കവര്‍ സ്റ്റോറി

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഇറാനെ ലക്ഷ്യമിട്ട് വീണ്ടും യുദ്ധക്കലി

ഒരു യുദ്ധം തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷമായി. അത് അവസാനിപ്പിക്കാനുള്ള മാര്‍ഗം തേടി യുദ്ധം തുടങ്ങിയവരും അതിന്റെ ഇരകളും വട്ടമേശക്കുചുറ്റും ഇരിക്കുന്ന വിചിത്രമായ കാഴ്ചയ്ക്കിടയില്‍ മറ്റൊരു യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ആരെയും അത് അമ്പരപ്പിക്കുന്നില്ല. കാരണം, യുദ്ധം കാണാനും അതു തുറന്നുവിടുന്ന കെടുതികള്‍ സഹിക്കാനും 21ാം നൂറ്റാണ്ടിലും മൂന്നാം ലോകരാജ്യങ്ങളിലെ ജനത വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് നമ്മുടെ ഉപബോധമനസ്സ് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തവരുടെ ഉറവിടം തേടി, മുല്ല ഉമര്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ ഉസാമാ ബിന്‍ […]

തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

തോമസ് ജേക്കബ്: അമ്പത്താറാണ്ടിന്റെ അനുഭവത്തഴക്കത്തില്‍

‘അച്ചടി പത്രങ്ങളിലെ അവസാനത്തെ ലെജന്റ്’ – മലയാള മനോരമയുടെ പഴയ എഡിറ്റോറിയല്‍ അമരക്കാരന്‍ തോമസ് ജേക്കബിന് ഇങ്ങനൊരു വിശേഷണം നല്‍കിയാല്‍ എന്താവും മറുപടി? അഞ്ചരപ്പതിറ്റാണ്ട് പത്രാക്ഷരങ്ങള്‍ കൊണ്ട് മലയാളിയുടെ വാര്‍ത്താഭാവുകത്വത്തെ പലരൂപത്തില്‍ മാറ്റിയെടുത്ത തോമസ് ജേക്കബ് ഒട്ടും പിശുക്കില്ലാതെ ചിരിച്ചേക്കും. കാമ്പില്ലായ്മയുടെ കടലില്‍ നിന്ന് കാമ്പും കൊമ്പുമുള്ള അനേകമനേകം വാര്‍ത്തകള്‍ കണ്ടെത്തി അവതരിപ്പിച്ചയാളായതിനാല്‍ അതിവിശേഷണങ്ങളെ നിര്‍മമമായി എടുക്കുകയും ചെയ്യും. പക്ഷേ, വാര്‍ത്താ മാധ്യമങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അടിമുടി മാറിയ, നൂറുകണക്കിന് വാര്‍ത്താ മാധ്യമങ്ങളെ പോക്കറ്റിലിട്ട് മനുഷ്യര്‍ നടക്കുന്ന കാലത്ത് […]

നിഖാബ് നിരോധം: എംഇഎസിന് പിഴച്ചതെവിടെ?

നിഖാബ് നിരോധം: എംഇഎസിന് പിഴച്ചതെവിടെ?

ഒരൊറ്റയിരിപ്പിന് 240പുറം വായിച്ചുതീര്‍ത്ത രചനയാണ് എം.ഇ.എസ് സ്ഥാപകന്‍ ഡോ. പി.കെ അബ്ദുല്‍ ഗഫൂറിനെ കുറിച്ച് പത്‌നി ഫാത്തിമാ ഗഫൂര്‍ എഴുതിയ ഓര്‍മക്കുറിപ്പ് ‘ഓര്‍മയിലെന്നും’. കേരളത്തില്‍ ഒരു മുസ്‌ലിം വനിത ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മകള്‍ വരുംതലമുറക്ക് ഇതുപോലെ കൈമാറിയിട്ടുണ്ടോ എന്ന് സംശയമാണ്. ഡോ.ഗഫൂറിന്റെ സ്വകാര്യ, പൊതു ജീവിതത്തിലൂന്നിയാണ് ഫാത്തിമയുടെ ഓര്‍മകളെങ്കിലും ഒരു കാലഘട്ടത്തിന്റെ ജീവിതവും എം.ഇ.എസ് എന്ന കൂട്ടായ്മയുടെ പിറവിയും വികാസപരിണാമങ്ങളുമെല്ലാം വരികള്‍ക്കിടയില്‍നിന്ന് വായിച്ചെടുക്കാം. വായിച്ചപ്പോള്‍ വന്ന ചില സംശയങ്ങള്‍ക്ക് നിവാരണം കാണാന്‍, ഒരു റമളാനില്‍ മരുമകന്‍ ഡോ. […]

