ചൂണ്ടുവിരൽ

ഗാന്ധി മാഞ്ഞുപോകും പിന്നെയല്ലേ വാരിയംകുന്നന്‍?

ഗാന്ധി മാഞ്ഞുപോകും പിന്നെയല്ലേ വാരിയംകുന്നന്‍?

അമ്പരപ്പിക്കുന്ന യാതൊന്നുമില്ല മലബാര്‍ സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമുന്നേറ്റത്തിന്റെ മഹാചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനുള്ള പുതിയ നീക്കത്തില്‍. അത്തരം മായ്ച്ചുകളയലും കൂട്ടിച്ചേര്‍ക്കലും മലബാര്‍ വിപ്ലത്തില്‍ നിന്ന് തുടങ്ങിയതോ അതില്‍ അവസാനിക്കുന്നതോ അല്ല. ലോകചരിത്രത്തില്‍ എമ്പാടും ഫാഷിസം പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നതും അങ്ങനെയാണ്. ഫാഷിസം മാത്രമല്ല, എല്ലാത്തരം അധിനിവേശങ്ങളും അപ്പണി ചെയ്തുതന്നെയാണ് ആധിപത്യം അരക്കിട്ടുറപ്പിച്ചിട്ടുള്ളത്. കാരണം ലളിതമാണ്. വിഭജനമാണ് ഫാഷിസത്തിന്റെയും എല്ലാത്തരം സമഗ്രാധിപത്യത്തിന്റെയും വഴി. ഭിന്നസംസ്‌കൃതികളെ, ബഹുസ്വരതകളെ കൂട്ടിച്ചേര്‍ത്ത് മുന്നോട്ടുപോകല്‍ അത്തരം സംവിധാനങ്ങള്‍ക്ക് അസാധ്യമാണ്. ജനതയെ പല ശകലങ്ങളായി പിളര്‍ത്തി അതില്‍ […]

ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

ഇല്ലാതാവുന്ന മരമാവുകയാണ് മുസ്‌ലിം ലീഗ്

രാഷ്ട്രീയത്തിന്റെ ഉപോല്‍പന്നമാണ് അധികാരലബ്ധി. അഥവാ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഫലങ്ങളില്‍ ഒന്ന്. ചിരപുരാതനമായ മരത്തിന്റെ ഉപമയില്‍ ചേര്‍ത്തുകെട്ടിയാല്‍ രാഷ്ട്രീയമെന്നത് പന്തലിക്കേണ്ട ഒരു മരമാണ്. ഭരണാധികാരമെന്നത് അതില്‍ ഉളവാകുന്ന കായ്കനികള്‍ മാത്രവും. ഇതേ ഉപമയില്‍ മരം തന്നെ ഫലമെന്ന് വന്നാല്‍ ഫലമില്ലാതാവുക എന്നാല്‍ മരമില്ലാതാവുക എന്നാണ്. അധികാരലബ്ധിക്കുള്ള വഴിമാത്രമായി രാഷ്ട്രീയം മാറിയാല്‍, അധികാരലബ്ധിയാണ് രാഷ്ട്രീയമെന്ന് വന്നാല്‍ മരത്തിന്റെ ഉപമ രാഷ്ട്രീയത്തെ ചതിക്കും. ഉപമയാല്‍ ചതിക്കപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഇന്ത്യന്‍ നാഷണല്‍ ലീഗില്‍ നടന്ന കൂട്ടത്തല്ലും മൂപ്പിളമത്തര്‍ക്കവും തകര്‍ച്ചയും നാം […]

