ചൂണ്ടുവിരൽ

ഒരു സമരവും ഇനി അനാഥമല്ല

ഒരു സമരവും ഇനി അനാഥമല്ല

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണകൂടത്തെ നേര്‍ക്കുനേര്‍ നേരിട്ട, ഭരണകൂടത്തിന്റെ അസാധാരണമായ അടിച്ചമര്‍ത്തലുകളെയും ഭരണകൂടവിധേയ മാധ്യമങ്ങളുടെ കടുത്ത നുണപ്രചരണങ്ങളേയും നേരിട്ട, ഒരു സമരം സമ്പൂര്‍ണമായി വിജയിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരേന്ദ്രമോഡി വരെയുള്ള ഭരണകൂടങ്ങള്‍ ഒന്നും ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു സമരത്തോട് നിര്‍ബാധം കീഴടങ്ങിയിട്ടില്ല. മോഡിക്ക് മുന്‍പ് ഒരു പ്രധാനമന്ത്രിയും ഇമ്മട്ടില്‍ കുറ്റസമ്മതം നടത്തുകയോ മാപ്പുപറയുകയോ ചെയ്തിട്ടില്ല. നിങ്ങള്‍ കേട്ടുവോ ആ മോഡി പ്രഭാഷണം? പതിനേഴ് മിനിറ്റായിരുന്നു അതിന്റെ ദൈര്‍ഘ്യം. ആദ്യ പതിനഞ്ച് മിനുട്ടില്‍ […]

ശ്രദ്ധിക്കുക നാം അടിയന്തരാവസ്ഥയിലാണ്

ശ്രദ്ധിക്കുക നാം അടിയന്തരാവസ്ഥയിലാണ്

അസാധാരണമായ കാലത്തിന് ഒരു പ്രത്യേകതയുണ്ട്. അതിസാധാരണമെന്ന് നമുക്ക് തോന്നുന്ന നടപടികളുടെ പോലും പിന്നാമ്പുറത്ത് അത്യസാധാരണമായ പ്രത്യാഘാതങ്ങള്‍ ഞാന്ന് കിടക്കും. അസാധാരണ കാലങ്ങള്‍ ഉണര്‍ന്നിരിക്കുന്ന മനുഷ്യരില്‍നിന്ന് വലിയ ജാഗ്രതകള്‍ ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍ നാം സാധാരണമെന്ന് കരുതുന്ന ചില കാര്യങ്ങള്‍ക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന താല്‍പര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. ഇതാ ഇവിടെ ഇങ്ങനെ ഒന്ന് സംഭവിക്കുന്നുണ്ട് എന്ന അറിഞ്ഞിരിക്കല്‍ തീരെ ചെറുതെങ്കിലും ഒരു പ്രതിരോധമാണ്. ജനതയുടെ അറിഞ്ഞിരിക്കലുകള്‍ ഇല്ലാതാകുന്നതിന്റെ ചെലവിലാണ് ഭരണകൂടങ്ങള്‍ എല്ലായ്‌പ്പോഴും ജനവിരുദ്ധമായി തീരുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിയമനവും സ്ഥലംമാറ്റവും […]

ആശാസ്യമല്ല നാഷണലിസ്റ്റ് ഇടതുപക്ഷം

ആശാസ്യമല്ല നാഷണലിസ്റ്റ് ഇടതുപക്ഷം

Why Do the “Nationalist’ Poor Speak in Defence of Price Rise? ബദ്രി റെയ്‌നയുടെ ദ വയര്‍ ലേഖനത്തിന്റെ തലക്കെട്ടാണ്. രാജ്യമാകെ ഇന്ധനവില അതും പാചകവാതകം പോലെ അടുപ്പില്‍ തീ എരിയാന്‍ അനിവാര്യമായ ഒന്നിന്റെ ഉള്‍പ്പടെ ഭീമമായ വിലവര്‍ധനയോട് ഈ രാജ്യത്തിന്റെ നവ ദേശീയവാദികള്‍ പുലര്‍ത്തുന്ന മൗനത്തിന്റെ അന്തര്‍രഹസ്യങ്ങളാണ് റെയ്‌നയുടെ പഠനം ചികഞ്ഞിടുന്നത്. എന്തുകൊണ്ടായിരിക്കാം ഈ മൗനം? ഉത്തരം തലക്കെട്ടിലെ ചോദ്യത്തിലുണ്ട്. നാഷണലിസ്റ്റ് പൗരവിഭാഗം ഭരണകൂടത്തിന്റെ വാനരസേനയായി പരിണമിച്ചിരിക്കുന്നു. അഥവാ രണ്ടാം മോഡി സര്‍ക്കാരിന്റെ […]