മഹാമാധ്യമങ്ങളേ പ്രളയാനന്തര കേരളത്തോട് നിങ്ങള്‍ കണക്ക് പറയേണ്ടിവരും

മഹാമാധ്യമങ്ങളേ പ്രളയാനന്തര കേരളത്തോട് നിങ്ങള്‍ കണക്ക് പറയേണ്ടിവരും

”കര്‍ഷകരില്‍ നിന്ന് ഫ്രഞ്ചുകാരിലേക്ക്” എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ ഗ്രാമീണ ഫ്രാന്‍സില്‍ നടന്ന ആധുനികവല്‍കരണത്തെക്കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിന് യൂജിന്‍ വെബര്‍ കൊടുത്ത പേര്. പത്രവും പട്ടാളബാരക്കുകളുമാണ് സ്‌കൂളുകളെക്കാള്‍ കൂടുതല്‍ ഫ്രഞ്ച്ഭാഷക്ക് പ്രചാരം നല്‍കിയത്. ഇന്ത്യയിലെ പത്രവിപ്ലവം കര്‍ഷകരെ എത്രത്തോളം ഇന്ത്യക്കാരാക്കിയിട്ടുണ്ട്? അതോ ആ വിപ്ലവം അവരെ ഇന്ത്യക്കാരാക്കുന്നതിന് പകരം തമിഴന്മാരും ഒറിയക്കാരും ഗുജറാത്തികളും തെലുങ്കരുമാക്കുകയായിരുന്നോ? പത്രവിപ്ലവം ഇന്ത്യയുടെ വിഘടനം എന്ന ഏറെക്കാലമായി പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്രിയക്ക് ആക്കം കൂട്ടുകയാണോ?” റോബിന്‍ ജെഫ്ര, ഇന്ത്യയിലെ പത്രവിപ്ലവം. സാമൂഹികശാസ്ത്രജ്ഞനാണ് റോബിന്‍ ജെഫ്രി. […]

ജയം അകന്നുപോകുന്ന പോരാട്ടങ്ങള്‍

ജയം അകന്നുപോകുന്ന പോരാട്ടങ്ങള്‍

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് ഛത്തീസ്ഗഢിലെ ദന്തേവാഡയിലെത്തിയത് സോണി സോറിയെ കാണാനായിരുന്നു. ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ ആ ആദിവാസി വീട്ടമ്മ ദന്തേവാഡയുള്‍പ്പെടുന്ന ബസ്തര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു അപ്പോള്‍. പഠിക്കുകയും പഠിപ്പിക്കുകയും നിരക്ഷരായ നാട്ടുകാരെ സഹായിക്കുകയും ചെയ്തു എന്ന കുറ്റത്തിന് മാവോവാദിയെന്നു മുദ്ര കുത്തി ജയിലിട്ട് പീഡിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധി. ഒറീസയുമായും ആന്ധ്രാപ്രദേശുമായും അതിര്‍ത്തി പങ്കിടുന്ന ബസ്തര്‍ മണ്ഡലത്തിന് കേരളത്തിന്റെ വലുപ്പം വരും. കൊടുങ്കാടും മൊട്ടക്കുന്നുകളും വിശാലമായ വയലുകളും നിറഞ്ഞ പേടിപ്പിക്കുന്ന വിജനതയാണ് […]

1 3 4 5 6 7 46