ഫീച്ചര്‍

രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

രൂപം നഷ്ടപ്പെട്ടവരുടെ കഥകള്‍

ലോകത്തേറ്റവും കൂടുതല്‍ ആസിഡ് ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സ്ത്രീകള്‍ക്കെതിരെ സംഘടിതമായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യവും ഇന്ത്യ തന്നെയായിരിക്കും. ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായ ഖാപ്പ് പഞ്ചായത്തുകള്‍ കടുത്ത സ്ത്രീവിരുദ്ധത കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്. കുടുംബത്തിലെ പുരുഷന്മാര്‍ ചെയ്യുന്ന കുറ്റത്തിന് വരെ സ്ത്രീകളെ കൂട്ടമാനഭംഗത്തിനും മറ്റും ഇരയാക്കാന്‍ വിധിക്കുന്ന പൈശാചികമായ സംഭവങ്ങള്‍ ഈയടുത്ത കാലം വരെ ഇത്തരം നാട്ടുകോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്. ഈ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, കേരളം തുടങ്ങിയ […]

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

അവര്‍ നമ്മെ പ്രതീക്ഷിക്കുന്നു

ജമ്മു റീജ്യണിലെ പ്രധാന നഗരങ്ങളിലൊന്നായ രജൗറിയിലെ ഒരു പൗരപ്രമുഖന്റെ വീട്ടില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള മൗലിദ് പ്രോഗാമിലെ പ്രധാന ഇനങ്ങളിലൊന്നാണ് ഇസ്‌ലാമിക് ക്വിസ് മത്സരം. സമീപപ്രദേശങ്ങളിലെ പ്രധാന മതപഠന കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ യാസീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ കൂടെ പോയിരുന്നു. മത്സരാര്‍ത്ഥികളില്‍ മിക്കവരും മതം മാത്രം പഠിക്കുന്നവരാണ്. സര്‍ക്കാര്‍ ഡിഗ്രി കോളജില്‍നിന്ന് വിരമിച്ച പ്രിന്‍സിപ്പലാണ് ക്വിസ് മാസ്റ്റര്‍. പതിമൂന്ന് ഗ്രൂപ്പുകള്‍ പങ്കെടുത്ത മത്സരത്തിലെ ആദ്യ ചോദ്യം: നബിയുടെ ഉപ്പയുടെ പേരെന്താണ്? കേരളീയ സാഹചര്യത്തില്‍ ജൂനിയര്‍ […]

പാഠം പഠിച്ചവരും പഠിപ്പിച്ചവരും

പാഠം പഠിച്ചവരും പഠിപ്പിച്ചവരും

1914ല്‍ മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച് ഒരു നൂറ്റാണ്ട് പിന്നിട്ട തഅ്‌ലീമുല്‍ ഇഖ്‌വാന്‍ മദ്‌റസാ ഹയര്‍ എലിമെന്ററി സ്‌കൂളിലായിരുന്നു എന്റെ പ്രാഥമിക പഠനം. പൊന്നാനിയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്ലാഘനീയ സേവനം നടത്തിയ ഉസ്മാന്‍ മാസ്റ്റര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഓത്തുപള്ളിയായി ആരംഭിച്ച ഈ ശിശു പാഠശാലയാണ് തുടര്‍ന്ന് മദ്‌റസയും സ്‌കൂളായും പരിണമിച്ചത്. ടിഐയുപി സ്‌കൂള്‍ എന്നാണ് ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ പേര്. സ്‌കൂളുകളും മദ്‌റസകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത-ഭൗതിക വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥന്മാരുടെ പേരില്‍ […]

പനിച്ചുമരിക്കുന്ന മണ്ണില്‍നിന്ന്

പനിച്ചുമരിക്കുന്ന മണ്ണില്‍നിന്ന്

ഭക്ഷണം, വിശ്രമം, വ്യായാമം, ശുചിത്വം ഇവയാണ് ആരോഗ്യത്തിന്റെ ആണിക്കല്ലുകള്‍. ഇവയില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും ആദ്യത്തെ മൂന്നുകാര്യങ്ങളിലും ഒരാള്‍ വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് അയാളെ മാത്രമാണ് നേരിട്ട് ബാധിക്കുന്നത്. എന്നാല്‍ ശുചിത്വബോധത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തി കാണിക്കുന്ന അലംഭാവം സമൂഹത്തെ മൊത്തം ദുരിതത്തിലാക്കും. ഇസ്‌ലാം ലക്ഷ്യം വെക്കുന്ന സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കാണുക. ‘തീര്‍ച്ചയായും(പാപങ്ങളില്‍ നിന്ന്) പശ്ചാത്തപിച്ച് മടങ്ങുന്നവരെയും ശുചിത്വം പാലിക്കുന്നവരെയുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്'(സൂറ: അല്‍ബഖറ) മനസ്സ് മാത്രം നന്നായാല്‍ പോരാ, ശരീരവും വൃത്തിയാകണം. […]

ഈ കുഞ്ഞിനോട് എന്തിനീ ക്രൂരത?

ഈ കുഞ്ഞിനോട്  എന്തിനീ ക്രൂരത?

വെറും പതിനൊന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിത്തൂക്കി പറപ്പിക്കുന്നു. ഭയപ്പെട്ട കുഞ്ഞാകട്ടെ നിലവിളിച്ചുകൊണ്ടിരിക്കുന്നു. ഉയര്‍ന്നു പറക്കുന്നതിനിടയില്‍ കുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്പോള്‍ മാതാപിതാക്കളുടെ മുഖത്ത് മകള്‍ ചന്ദ്രനില്‍ കാലുകുത്തിയ പ്രതീതി. താഴെ നില്‍ക്കുന്ന ജനം കയ്യടിക്കുന്നു. എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞിനെ പട്ടംപോലെ പറത്തുന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ജില്ലാപോലിസ് മേധാവിയും, മാധ്യമസംഘങ്ങളും, സിനിമാ നടനുമൊക്കെ എത്തിയിരിക്കുന്നു. ആനന്ദലബ്ധിക്കിനി എന്തുവേണം. അങ്ങനെ പതിനൊന്നാം മാസത്തില്‍ അറുപതടി ഉയരത്തില്‍ പരാഗ്ലൈഡിങ്ങ് നടത്തിയ കുഞ്ഞ്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാലെന്താ, കണ്ണുനീര്‍ മുഖത്തുവീണാലെന്താ, […]

1 2 3 10