1459

മനസാന്നിധ്യത്തോടെ ഇരിക്കാം

മനസാന്നിധ്യത്തോടെ  ഇരിക്കാം

തശഹുദ്, സ്വലാത്, സലാം എന്നിവക്കു വേണ്ടിയുള്ള ഇരുത്തമാണ് നിസ്‌കാരത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ പന്ത്രണ്ടാമത്തേത്. ഇരുന്നു കൊണ്ടായിരിക്കണം തശഹുദ്, ശേഷമുള്ള സ്വലാത്, സലാം എന്നിവ നിര്‍വഹിക്കുന്നത്. ആദ്യ തശഹുദില്‍ ഇഫ്തിറാശിന്റെ ഇരുത്തവും രണ്ടാം തശഹുദില്‍ തവറുകിന്റെ ഇരുത്തവുമാണ് അഭികാമ്യം. മറ്റു രീതിയില്‍ ഇരിക്കല്‍ അനുവദനീയമാണങ്കിലും അഭിലഷണീയമല്ല. ഇടതു കാല്‍പാദത്തിന്റെ പുറംഭാഗം നിലത്തുവെച്ച് അതിനു മീതെ ഇരിക്കുകയും വിരലുകളുടെ താഴ്ഭാഗം നിലത്തു വെച്ച് വലതുപാദം ഉയര്‍ത്തിവെക്കുകയും ചെയ്യുന്നതാണ് ഇഫ്തിറാശിന്റെ ഇരുത്തം. ഇഫ്തിറാശിലെ പോലെ വലതുപാദം ഉയര്‍ത്തിവെച്ച് അതിന്റെ താഴ്ഭാഗത്തിലൂടെ ഇടതു […]

ഉറച്ച കാൽവെപ്പ്

ഉറച്ച കാൽവെപ്പ്

ഇസ്‌ലാം എന്ന യാഥാർത്ഥ്യം എങ്ങനെ തിരിച്ചറിയും? സന്മാര്‍ഗ ലബ്ധിയുണ്ടായി എന്ന് എങ്ങനെ മനസ്സിലാക്കും? മനസ്സുകൊണ്ട് അംഗീകരിച്ച് സത്യത്തെ ഉള്‍കൊണ്ട് ജീവിക്കാന്‍ എന്തുകൊണ്ട് പലരും അനുവദിക്കുന്നില്ല? വിശ്വാസം സ്വീകരിച്ചിട്ടും അതില്‍ നിന്നും പിന്തിരിഞ്ഞോടാന്‍ ശ്രമിക്കുന്നത് ആരെ ഭയന്നിട്ടാണ്? ഈമാന്‍ – ഋജുവിശ്വാസം നശിപ്പിക്കുന്നതിന് പിന്നില്‍ സാത്താന്‍ ആണോ? മുസ്‌ലിമായി ജനിക്കാത്തതു കൊണ്ടാണോ ഇത്രയധികം ശിക്ഷ നല്‍കുന്നത്? നിങ്ങള്‍ എന്തുകൊണ്ട് ഇസ്‌ലാമിലേക്ക് വന്നു? ഒരുകൂട്ടര്‍ കാത്തിരുന്ന ഇരയെ കിട്ടിയതു പോലെ വിഴുങ്ങാന്‍ നില്‍ക്കുന്നു. മറ്റൊരുകൂട്ടര്‍ എന്തിന്, എന്തു ലക്ഷ്യം എന്നുള്ള […]

