കവര്‍ സ്റ്റോറി

അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

അഗ്നിപഥും സന്താള്‍ വംശവും അത്രയേ ഉള്ളൂ കാര്യങ്ങള്‍

പരസ്പരം ബന്ധമില്ലെന്ന് പ്രത്യക്ഷത്തില്‍ തോന്നാവുന്ന രണ്ടു കാര്യങ്ങള്‍ സംസാരിക്കാം. ഒന്ന് അഗ്നിപഥ് എന്നും അഗ്നിവീര്‍ എന്നുമെല്ലാമുള്ള സുന്ദര പദാവലികളാല്‍ വിളംബരം ചെയ്യപ്പെട്ട, നടപ്പാക്കല്‍ ആരംഭിച്ച സൈന്യത്തിന്റെ കരാര്‍വല്‍കരണമാണ്. രണ്ട്, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പി ആസൂത്രിതമായി പുറത്തെടുത്ത ആദിവാസി കാര്‍ഡ്, അഥവാ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വവും. രണ്ടും രണ്ടു കാര്യങ്ങളല്ലേ, രണ്ടു ഘട്ടത്തില്‍ തീരുമാനിച്ച് ഒരേ ഘട്ടത്തില്‍ പുറത്തുവന്ന തീരുമാനങ്ങള്‍. അത് തമ്മില്‍ ഏതെങ്കിലും ചാര്‍ച്ച ആരോപിക്കുന്നത് ഗൂഢാലോചനാ സിദ്ധാന്തമല്ലേ? അങ്ങനെ ഒരു ചോദ്യം […]

വി ഡി സതീശന് പ്രതീക്ഷയോടെ

വി ഡി സതീശന് പ്രതീക്ഷയോടെ

ആമുഖമായി ഒരു തുറന്ന കത്ത് വായിക്കാം. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എഴുതിയത്. സാധാരണ നിലയില്‍ ഒരു രാഷ്ട്രീയ സംഘര്‍ഷ കാലത്ത് ഈ കത്തിന് വലിയ പ്രധാന്യമില്ല. ഒരാള്‍ അയാളുടെ രാഷ്ട്രീയം പ്രയോഗിക്കുന്നു. മറ്റേയാള്‍ അതിന് മറുപടി നല്‍കുന്നു. പക്ഷേ, കേരളത്തിന്റെ പൊതുമണ്ഡലത്തെ സംബന്ധിച്ച് ഈ കത്തിന് മറ്റു ചില സവിശേഷതകളുണ്ട്. അത് എഴുതിയ ആളും അഡ്രസ് ചെയ്യപ്പെട്ട ആളും പ്രതിഫലിപ്പിക്കുന്ന […]

മുസ്‌ലിംകൾക്ക് പേടിയാണോ?

മുസ്‌ലിംകൾക്ക് പേടിയാണോ?

നബിനിന്ദയും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളും ഭരണകൂടം എങ്ങനെയാണ് പരിഹരിക്കേണ്ടത്? ഇന്ത്യയിലെ ഒരു ചെറു ന്യൂനപക്ഷമാണ് നബിനിന്ദയടക്കമുള്ള വൈരം വെച്ചുപുലർത്തുന്നത്. ഒരു സമൂഹവും ഇതിന്നുത്തരവാദിയല്ല. ഏതെങ്കിലുമൊരു സമൂഹത്തെ മാത്രം ഇതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയുമല്ല. അത്തരം സമീപനങ്ങൾ സ്വീകരിക്കുന്നത് ഇന്ത്യയെ നശിക്കാൻ വിടുന്നതിന് തുല്യമാണ്. മതസമൂഹങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്ക് കാര്യങ്ങൾ പോയാൽ ഭരണകൂടങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് രാജ്യം പോകും. രാജ്യഭരണകൂടം കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സന്ദർഭമാണിത്. മേലിൽ, മതവികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങളിലേക്ക് ആരും പോകാതിരിക്കാൻ പാഠവും […]

നബിനിന്ദയുടെ താല്പര്യങ്ങളും തിരിച്ചടികളും

നബിനിന്ദയുടെ  താല്പര്യങ്ങളും തിരിച്ചടികളും

ധര്‍മ സംസദ് എന്ന പേരില്‍ ഹരിദ്വാറിലും ശേഷം മറ്റു പലയിടങ്ങളിലും നടന്ന മത സമ്മേളനം ശ്രദ്ധിക്കപ്പെട്ടത് ഹിന്ദു സന്യാസിമാരുടെയും മറ്റു നേതാക്കളുടെയും ഹിംസക്കുള്ള ആജ്ഞകൊണ്ടായിരുന്നു. സമീപകാലത്ത് ഏറ്റവും വലിയ വെറുപ്പുവാക്കുകൾ കേട്ടത് അവിടെ നിന്നായിരുന്നു. ആവശ്യമുണ്ടെങ്കില്‍ ആയുധമെടുത്ത് രാജ്യത്തെ മുസ്‌ലിംകളെ കൊലപ്പെടുത്തി ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നുവരെ അതില്‍ പ്രഖ്യാപിക്കപ്പെട്ടു. സൈന്യവും പൊലീസും ആയുധമെടുത്ത് “ശുചിത്വ’ യജ്ഞത്തില്‍ പങ്കു ചേരണമെന്ന് ഒരു പ്രസംഗകന്‍ ആവശ്യപ്പെട്ടു. ഇത്തരം വെറുപ്പു വാക്കുകൾ ഇന്ത്യയില്‍ ആദ്യമല്ല. ഗുജറാത്ത് വേട്ടയെ കുറിച്ച് തെഹല്‍ക പ്രതിനിധി ചോദിച്ചപ്പോള്‍ […]

നിയമവിരുദ്ധമാണ്, എന്നിട്ടും കോടതികള്‍ പരിഗണിക്കുന്നു

നിയമവിരുദ്ധമാണ്, എന്നിട്ടും കോടതികള്‍ പരിഗണിക്കുന്നു

2019 ലെ ബാബരിമസ്ജിദ് വിധിക്കുശേഷം, ആരാധനാലയങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിംപള്ളികളുടെ, നിര്‍മാണങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി വിവിധ കോടതികളില്‍ അഞ്ചോളം കേസുകളുണ്ട്. ആരാധനാലയങ്ങളുടെ മതസ്വഭാവം മാറ്റാമെന്ന 1947 ലുണ്ടായിരുന്ന നിയമം നിരോധിച്ചു കൊണ്ടാണ് 1991 ല്‍ ആരാധനാലയ നിയമം (സ്‌പെഷ്യല്‍ പ്രൊവിഷന്‍) പാസാക്കുന്നത്. പ്രസ്തുത നിയമപ്രകാരം ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് നിയമവിരുദ്ധമാണ്. അത്തരം കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും ഈ നിയമം കോടതികളെ വിലക്കുന്നു. ബാബരി വിധി തന്നെ നിയമവിരുദ്ധമായിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്തത് നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണെന്ന് വിശേഷിപ്പിച്ച അഞ്ചംഗ […]

1 10 11 12 13 14 84