു, തുടര്‍ന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുന്നു, […]

ഗാന്ധിക്കെതിരെ ഗാന്ധിയെത്തന്നെ ഉപയോഗിക്കുകയോ?

ഗാന്ധിക്കെതിരെ ഗാന്ധിയെത്തന്നെ ഉപയോഗിക്കുകയോ?

ഗാന്ധിയുടെ അവസാനത്തെ പതിനഞ്ചുമാസങ്ങള്‍ കടന്നുപോയത്, വര്‍ഗീയവെറിയില്‍ കത്തിയെരിഞ്ഞ പ്രദേശങ്ങളില്‍ സമാധാനവും സുബോധവും വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. എഴുപത്തിയേഴു വയസ്സുള്ള ഗാന്ധിയുടെ നെട്ടോട്ടം ആരംഭിച്ചത് 1946 നവംബറിലാണ്. മുസ്ലിം ജനക്കൂട്ടത്തിന്റെ ഇരകളായി ഹിന്ദുക്കള്‍ മാറിയ നവഖലിയിലേക്കായിരുന്നു വേവലാതി പൂണ്ട ആദ്യത്തെ ഓട്ടം. നവഖലിയിലെ മുസ്ലിം ഭൂരിപക്ഷത്തെ സമാധാനത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍- അദ്ദേഹത്തെ സംബന്ധിച്ചിടത്തോളമത് ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഹൃദയങ്ങളെ ഒരുമിച്ചുചേര്‍ക്കലായിരുന്നു-ശ്രമിക്കുമ്പോള്‍, നവഖലിയുടെ പ്രതികരണമെന്നോണം ബിഹാറില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. അത് ഗാന്ധിയുടെ സമാധാനശ്രമങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു. ശേഷിച്ച ഇന്ത്യക്ക് മാതൃക കാട്ടാനാണ് അദ്ദേഹം നവഖലിയില്‍ […]

രാഷ്ട്രീയത്തിലെ ചതിയന്‍ കുതിരകള്‍

രാഷ്ട്രീയത്തിലെ ചതിയന്‍ കുതിരകള്‍

ഝാന്‍സിയിലെ റാണി ലക്ഷ്മിബായി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടനയിച്ചപ്പോള്‍ അതിനെ തോല്‍പ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ക്കു കൂട്ടുനിന്നയാളാണ് ഗ്വാളിയോറിലെ ജിവാജിറാവു സിന്ധ്യ മഹാരാജാവ്. ബ്രിട്ടീഷുകാര്‍ കോട്ട വളഞ്ഞപ്പോള്‍ കുതിരപ്പുറത്തേറി കോട്ടമതില്‍ ചാടിക്കടന്ന് ഗ്വാളിയോറിലെത്തിയ ഝാന്‍സി റാണിയെ അന്നത്തെ സിന്ധ്യ രാജാവ് ചാവാലിക്കുതിരയെ നല്‍കി ചതിച്ചെന്നാണ് ചരിത്രം പറയുന്നത്. സിന്ധ്യ രാജകുടുംബത്തിന്റെ ഈ ചതിയാണ് ലക്ഷ്മി ബായിയുടെ രക്തസാക്ഷിത്വത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംവരെ അവരുടെ സാമന്തന്‍മാരായി നാടു ഭരിച്ച സിന്ധ്യ രാജവംശം ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ദേശീയവാദികളായി രാഷ്ട്രീയത്തിലിറങ്ങി. രാജമാതായും പെണ്‍മക്കളും […]