യഹ്‌യാ നബിയെ ഖുർആൻ ആദരിച്ചത്

യഹ്‌യാ നബിയെ ഖുർആൻ ആദരിച്ചത്

സൂക്തം 12: “ഓ യഹ്‌യാ, വേദഗ്രന്ഥം മുറുകെ പിടിച്ചുകൊള്ളുക. കുട്ടിയായിരിക്കേതന്നെ നാം അദ്ദേഹത്തിന് ഹിക്മത്ത് നല്‍കുകയും ചെയ്തു.’ അല്ലാഹു മകനെ നല്കുന്നതില്‍ സന്തോഷിച്ച് തസ്ബീഹ് ചൊല്ലാന്‍ പറഞ്ഞതിനെക്കുറിച്ചാണല്ലോ കഴിഞ്ഞ സൂക്തത്തില്‍ പ്രതിപാദിച്ചത്. ഈ സൂക്തത്തില്‍ പ്രസ്തുത കുട്ടിയോട് അല്ലാഹുവിന്റെ സംബോധനയാണുള്ളത്. സകരിയ്യ നബിയുടെ ഭാര്യ ഗര്‍ഭം ധരിക്കുന്നതും കുഞ്ഞിനെ പ്രസവിക്കുന്നതും കുട്ടി വളരുന്നതുമൊന്നും ഖുര്‍ആന്‍ പറയുന്നില്ല; എന്നാല്‍ മൗനം പാലിക്കുമ്പോഴും ഖുര്‍ആന്‍ ഇവിടെ വാചാലമാവുകയാണ്. കാരണം അല്ലാഹു കുഞ്ഞിനോട് സംബോധിക്കുന്നു എന്നതിനർഥം പ്രസ്തുത കാര്യങ്ങളെല്ലാം സംഭവിച്ചു എന്നാണല്ലോ. […]

നിസ്സംഗരാകരുത് നാം, തെരുവിൽ ആശയങ്ങളുയരണം

നിസ്സംഗരാകരുത് നാം, തെരുവിൽ ആശയങ്ങളുയരണം

നരേന്ദ്രമോഡിയുടെ പൊതുജീവിതം ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടു. ശരിക്കും ആഘോഷിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, ഓരോ അനുഭവവും നിരാശാജനകമാണ്. മാധ്യമങ്ങള്‍ നിര്‍ജീവമായി മോഡിയെ ഏറ്റുപാടുന്ന കാലത്ത് വിയോജിക്കുന്നതുപോലും എളുപ്പമല്ലെന്ന് സമ്മതിക്കേണ്ടി വരും. പഴയ ഫിലോസഫി അധ്യാപകരുടെ വാക്കുകളാണ് ഓര്‍മവരുന്നത്; “ഭരണകൂടത്തിന്റെ മൗനങ്ങളെ വായിക്കൂ’. മോഡിയുടെ സാന്നിധ്യത്തെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. രാമജന്മഭൂമി സമരകാലത്ത് ആഷിസ് നന്ദി അഭിമുഖീകരിച്ച കേവല ഫാഷിസ്റ്റ് അല്ല ഇന്ന് നാം കാണുന്ന മോഡി. ഇത് പുതിയ അവതാരമാണ്. സത്യാനന്തര സൃഷ്ടിയാണ്. തന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഈ സ്വതന്ത്രരാഷ്ട്രത്തിന്റെ ക്ഷേമത്തിന് […]

ഒട്ടും നിസാരമല്ല കേരളത്തിൽ പെയ്യുന്ന മഴയുടെ ആത്മകഥ

ഒട്ടും നിസാരമല്ല കേരളത്തിൽ പെയ്യുന്ന മഴയുടെ ആത്മകഥ

നിങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന മുന്‍നിര ദിനപത്രങ്ങളെ മാത്രമാണോ വാര്‍ത്തകള്‍ക്ക് ആശ്രയിക്കുന്നത്? അതല്ലെങ്കില്‍ ചാനലുകളുടെ പ്രൈംനേരങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങള്‍ കേരളത്തില്‍ അപ്രതീക്ഷിതമായി പൊട്ടിവീഴുന്ന പെരുമഴയെക്കുറിച്ചും അസാധാരണമാംവിധം സംഭവിക്കുന്ന ഉരുള്‍ പൊട്ടലുകളെക്കളെക്കുറിച്ചും ഒലിച്ചുപോകുന്ന റോഡുകളെക്കുറിച്ചും ധാരാളമായി വായിക്കുകയും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവും. ഒരു മഴ കണ്ടാല്‍ വെയിലിനെ മറക്കും എന്ന കാലാവസ്ഥാകാല്‍പനികത ആ മാധ്യമങ്ങള്‍ പലപാട് നിങ്ങളിലേക്ക് പ്രക്ഷേപിച്ചിട്ടും ഉണ്ടാകാം. മലയിടിയുകയും മഴമുറുകുകയും മാനമിരുളുകയും ഇടിമുഴങ്ങുകയും മിന്നല്‍ പാളുകയും ചെയ്ത നേരങ്ങളില്‍ ഏറിയാല്‍ ഗാഡ്ഗില്‍ അല്ലെങ്കില്‍ പശ്ചിമഘട്ടം എന്നിങ്ങനെ ചില […]