ചൂണ്ടുവിരൽ

കര്‍ഷകര്‍ തുടരട്ടെ, തെരുവുകള്‍ സജ്ജമാണ്

കര്‍ഷകര്‍ തുടരട്ടെ,  തെരുവുകള്‍ സജ്ജമാണ്

“കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26നാണ് മാര്‍ച്ച് തുടങ്ങിയത്. 22-ലേറെ കര്‍ഷക സംഘടനകളുടെ മുന്‍കൈയില്‍ രൂപീകരിച്ചതാണ് അഖിലേന്ത്യാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്രക്ഷോഭകരുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് കര്‍ഷകര്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. കര്‍ഷകരുടെ ദില്ലി പ്രവേശം തടയാന്‍ ക്രൂരവും പരിഹാസ്യവുമായ നടപടികളാണ് കേന്ദ്ര ഭരണകൂടം കൈക്കൊണ്ടത്. ദേശീയപാതകള്‍ വെട്ടിമുറിച്ചതും, ട്രക്കുകളും മരങ്ങളും കല്ലുകളും കൂട്ടിയിട്ട് മാര്‍ഗതടസ്സം സൃഷ്ടിച്ചതും […]

സര്‍ക്കാരേ, ആ കുഞ്ഞുങ്ങളെ അകത്തിരുത്തുക

സര്‍ക്കാരേ,  ആ കുഞ്ഞുങ്ങളെ അകത്തിരുത്തുക

കാലഹരണദോഷത്തിന് സാധ്യതയുള്ളതാണ് നിങ്ങള്‍ ഇനി വായിക്കാന്‍ പോകുന്ന ചൂണ്ടുവിരല്‍. നീതിയുക്തവും ജനാധിപത്യപരവും മാനുഷികവുമായ ഒരു സര്‍ക്കാര്‍ തീരുമാനംകൊണ്ട് പ്രസക്തി റദ്ദാവാന്‍ ഇടയുള്ള ഒന്ന്. അഥവാ കാലഹരണപ്പെടട്ടേയെന്ന്, പ്രസക്തി നഷ്ടമാവട്ടെ എന്ന് ആഗ്രഹിക്കുന്ന ഒന്ന്. പ്രതികരണ സ്വഭാവമുള്ള, ഇടപെടല്‍ ക്ഷണിക്കുന്ന ആഴ്ചക്കുറിപ്പുകള്‍ പൊതുവേ ഇത്തരം നൂല്‍പ്പാലം കയറാറില്ല. പേജ് വിന്യാസവും അച്ചടിയും കഴിഞ്ഞ് വായനക്കാരിലേക്ക് എത്തുന്ന ദിവസങ്ങളുടെ ഇടവേളയില്‍ ഒറ്റത്തീരുമാനം കൊണ്ട് കുറിപ്പുകള്‍ കാലഹരണപ്പെടും എന്നതിനാലാണത്. പക്ഷേ, ഇതിപ്പോള്‍ നമ്മള്‍ സംസാരിച്ചേ തീരൂ എന്നത് ഇക്കാലത്തിന്റെ ഒരാവശ്യമാണ്. അത്രയ്ക്ക് […]

ഇടതുപക്ഷമേ, അത് തെറ്റാണെന്നറിയാം; പരിഹാരമാണ് പ്രതീക്ഷിക്കുന്നത്

ഇടതുപക്ഷമേ,  അത് തെറ്റാണെന്നറിയാം; പരിഹാരമാണ് പ്രതീക്ഷിക്കുന്നത്

“”അമുസ്‌ലിംകളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ, മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെ ആണ് നാര്‍ക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്ന് നമ്മള്‍ സാധാരണ പറയുന്നത്. വര്‍ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ. തീവ്രനിലപാടുകാരായ ജിഹാദികള്‍ നടത്തുന്ന ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു എന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.” -പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഈ വാചകങ്ങള്‍ […]

ഇത് കേരളമാണ്, ബിഷപ്പ് ആഗ്രഹിക്കുന്ന ഒരു പിളര്‍പ്പും ഇവിടെ ഉണ്ടാകില്ല

ഇത് കേരളമാണ്, ബിഷപ്പ് ആഗ്രഹിക്കുന്ന  ഒരു പിളര്‍പ്പും ഇവിടെ ഉണ്ടാകില്ല

“”അമുസ്‌ലിംകളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ, മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെ ആണ് നാര്‍ക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്നു നമ്മള്‍ സാധാരണ പറയുന്നത്. വര്‍ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്നു കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ. തീവ്രനിലപാടുകാരായ ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുരപാനീയ കടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു എന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.” പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഈ വാചകങ്ങള്‍ […]

അതിനാല്‍ വീണാ ജോര്‍ജ

അതിനാല്‍  വീണാ ജോര്‍ജ

ഈ കുറിപ്പെഴുതുമ്പോള്‍ പൊതുവേ കേരളവും സവിശേഷമായി കോഴിക്കോടും ഒരു ഭീഷണിയില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും മുക്തമായിരിക്കുകയാണ്. വീണ്ടും വന്ന നിപ ഒരു ഇളമുറക്കാരന്റെ, മുഹമ്മദ് ഹാഷിമിന്റെ ജീവന്‍ എടുത്ത് ഭയം പടര്‍ത്തിയെങ്കിലും അടങ്ങിയിരിക്കുന്നു. ഒരിക്കല്‍ നിപയുടെ കൊടും താണ്ഡവം കണ്ട ജനതയാണ് നാം. അതിനാലാവണം ഇത്തവണ അതിജാഗ്രതയുടെ ആയുധങ്ങള്‍ സ്വയമണിയാന്‍ ജനം തയാറായത്. നിപ പോകുമെന്ന് കരുതാം. നിപയെ കുറിച്ചല്ല ഈ കുറിപ്പ്. കൊവിഡിനെ കുറിച്ചാണ്. കൊവിഡ് 19ന്റെ തുടക്കകാലത്ത് ഇതേ പംക്തിയില്‍ കൊവിഡിനെക്കുറിച്ച് നമ്മള്‍ നടത്തിയ സംഭാഷണം […]

1 9 10 11 12 13 31