ചൂണ്ടുവിരൽ

നമ്മുടെ തിരഞ്ഞെടുപ്പുകളെ അവര്‍ മോഷ്ടിക്കുകയാണ്

നമ്മുടെ തിരഞ്ഞെടുപ്പുകളെ  അവര്‍ മോഷ്ടിക്കുകയാണ്

നിയമപരമായ നിയമലംഘനങ്ങള്‍ എന്ന ഒന്നുണ്ട്. ഒരു രാജ്യത്ത് നിലവിലുള്ള നിയമത്തെ, അതിന്റെ അന്തസത്തയെ അഥവാ അടിസ്ഥാനഘടനയെ അട്ടിമറിക്കുന്ന പരിപാടിയാണത്. പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായ ഒരു ഭേദഗതിയായി ആവും അവ അവതരിക്കുക. പൗരരുടെ നിത്യജീവിതവുമായി വലിയ ബന്ധമില്ല എന്ന തോന്നല്‍ സൃഷ്ടിക്കും ആദ്യം. എന്നിട്ട് തീരെ ചെറുത് എന്ന് തുടര്‍ച്ചയായി പ്രചരിപ്പിച്ച് ഒരു ഭേദഗതിയോ നിയമം തന്നെയോ കൊണ്ടുവരും. നിലവിലുള്ള നിയമത്തെയോ അതിന്റെ കാമ്പിനെയോ സംബന്ധിച്ച് ഒരക്ഷരം ഉരിയാടില്ല. ആരെങ്കിലും അങ്ങനെ ഒരു സന്ദേഹം ഉയര്‍ത്തിയാല്‍ സംഘടിതമായ വാചാടോപങ്ങള്‍ ദേശീയതയില്‍ […]

സംഘപരിവാറിനെ ആനന്ദിപ്പിക്കാൻ മുസ്‌ലിമിനെ കൊലക്ക് കൊടുക്കരുത്

സംഘപരിവാറിനെ ആനന്ദിപ്പിക്കാൻ മുസ്‌ലിമിനെ കൊലക്ക് കൊടുക്കരുത്

കേരളം അതിന്റെ ബഹുസ്വര മതേതര ജീവിതത്തിന്റെ ചരിത്രത്തില്‍ അഭിമാനത്തോടെ രേഖപ്പെടുത്തേണ്ട ദിവസങ്ങളാണ് ഇപ്പോള്‍ കടന്നു പോകുന്നത്. കൊടും വര്‍ഗീയതയുടെ വലിയ കാട്ടു തീക്ക് പോലും സ്പര്‍ശിക്കാന്‍ കഴിയാത്ത വിധം സുഭദ്രമാണ് നമ്മുടെ ഈ നാടിന്റെ അടിയുറപ്പ്. അത് സ്വാഭാവികമായി ഉണ്ടായി വന്നതല്ല. അതിനായി അഹോരാത്രം പരിശ്രമിച്ച, പരിശ്രമിച്ചുകൊണ്ടേ ഇരിക്കുന്ന, പ്രകോപനങ്ങളുടെ നാനാതരം കൊടുവാളുകള്‍ മുഖാമുഖം വരുമ്പോഴും എന്റെ നാട്, എന്റെ നാട് എന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞ്, സമചിത്തതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും മഹാവിളംബരങ്ങള്‍ ഓരോ വാക്കിലും നോക്കിലും […]

മുസ്്ലിം രാഷ്ട്രീയം വെള്ളിമാട്കുന്ന് വഴി കടപ്പുറത്തേക്ക്

മുസ്്ലിം രാഷ്ട്രീയം  വെള്ളിമാട്കുന്ന് വഴി  കടപ്പുറത്തേക്ക്

പ്രതിസന്ധിയിലാണ് കേരളത്തിലെ മുസ്‌ലിം ലീഗ്. ഒന്നരപ്പതിറ്റാണ്ടിനുശേഷം അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. തുടര്‍ച്ചയായ അധികാര നഷ്ടമല്ലാതെ മറ്റൊന്നുമല്ല അത്. കേരളത്തിന്റെ കക്ഷി രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് ഒട്ടും അപരിചിതമല്ല മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തന ശൈലി. അത് അധികാരവുമായി മാത്രം കെട്ടുപിണഞ്ഞ ഒന്നാണ്. കൃത്യമായ ഇടവേളകളില്‍ വന്നുചേരുന്ന ഭരണമാണ് അതിന്റെ മൂലധനം. ആ ഭരണകാലം നിങ്ങള്‍ക്ക് ഓര്‍ക്കാം. നാനാതരം ഇടപാടുകളുടെ കാലമാണ് അത്. അതില്‍ കക്ഷി രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവം അറിയുന്നവര്‍ക്ക് തെറ്റു കാണാന്‍ കഴിയില്ല. ഒരു സംഘടനയെ […]

ഒരു സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ സമാപനം

ഒരു സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ സമാപനം

കെന്‍ സാരോ വിവയെ ഓര്‍ക്കുന്നുണ്ടോ? കെനൂല്‍ ബീസണ്‍ സാരോ വിവ. ബഹുരാഷ്ട്ര കുത്തകകളുടെ വിഭവചൂഷണത്തിനെതിരില്‍ തദ്ദേശീയര്‍ നടത്തിയ ചെറുത്തുനില്പുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പേരാണ് കെന്‍ സാരോ വിവ. ഒഗോണികളുടെ കവി. നൈജീരിയയില്‍ റോയല്‍ ഡച്ച് ഷെല്‍ എന്ന ബഹുരാഷ്ട്ര ഭീമന്റെ വിഭവക്കൊള്ളക്കെതിരെ കെന്‍ രംഗത്തു വന്നു. എണ്ണക്കമ്പനിയാണ് റോയല്‍ ഡച്ച്. ഒഗോണി  വംശത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുംവിധം പാരിസ്ഥിതിക ചൂഷണമാണ് കമ്പനി ഖനനത്തിന്റെ മറവില്‍ നടത്തിയത്. തൊണ്ണൂറുകളാണ്. കമ്പനിക്കും അവര്‍ക്ക് ചൂട്ട് പിടിക്കുന്ന നൈജീരിയന്‍ പട്ടാള […]

ഹലാല്‍ വീണ്ടും വരും വേണ്ടത് ജാഗ്രത

ഹലാല്‍ വീണ്ടും വരും  വേണ്ടത് ജാഗ്രത

രണ്ടു മാസങ്ങള്‍ക്കപ്പുറം ഗുജറാത്തിന്റെ ഇരുപതാമാണ്ടാണ്. സംഘപരിവാറിന്റെ ഇന്ത്യന്‍ പദ്ധതി അതിന്റെ എല്ലാ നൃശംസതകളോടെയും വെളിപ്പെട്ടതിന്റെ ഇരുപത് വര്‍ഷങ്ങള്‍. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ആസൂത്രിത വംശഹത്യ. കാലം വലിയ വൈദ്യനാണ്. അത് മുറിവുകളെ ശമിപ്പിക്കും. പക്ഷേ, അഭിശപ്തമായ ഓര്‍മകള്‍ മറവിക്ക് വഴങ്ങാന്‍ വിസമ്മതിക്കും. കൊടും വംശഹത്യകള്‍ക്ക് ഇരകളായ അനേകം ജനവിഭാഗങ്ങള്‍ ഭൂമുഖത്തുണ്ട്. അരുംകൊലകളാല്‍ ചിതറിപ്പോയ ജനതകള്‍. അവരുടെ ജീവിക്കുന്ന അവശിഷ്ടങ്ങള്‍ പലയിടങ്ങളിലായി വേര് പിടിപ്പിച്ച് ജീവിതത്തെ തളിര്‍പ്പിക്കാന്‍ കഠിന പ്രയത്‌നത്തിലാണ്. രണ്ടും മൂന്നും തലമുറകള്‍ പിന്നിട്ടിട്ടും കേട്ടറിഞ്ഞ ഓര്‍മകളിലെ […]

1 7 8 9 10 11 31