1477

ഭക്തിയുടെ നിറകുടം

ഭക്തിയുടെ നിറകുടം

ഇസ്‌ലാമിക ചരിത്രത്തിൽ ഏറെ പ്രശസ്തയായ ബീവി. ഇസ്‌ലാമിലെ സൂഫി വനിതകളിൽ ഒരാൾ. ദയയുടെയും അറിവിന്റെയും അനുഗ്രഹീതമായ അത്ഭുതങ്ങളുടെയും സ്ത്രീ. സയ്യിദ നഫീസ(റ). നഫീസ താഹിറ (റ) എന്നും അറിയപ്പെടുന്നു. ഹിജ്റ 145-ലാണ് സയ്യിദ നഫീസ (റ) ജനിക്കുന്നത്. മുഹമ്മദ് നബിയുടെ(സ)  കുടുംബത്തിന്റെ ഭാഗമാകാനുള്ള അനുഗ്രഹം അവൾക്കുണ്ട്.  മുഹമ്മദ് നബിയുടെ(സ) ചെറുമകനായ ഹസന്റെ(റ) കൊച്ചുമകളായിരുന്നു അവർ. മക്കയിൽ ജനിച്ചു, അവിടെനിന്ന് അടിസ്ഥാന ഇസ്‌ലാമിക വിദ്യാഭ്യാസം നേടി. പിതാവ് അൽ ഹസൻ അൽ അൻവർ(റ). സൈദ് അൽ അബാജിന്റെ(റ) മകൻ. […]

ഇലാഹീ പ്രീതിയും ഉന്നത സ്ഥാനവും

ഇലാഹീ പ്രീതിയും  ഉന്നത സ്ഥാനവും

സൂക്തം 54-55: ഈ ഗ്രന്ഥത്തില്‍ ഇസ്മാഈലിനെ(അ) അനുസ്മരിക്കുക. അവിടുന്ന് വാഗ്ദാന പാലകനും ദൂതനും പ്രവാചകനും തന്നെയാണ്. തന്റെ ആളുകളോട് നിസ്‌കരിക്കാനും സകാത് നല്‍കാനും കല്‍പിച്ചിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ പ്രീതി ലഭിച്ചവനുമായിരുന്നു. ഈ സൂക്തത്തില്‍ ഇസ്മാഈല്‍ നബിക്ക്(അ) നാല് വിശേഷണങ്ങളാണ് അല്ലാഹു പറയുന്നത്. 1. വാഗ്ദാനപാലകൻ ഇത് രണ്ടു വിധമുണ്ട്. അല്ലാഹുവിനോടുള്ളത്, ജനങ്ങളോടുള്ളത്. അല്ലാഹു കല്‍പിച്ചപോലെ ജീവിക്കുകയും അതിന് എതിര്‌ചെയ്യാതിരിക്കലുമാണ് ഒന്നാമത്തേത്. ഈ വിശേഷണം എല്ലാ പ്രവാചകന്മാരിലുമുണ്ടായിരിക്കെ ഇസ്മാഈല്‍ നബിയെ പ്രത്യേകം പരാമര്‍ശിക്കാന്‍ പല കാരണങ്ങളുമുണ്ട്. അതില്‍ […]

പ്രൊഫഷണലിസം വർഗീയതയോട് ചേരില്ല

പ്രൊഫഷണലിസം  വർഗീയതയോട് ചേരില്ല

എൻ സി ഇ ആർ ടിയിൽ ചരിത്രവിഭാഗം പ്രൊഫസറായിരിക്കുമ്പോൾ പാഠപുസ്തക നിർമാണത്തിൽ താങ്കൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഐ സി എച് ആറിൽ നടന്നതുപോലെ ചരിത്രത്തെ രാഷ്ട്രീയമായി വക്രീകരിക്കുന്ന കാലത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുള്ളതും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുമായ ചരിത്രത്തിലെ വൈകാരിക സന്ദർഭങ്ങളെ എങ്ങനെ സമീപിക്കണമെന്നാണ് താങ്കൾ കരുതുന്നത്? ഈയൊരു ചോദ്യത്തിന് ആദ്യമേ നന്ദി പറയട്ടെ. കാരണം എൻ സി ഇ ആർ ടിയിലുള്ള എന്റെ ഇടപെടലുകളിൽ മുഖ്യമായ ഒന്നിനെക്കുറിച്ചാണ് ചോദ്യം. 2005 മുതൽ 2012 വരെയാണ് ഞാൻ […]