സ്‌കൂള്‍ തുറക്കട്ടെ, നമ്മുടെ കുഞ്ഞുങ്ങള്‍ കൊല്ലാതിരിക്കാന്‍

സ്‌കൂള്‍ തുറക്കട്ടെ, നമ്മുടെ കുഞ്ഞുങ്ങള്‍  കൊല്ലാതിരിക്കാന്‍

“ഒരു ബന്ധവുമില്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാവുന്ന ഒരു കാര്യം പറയട്ടെ? ഇപ്പോള്‍ കോതമംഗലത്ത് നടന്ന ആ കൊലപാതകമില്ലേ? തോക്ക് എല്ലാം വാങ്ങി, ഒരു മാസത്തോളം പിന്തുടര്‍ന്ന്, പ്ലാന്‍ ചെയ്ത് ഒരു പെണ്‍കുട്ടിയുടെ നേര്‍ക്ക് രണ്ട് തവണ വെടിവെച്ച് കൊന്ന സംഭവം? ചോര ഒക്കെ തെറിച്ച് കാണില്ലേ? ചോര ചീറ്റി ഒഴുകും. ആ പെണ്‍കുട്ടി അലറിവിളിച്ചിട്ടുണ്ടാവും. വെടികൊണ്ട് മരിച്ചാല്‍ പിടയാതിരിക്കുമോ? പിടഞ്ഞുകാണും. കൊല്ലല്ലേ എന്ന് ദയനീയമായി നോക്കിയിട്ടുണ്ടാവും. വെടിവെച്ച ആ പയ്യന്‍ അത് നോക്കി നിന്നിട്ടുണ്ടാവും. എന്നിട്ട് കൈ ഒരു […]

ബാബരിയുടെ രാഷ്ട്രീയ ഉത്തരമാണ് തെരുവിൽ തലതല്ലിപ്പൊളിക്കുന്നത്

ബാബരിയുടെ  രാഷ്ട്രീയ ഉത്തരമാണ് തെരുവിൽ തലതല്ലിപ്പൊളിക്കുന്നത്

ആ ദൃശ്യങ്ങള്‍ കാണുകയായിരുന്നു. അവ്യക്തമായ ബഹളങ്ങള്‍, അലര്‍ച്ചകള്‍. ഓടിപ്പോകുന്ന ഒരാള്‍. അയാളുടെ പിന്നാലെ പായുന്ന മറ്റൊരാള്‍. തല്ലുന്നുണ്ട്. തല്ലു കൊള്ളുന്നുണ്ട്. ഐ എന്‍ എല്ലില്‍ കൂട്ടയടി എന്ന് ചാനലുകള്‍ എഴുതിക്കാട്ടുന്നുണ്ട്. ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും പ്രസിഡന്റ് അബ്ദുൽ വഹാബിന്റെയും പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് തല്ലുന്നു എന്നായിരുന്നു വാര്‍ത്തകള്‍. അന്നേരം മൂന്ന് സുഹൃത്തുക്കള്‍ അതേ കാഴ്ച പങ്കിട്ട് എന്നോടൊപ്പം ഉണ്ടായിരുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുകയും മതേതരവും ബഹുസ്വരവുമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യാറുള്ളവര്‍. ഇടതുപക്ഷത്തോട് രാഷ്ട്രീയമായി ചേര്‍

പ്രബോധനങ്ങൾ സാക്ഷി, വെട്ടുകിളികൾ മടങ്ങിയിട്ടില്ല

പ്രബോധനങ്ങൾ സാക്ഷി, വെട്ടുകിളികൾ മടങ്ങിയിട്ടില്ല

പാളിപ്പോയ ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ ഇച്ഛാഭംഗത്തിലാണ് കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി. എന്തായിരുന്നു ആ പരീക്ഷണം? നമുക്കറിയുന്നതുപോലെ അത് കഴിഞ്ഞ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നുഴഞ്ഞുകയറാനും ഇടം പിടിക്കാനും പതിറ്റാണ്ടുകളായി പലരൂപത്തിൽ നടത്തിയ പരിശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയും ആ ശ്രമങ്ങളുടെ കുന്തമുനയായി നിന്ന മാധ്യമ സംവിധാനങ്ങൾ അപ്പാടെ വിശ്വാസ്യതാ നഷ്ടത്തിന്റെപടുകുഴിയിലേക്ക് വീണുപോവുകയും ചെയ്തത് നാം കണ്ടതാണ്. അവരുടെ വിദ്യാർഥി യുവജന സംഘാടനങ്ങളായ എസ് ഐ ഒയും സോളിഡാരിറ്റിയും എത്തിപ്പെട്ട ആശയക്കുഴപ്പങ്ങൾ നമ്മുടെ മുന്നിൽ ഉള്ളതുമാണ്. അവസാനത്തെ […]

1 10 11 12 13 14 31