ചൂണ്ടുവിരൽ

കൊവിഡ് പഠിപ്പിച്ചതും മനുഷ്യര്‍ പഠിക്കേണ്ടതും

കൊവിഡ് പഠിപ്പിച്ചതും  മനുഷ്യര്‍ പഠിക്കേണ്ടതും

വിശ്വാസികള്‍ ദൈവത്തോട് നന്ദി പറയട്ടെ. അവിശ്വാസികള്‍ അവര്‍ ജീവിക്കുന്ന കാലത്തോടും. മനുഷ്യകുലം അതിന്റെ രേഖപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഭീതിദമായ ഒരു ഘട്ടത്തെ തരണം ചെയ്തിരിക്കുന്നു. ഭീഷണി അവസാനിച്ചുവെന്നല്ല, അതിനെ നേരിടാന്‍ സജ്ജമാവുകയും ജീവിതത്തെ അതിന്റെ സമഗ്രാര്‍ഥത്തില്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. വ്യക്തികളുടെ ജീവിതം അതിന്റെ സ്വാഭാവികതയിലേക്ക് അല്‍പം കിതച്ചും മുടന്തിയുമെങ്കിലും ഇതാ തിരിച്ചുവന്നിരിക്കുന്നു. രാഷ്ട്രങ്ങള്‍ കഴിഞ്ഞുപോയ രണ്ടാണ്ടിലെ അനിശ്ചിതത്വങ്ങളെ മറികടക്കാന്‍ ശീലിച്ചിരിക്കുന്നു. ശ്രീലങ്ക പോലെ ഭരണകൂടം അതിന്റെ കെടുകാര്യസ്ഥതകൊണ്ട് മുടിച്ച രാജ്യങ്ങളൊഴികെ പോയ രണ്ടാണ്ടിനെ വിസ്മരിച്ച് പതിവ് […]

നമ്മെ കാത്തിരിക്കുന്ന ശ്രീലങ്കയെ സൂക്ഷിക്കുക

നമ്മെ കാത്തിരിക്കുന്ന  ശ്രീലങ്കയെ സൂക്ഷിക്കുക

ശ്രീലങ്ക തകര്‍ച്ചയിലാണ്. കൊവിഡനന്തരം ലോകത്തെ പല രാജ്യങ്ങളുടെയും സാമ്പത്തികജീവിതം തകര്‍ച്ചയെ അഭിമുഖീകരിക്കുമെന്ന് പഠനങ്ങളുണ്ടായിരുന്നു. കാരണങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി നടത്തിയ ആ മുന്നറിയിപ്പുകള്‍ പല നിലകളില്‍ പരിഹരിക്കാൻ വലിയ ശ്രമങ്ങള്‍ നടത്തിയതുകൊണ്ട് ഇതുവരെ പ്രതീക്ഷിച്ച ദുരന്തങ്ങള്‍ കാര്യമായി സംഭവിച്ചിട്ടില്ല. എന്നാല്‍ ആ കണക്കുകൂട്ടലുകളിലും ദുരന്ത പ്രവചനങ്ങളിലും ഇടം പിടിക്കാതിരുന്ന ശ്രീലങ്ക പൊടുന്നനെയാണ് സാമ്പത്തികത്തകര്‍ച്ചയുടെ നിലയില്ലാ കയത്തിലേക്ക് നിപതിച്ചത്. ആഭ്യന്തര യുദ്ധകാലത്തെന്ന പോലെ കലുഷിതമാണ് ഇപ്പോള്‍ ആ നാട്. പട്ടിണിയില്‍ പിടിച്ചുനില്‍ക്കാനാവാതെ ജനങ്ങള്‍ പലായനത്തിനൊരുങ്ങുന്നു. ഇന്ത്യന്‍ തീരത്തേക്ക് കിട്ടുന്ന ബോട്ടുകളിലും […]