നല്ല മനുഷ്യൻ ഒരു പാഴ്സ്വപ്നമല്ല

നല്ല മനുഷ്യൻ ഒരു പാഴ്സ്വപ്നമല്ല

അബദ്ധങ്ങൾ പിണയുകയെന്നത് മനുഷ്യ ജീവിതത്തിൽ സംഭവിച്ചേക്കാവുന്നതാണ്. രക്തമൊഴുകുന്നിടത്തെല്ലാം പിശാചിന്റെ സാന്നിധ്യമുണ്ടായിരിക്കെ തെറ്റിനോടുള്ള അഭിനിവേശം വിടാതെ പിന്തുടരും. അതിനാൽ തെറ്റു ചെയ്യുന്നത് ഗുരുതരമല്ലെന്നല്ല, തെറ്റു ചെയ്യാനുള്ള ന്യായീകരണമായ് അതിനെ കാണരുത്. ഇത്തരം മനുഷ്യദൗർബല്യങ്ങൾ പരിഗണിച്ചാണ് തന്ത്രശാലിയായ അല്ലാഹു വിധിവിലക്കുകൾ നിർദേശിച്ചിട്ടുള്ളത്. അവൻ ഒരാളോടും അവർക്ക് താങ്ങാവുന്നതിലപ്പുറം ആജ്ഞാപിച്ചിട്ടില്ല(ബഖറ 286). ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ വ്യക്തമായിക്കഴിഞ്ഞു. നിർണയിക്കപ്പെട്ട ആ സീമകൾ ലംഘിക്കാവതല്ല. ലംഘിക്കുന്നവർ ശിക്ഷാർഹരാണ്. പക്ഷേ, കരുണാർദ്രനായ അല്ലാഹു ഏതു വലിയ തെറ്റുകാർക്കും തെളിവും തികവുമുള്ള നല്ല ജീവിതത്തിന് അവസരമൊരുക്കുന്നുണ്ട്. […]

ഒഴിഞ്ഞുനിൽക്കുമ്പോഴും ഊഷ്മളത വിടാതെ

ഒഴിഞ്ഞുനിൽക്കുമ്പോഴും ഊഷ്മളത വിടാതെ

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കേരളജനതക്ക് മറക്കാനാകില്ല. മൃദു മിതഭാഷിയായിരുന്നു തങ്ങള്‍. പൈതൃകപരമായ മഹത്വത്തിന്റെ ഭാഗമായുള്ള കുലീന പെരുമാറ്റവും കുടുംബാന്തരീക്ഷത്തില്‍ നിന്നു പകര്‍ന്നു കിട്ടിയ പാഠങ്ങളും ശീലങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നു. സംഘാടനത്തില്‍ തങ്ങളുടെ ആദ്യ പാഠശാല എസ് എസ് എഫ് ആയിരുന്നു. അതിലൂടെ ലഭിച്ച നേതൃഗുണങ്ങള്‍ സവിശേഷമായിരുന്നു. ഞങ്ങള്‍ സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. വേറിട്ടൊരു വ്യക്തിത്വമായിരുന്നു തങ്ങളുടേത്. 1973ലാണ് എസ് എസ് എഫ് പ്രഥമ പ്രസിഡന്റായി തങ്ങള്‍ ചുമതലയേല്‍ക്കുന്നത്. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന […]