കവര്‍ സ്റ്റോറി

നിസ്സംഗരാകരുത് നാം, തെരുവിൽ ആശയങ്ങളുയരണം

നിസ്സംഗരാകരുത് നാം, തെരുവിൽ ആശയങ്ങളുയരണം

നരേന്ദ്രമോഡിയുടെ പൊതുജീവിതം ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടു. ശരിക്കും ആഘോഷിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, ഓരോ അനുഭവവും നിരാശാജനകമാണ്. മാധ്യമങ്ങള്‍ നിര്‍ജീവമായി മോഡിയെ ഏറ്റുപാടുന്ന കാലത്ത് വിയോജിക്കുന്നതുപോലും എളുപ്പമല്ലെന്ന് സമ്മതിക്കേണ്ടി വരും. പഴയ ഫിലോസഫി അധ്യാപകരുടെ വാക്കുകളാണ് ഓര്‍മവരുന്നത്; “ഭരണകൂടത്തിന്റെ മൗനങ്ങളെ വായിക്കൂ’. മോഡിയുടെ സാന്നിധ്യത്തെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. രാമജന്മഭൂമി സമരകാലത്ത് ആഷിസ് നന്ദി അഭിമുഖീകരിച്ച കേവല ഫാഷിസ്റ്റ് അല്ല ഇന്ന് നാം കാണുന്ന മോഡി. ഇത് പുതിയ അവതാരമാണ്. സത്യാനന്തര സൃഷ്ടിയാണ്. തന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഈ സ്വതന്ത്രരാഷ്ട്രത്തിന്റെ ക്ഷേമത്തിന് […]

കര്‍ഷകര്‍ പതറുന്നില്ല

കര്‍ഷകര്‍  പതറുന്നില്ല

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കി കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴാണ് 2020 ല്‍ കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. ഈ നിയമങ്ങള്‍ കര്‍ഷകസമൂഹത്തിന്റെ ക്ഷേമമാണ് ലക്ഷ്യം വെക്കുന്നതെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും കര്‍ഷകര്‍ വിശ്വസിച്ചില്ല. ഈ വികാരം വളരുകയായിരുന്നു. ബിജെപിയുടെയും ഹരിയാനയിലെ ജെജെപിയുടെയും പ്രതിപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ഷകര്‍ സമരത്തില്‍ അണിനിരക്കാനുള്ള പ്രധാന കാരണമായി. സമരം പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെല്ലാം വിപരീതഫലമാണുണ്ടാക്കിയത്. കര്‍ഷകസമരത്തിനു നേരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഹരിയാനയിലെ കര്‍ണാലില്‍ മിനി സെക്രട്ടറിയേറ്റിനു മുന്നില്‍ ആയിരക്കണക്കിന് […]

മുൻവിധികളുടെ മുനയൊടിക്കുന്ന രചനകൾ

മുൻവിധികളുടെ മുനയൊടിക്കുന്ന രചനകൾ

എച്ച് എ ആര്‍ ഗിബ്ബ് (Sir Hamilton Alexander Rosskeen Gibb) അറിയപ്പെടുന്ന സ്‌കോട്ടിഷ് പണ്ഡിതനും ചരിത്രകാരനും ആണ്. 1885 ല്‍ ജനിച്ചു. 1971ല്‍ മരിച്ചു. പഠനം എഡിന്‍ബറോ സര്‍വകലാശാലയില്‍. അറബി, ഹീബ്രൂ, അരാമായ ഭാഷകളാണ് പഠിച്ചത്. അറബിയില്‍ എം എ ചെയ്തു. ഓക്‌സ്ഫഡ്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. അറബി സാഹിത്യം, ഇസ്‌ലാം, മധ്യകാല ചരിത്രം, ഒട്ടോമന്‍ കവിത തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഗിബ്ബ് തന്റെ ‘മുഹമ്മദനിസം’ എന്ന പുസ്തകത്തില്‍ മുഹമ്മദ് […]

റസൂലില്‍ ലയിച്ച സൂഫികള്‍

റസൂലില്‍ ലയിച്ച  സൂഫികള്‍

ഇസ്‌ലാമിലെ ആത്മധാരയാണ് സൂഫിസം. ആ ധാരയില്‍ ജീവിക്കുന്നവരെ നാം സൂഫി എന്നു വിളിക്കുന്നു. ജീവിതം മുഴുക്കെയും ഈശ്വരോപാസനയായി ഗണിക്കുന്നവര്‍. ക്ഷണികമായ ഭൗതികലോകത്തിനു വേണ്ടി മറ്റൊരു ജീവിതം അവര്‍ക്കില്ല. എല്ലാ നിമിഷവും ഒരേ കൊതിയോടെയും ആഗ്രഹത്തോടെയും കഴിയുന്നവര്‍. ശാശ്വതമായ ഈശ്വരസാമീപ്യം മാത്രം തേടുന്നവര്‍. റസൂലിന്റെ കാലത്ത് പള്ളിയില്‍ അറിവും(ഇല്‍മ്) ഇബാദയും ലക്ഷ്യമിട്ട് ജീവിച്ചിരുന്ന അനുചരന്മാരുണ്ടായിരുന്നു; അഹ്്ലുസ്സുഫ. ആ പേരുമായാണ് സൂഫി എന്ന വിളിപ്പേരിനു ബന്ധമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഉമര്‍(റ) ഉദ്ധരിക്കുന്ന നബി വചനത്തില്‍ കാണാം: റസൂലിന്റെ സമീപത്തെത്തി ജിബ്്രീല്‍ […]

റസൂലിനെ കണ്ട് ഖുർആൻ ഓതുന്നവർ

റസൂലിനെ കണ്ട് ഖുർആൻ ഓതുന്നവർ

അഹ്മദ് യാർഖാൻ അന്നഈമിക്ക് ഒരു ഗ്രന്ഥമുണ്ട്. “ശാനേ ഹബീബുറഹ്മാൻ മിൻ ആയാതിൽ ഖുർആൻ’- ഖുർആൻ റസൂലിന്റെ മഹത്വം എന്നാണതിന്റെ പേര്. പ്രവാചകാനുരാഗികൾ ഖുർആൻ മനസിലാക്കുന്നതിന്റെ ഒരു രീതിശാസ്ത്രം അതിൽ വിശദീകരിക്കുന്നുണ്ട്. ഖുർആന്റെ ആശയതലങ്ങളിലും വിശ്വാസ, അനുഷ്ഠാന നിയമങ്ങളിലും ഊന്നി വ്യാഖ്യാനങ്ങൾ പകർത്തിയവരുണ്ട്. എന്നാൽ ഖുർആനിലെ ഓരോ സൂക്തങ്ങളിലും മുഹമ്മദ് റസൂലിനെ(സ്വ) എങ്ങനെ അനുഭവിക്കാം എന്ന വീക്ഷണത്തോടെയാണ് അനുരാഗികൾ ഖുർആൻ ഓതുന്നത്. ലോകത്തിനാകെ മാർഗദർശനമായ അതുല്യ വേദഗ്രന്ഥം എന്നതിനപ്പുറം, അല്ലാഹു അവന്റെ ഇഷ്ടപാത്രമായ റസൂലിനോട് ഇരുപത്തിമൂന്നു വർഷത്തെ ദൗത്യജീവിതത്തിനിടയിൽ […]

1 15 16 17 18 19 84