ഈ ജനത കുറച്ചുകൂടി നല്ല രാഷ്ട്രീയത്തെ ആഗ്രഹിക്കുന്നുണ്ട്

ഈ ജനത  കുറച്ചുകൂടി നല്ല രാഷ്ട്രീയത്തെ  ആഗ്രഹിക്കുന്നുണ്ട്

നിരാശ പടരുന്ന ഒരു സായാഹ്നത്തിലാണ് ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുന്നത്. അപ്രതീക്ഷിതമല്ലെങ്കിലും അസാധാരണമായ ഒരു കോടതിവിധി അന്തരീക്ഷത്തിലുണ്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം സാംസ്‌കാരികതയുടെ ശിരസടയാളങ്ങളില്‍ ഒന്നായ ഹിജാബ് നിരോധിച്ച നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. ശിരോവസ്ത്രം മുസ്‌ലിം മതാനുഷ്ഠാനത്തിന്റെ അനിവാര്യതയല്ല എന്നു കണ്ടെത്തൽ നടത്തിയിരിക്കുന്നു. ആ വിധി സംഘ്പരിവാറിനും ലിബറലുകള്‍ക്കുമിടയില്‍ ആഹ്ലാദം പടര്‍ത്തിയിരിക്കുന്നു. വിദ്യാലയങ്ങളില്‍ മതചിഹ്നം എന്തിന് എന്ന “നിഷ്‌കളങ്ക’ ചോദ്യങ്ങള്‍ ചുറ്റും നിറയുന്നു. ഒരു ജനതയ്ക്കുമേല്‍, പ്രബലമായ ഒരു വിശ്വാസി ജീവിതത്തിനുമേല്‍ ഭരണകൂടം നടത്തിയ […]

ഭൂതകാലത്തെ തിരുത്തുകയാണ് സി പി ഐ എം

ഭൂതകാലത്തെ തിരുത്തുകയാണ് സി പി ഐ എം

എം ജി എസ് നാരായണന്റെ ഒരു സംഭാഷണം ഓര്‍ക്കുന്നു. സി പി എമ്മിനെക്കുറിച്ചാണ്. “”നമ്മള്‍ ഇപ്പോള്‍ മനസിലാക്കുന്ന ഒരു കാര്യം, അല്ലെങ്കില്‍ നമുക്ക് ഇപ്പോള്‍ ശരി എന്ന് തോന്നുന്ന ഒരു കാര്യം സി പി എമ്മിന് മനസിലാകണമെങ്കില്‍ മിനിമം 25 കൊല്ലമെങ്കിലും വേണം. പക്ഷേ, അവരത് മനസിലാക്കിക്കഴിഞ്ഞാല്‍ ഒറ്റ ദിവസം കൊണ്ട് അവര് 25 കൊല്ലം മറികടക്കും. എന്നുവെച്ചാല്‍ 25 കൊല്ലം മുന്‍പ് മനസിലാക്കിയ നമ്മളെ ഒറ്റദിവസം കൊണ്ട് മറികടക്കുമെന്ന്.” സി പി എമ്മിനെക്കുറിച്ചുള്ള ഇപ്പോള്‍ ഓര്‍മയില്ലാത്ത […]

യുദ്ധത്തില്‍ ഒരു പക്ഷമേ ഉള്ളൂ

യുദ്ധത്തില്‍  ഒരു പക്ഷമേ ഉള്ളൂ

തികച്ചും അനിശ്ചിതമായ ഒരു ലോകാവസ്ഥയിലിരുന്നാണ് ലോകത്തെക്കുറിച്ചുള്ള ഈ ആലോചനകള്‍ കുറിക്കുന്നത്. രണ്ട് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങള്‍ തമ്മില്‍ ഒട്ടും അപ്രതീക്ഷിതമല്ലാതിരുന്ന സായുധ യുദ്ധം ഒരാഴ്ച പിന്നിട്ടിരിക്കുന്നു. അവര്‍ക്കിടയില്‍ നാമമാത്രമായി നടന്ന നയതന്ത്ര ചര്‍ച്ച, ഇരു കൂട്ടരുടെയും വിട്ടുവീഴ്ചയില്ലായ്മകള്‍ക്കൊടുവില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാക്കിക്കൊണ്ട് സമാപിച്ചിരിക്കുന്നു. എല്ലാ യുദ്ധങ്ങളിലുമെന്നപോലെ പലായനങ്ങളും വിലാപങ്ങളും നിസ്സഹായതകളും മരണങ്ങളുമാണ് ചുറ്റും. സൈനികമായി അതിശക്തരാണ് റഷ്യ. ഞങ്ങള്‍ യുദ്ധം തുടങ്ങാറില്ല, അവസാനിപ്പിക്കാറേ ഉള്ളൂ എന്ന അവരുടെ അപകടകരമായ പ്രസ്താവന സൈനികതലത്തില്‍ പുറത്തുവന്നുകഴിഞ്ഞു. യുക്രൈന്റെ തലസ്ഥാനം നിലം പൊത്തുന്ന […]

1 5 6 7 8 9 31