ഒട്ടും നിസാരമല്ല കേരളത്തിൽ പെയ്യുന്ന മഴയുടെ ആത്മകഥ

ഒട്ടും നിസാരമല്ല കേരളത്തിൽ പെയ്യുന്ന മഴയുടെ ആത്മകഥ

നിങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്ന മുന്‍നിര ദിനപത്രങ്ങളെ മാത്രമാണോ വാര്‍ത്തകള്‍ക്ക് ആശ്രയിക്കുന്നത്? അതല്ലെങ്കില്‍ ചാനലുകളുടെ പ്രൈംനേരങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങള്‍ കേരളത്തില്‍ അപ്രതീക്ഷിതമായി പൊട്ടിവീഴുന്ന പെരുമഴയെക്കുറിച്ചും അസാധാരണമാംവിധം സംഭവിക്കുന്ന ഉരുള്‍ പൊട്ടലുകളെക്കളെക്കുറിച്ചും ഒലിച്ചുപോകുന്ന റോഡുകളെക്കുറിച്ചും ധാരാളമായി വായിക്കുകയും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവും. ഒരു മഴ കണ്ടാല്‍ വെയിലിനെ മറക്കും എന്ന കാലാവസ്ഥാകാല്‍പനികത ആ മാധ്യമങ്ങള്‍ പലപാട് നിങ്ങളിലേക്ക് പ്രക്ഷേപിച്ചിട്ടും ഉണ്ടാകാം. മലയിടിയുകയും മഴമുറുകുകയും മാനമിരുളുകയും ഇടിമുഴങ്ങുകയും മിന്നല്‍ പാളുകയും ചെയ്ത നേരങ്ങളില്‍ ഏറിയാല്‍ ഗാഡ്ഗില്‍ അല്ലെങ്കില്‍ പശ്ചിമഘട്ടം എന്നിങ്ങനെ ചില […]

മാധ്യമങ്ങളേ, നമ്മള്‍ ഈ ചെയ്യുന്നത് വയലന്‍സാണ്

മാധ്യമങ്ങളേ,  നമ്മള്‍ ഈ ചെയ്യുന്നത്  വയലന്‍സാണ്

നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലാത്ത ഒരിടത്ത്, അനുകൂലമായോ പ്രതികൂലമായോ നിങ്ങള്‍ പുറപ്പെടുവിക്കുന്ന ഏതഭിപ്രായവും അടിസ്ഥാനപരമായി വയലന്‍സാണ്. അതിനാല്‍ അനുപമ എന്ന യുവതിയുമായി ബന്ധപ്പെട്ട് നാം ഇപ്പോള്‍ സംസാരിക്കാന്‍ പോകുന്ന കാര്യങ്ങളിലാകെ വയലന്‍സിന്റെ നിഷ്ഠുരമായ പ്രയോഗങ്ങളുണ്ട്. നമുക്ക് പറയാനുള്ളത് ആത്യന്തികമായി അനുപമയെക്കുറിച്ചല്ലാത്തതിനാലും അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ അനുപമ ഒരു കാരണമായതിനാലും വയലന്‍സാണെന്നും സാമൂഹികമായ മര്യാദകേടാണെന്നും മനുഷ്യര്‍ ആര്‍ജിച്ച സാമൂഹികബോധ്യങ്ങളുടെ ലജ്ജാകരമായ നിരാകരണമാണെന്നും അറിഞ്ഞുകൊണ്ടു തന്നെ ചില കാര്യങ്ങള്‍ പറയുകയാണ്. സ്ത്രീ, അതും കാഴ്ചാവിപണിക്ക് പലനിലകളില്‍ അഭിമതയാകാന്‍ പാങ്ങുള്ള സ്ത്രീ, ലൈംഗികത […]

1 8 9 10 11 12 31