1452

വിശ്വാസത്തിന്റെ പ്രചോദനം ലോകത്തിന്റെ നെറുകയില്‍

വിശ്വാസത്തിന്റെ പ്രചോദനം ലോകത്തിന്റെ നെറുകയില്‍

ഇസ്‌ലാമിക ചരിത്രം മത-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളാല്‍ സമ്പന്നമാണ്. ചരിത്രത്തിലെ വ്യത്യസ്തമായ മേഖലകളില്‍ അവരുടെ സംഭാവനകള്‍ അടയാളപ്പെട്ടു കിടപ്പുണ്ട്. പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്താനും നിയമാനുസൃതം കൈമാറാനും പുരുഷന്മാരെക്കാള്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് സ്ത്രീകള്‍. സൂഫിസത്തിന്റെ ആഴങ്ങളിലും വികാസങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്തിയവരും അവരുടെ കൂട്ടത്തിലുണ്ട്. പാരമ്പര്യ വിശ്വാസാദര്‍ശങ്ങളും വേഷവിധാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് അവര്‍ വിദ്യാഭ്യാസ-ധൈഷണിക രംഗങ്ങളില്‍ സ്വന്തം ഭാഗധേയം നിര്‍വഹിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാക്ഷരതാവിസ്ഫോടനത്തിന്റെ ഭാഗമായി പുരുഷ- സ്ത്രീ ഭേദമന്യേ പൊതുവിദ്യാഭ്യാസ രംഗവും തുറന്ന തൊഴിലവസരങ്ങളും മുസ്‌ലിം സ്ത്രീകളിലും […]

തർക്കിച്ചുതീരാതെ താലിബാൻ

തർക്കിച്ചുതീരാതെ താലിബാൻ

അഫ്ഗാനില്‍ താലിബാന്‍ പിടിമുറുക്കിയതുമുതല്‍ പല രീതിയിലുള്ള ചര്‍ച്ചകളാൽ ചൂടുപിടിച്ചിരിക്കുകയാണ് ലോക മാധ്യമങ്ങൾ. സാമ്രാജ്യത്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയും, ഇസ്‌ലാമോഫോബിയ ഉല്‍പ്പാദിപ്പിച്ചും, താലിബാനെ തള്ളിയും, വെള്ളപൂശിയും അങ്ങനെ വ്യത്യസ്തങ്ങളായ നിരവധി ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും വന്നുകഴിഞ്ഞു. താലിബാന്‍ വിഷയത്തില്‍ ഇപ്പോഴും വിവിധ തലങ്ങളിലുള്ള വിലയിരുത്തലുകളും, വിശകലനങ്ങളും നടക്കുന്നു, അതേത്തുടർന്നുണ്ടായ തര്‍ക്കങ്ങളും സംവാദങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുന്‍വിധികളുടെ അടിസ്ഥാനത്തിലും, ഹിഡന്‍ അജണ്ടകള്‍ വച്ചുമാണ് ഭൂരിഭാഗം പ്രതികരണങ്ങളും സംഭവിക്കുന്നത്. താലിബാന്‍ വിഷയത്തെ വിശാലാർഥത്തില്‍ സത്യസന്ധമായി വിലയിരുത്തുന്ന വിശകലനങ്ങള്‍ ചുരുക്കമാണ്. ചരിത്രവും വര്‍ത്തമാനവും ഒരുപോലെ അറിയുകയും […]

സങ്കീർണമാണ് താലിബാന്റെ രാഷ്ട്രീയ തത്വശാസ്ത്രം

സങ്കീർണമാണ് താലിബാന്റെ രാഷ്ട്രീയ തത്വശാസ്ത്രം

അഫ്ഗാനിസ്ഥാനില്‍ രണ്ടു ദശാബ്ദത്തിന് ശേഷം താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. 1996 മുതല്‍ 2001 വരെ അധികാരത്തിലിരുന്ന താലിബാനില്‍ നിന്ന് മാറ്റമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ട്. അങ്ങനെ തോന്നുന്നുണ്ടോ? വിദേശ നയത്തില്‍ താലിബാന് മാറ്റം വന്നിട്ടുണ്ട്. മറ്റു രാഷ്ട്രങ്ങളുമായി എന്‍ഗേജ് ചെയ്യാന്‍ തയാറാണ്. വിദേശനയത്തെ അവസരമായാണ് താലിബാന്‍ ഇത്തവണ ഉപയോഗിക്കുന്നത്. തൊണ്ണൂറുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ കരുത്തോടെയാണ് അവര്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. തൊണ്ണൂറുകളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായി അവരുടെ കൈകളില്‍ ഉണ്ടായിരുന്നില്ല. ഇന്നങ്ങനെയല്ല, അഫ്ഗാന്‍ അവരുടെ കൈയിലാണ്. തീവ്രവാദികള്‍ക്ക് അഭയം നല്‍കില്ല എന്നത് […]

ഇത് കേരളമാണ്, ബിഷപ്പ് ആഗ്രഹിക്കുന്ന ഒരു പിളര്‍പ്പും ഇവിടെ ഉണ്ടാകില്ല

ഇത് കേരളമാണ്, ബിഷപ്പ് ആഗ്രഹിക്കുന്ന  ഒരു പിളര്‍പ്പും ഇവിടെ ഉണ്ടാകില്ല

“”അമുസ്‌ലിംകളായവരെ, പ്രത്യേകിച്ച് യുവജനങ്ങളെ, മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെ ആണ് നാര്‍ക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്നു നമ്മള്‍ സാധാരണ പറയുന്നത്. വര്‍ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്നു കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ. തീവ്രനിലപാടുകാരായ ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുരപാനീയ കടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്‌ലിംകളെ നശിപ്പിക്കാനുള്ള ആയുധമായി മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു എന്നത് നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.” പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഈ വാചകങ്ങള്‍ […]