വർത്തകൾക്കപ്പുറം

ലീഗിന് ജമാഅത്ത് ഫെയര്‍ ബി ജെ പിക്ക് ‘കൈ’പ്പിടി

ലീഗിന് ജമാഅത്ത് ഫെയര്‍ ബി ജെ പിക്ക് ‘കൈ’പ്പിടി

മലബാര്‍ മേഖലയിലെ പള്ളിക്കകത്തേക്കും മതസ്ഥാപനങ്ങളുടെ അടിത്തറക്കടിയിലേക്കും വേരുകള്‍ ആണ്ടിറങ്ങിക്കിടക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഈ നിലയില്‍ സാമുദായികശാക്തീകരണത്തിന്റെ പേരില്‍ അധികാര രാഷ്ട്രീയം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അവര്‍ ഇതിനു പുറമെ സമുദായത്തിലെ കീഴാളവര്‍ഗത്തിന്റെ ചെലവില്‍ പ്രമാണിമാര്‍ ശീതളമായ സാമൂഹികജീവിതം ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെയായിട്ടും നമ്മുടെ നാട്ടിലെ പൊതുബോധം സമീപകാലം വരെ ലീഗിനോട് അസഹിഷ്ണുത പ്രകടിപ്പിക്കാറില്ലായിരുന്നു. കേരളം കശ്മീരാകാന്‍ പോവുകയാണെന്നും കറാച്ചിയില്‍നിന്ന് താനൂരിലേക്ക് ആയുധക്കപ്പല്‍ പുറപ്പെട്ടിട്ടുണ്ടെന്നും ആര്‍ എസ് എസും സംഘ്പരിവാറും ദുഷ്പ്രചാരണം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പൊതുസമൂഹം അതൊന്നും […]

ജനാധിപത്യ, മതേതര ഇന്ത്യയെ മറന്നേക്ക് !

ജനാധിപത്യ, മതേതര ഇന്ത്യയെ മറന്നേക്ക് !

” The great subcontinent was the most intensely spiritual area in the world; birthplace of one great religion, Budhism, motherland of Hinduism, deeply influenced by Islam, a land whose Gods came in a bewildering array of forms and figures, whose relegious practices ranged from yoga and the most intensive meditation of which the human spirit […]

അന്തസ്സായി ജീവിക്കാന്‍ ഇനി എന്താണ് വഴി?

അന്തസ്സായി ജീവിക്കാന്‍ ഇനി എന്താണ് വഴി?

‘Don’t Lay Your Liberties at the Feet of Even a Great Man’: Anindita Sanyal ജെസ്യൂട്ട് ക്രിസ്ത്യന്‍ സഭയിലെ മതപുരോഹിതരെ കുറിച്ച് ചരിത്രവിദ്യാര്‍ഥികള്‍ പഠിക്കുന്നത് മുഗള്‍ കൊട്ടാരത്തിലെത്തിയ വിദേശ അതിഥികള്‍ക്ക് അക്ബര്‍ ചക്രവര്‍ത്തിയും മറ്റും നല്‍കിയ വരവേല്‍പിനെ കുറിച്ച് വായിക്കുമ്പോഴാണ്. നൂറ്റാണ്ടുകളായി ഇവിടെ ജനസേവനവും സുവിശേഷ ദൗത്യവുമായി ജീവിക്കുന്ന അനേകായിരം ജെസ്യൂട്ട് മിഷനറിമാരില്‍ ഒരാളായ സ്റ്റാന്‍ സ്വാമി എന്ന ജെസ്യൂട്ട് പാതിരി ഇപ്പോള്‍ രാജ്യ മനഃസാക്ഷിക്കുമുന്നിലെ ചോദ്യചിഹ്നമാണ്. എന്നല്ല, ലോകത്തിന്റെ തന്നെ ചര്‍ച്ചാവിഷയമാണ്. […]

തദ്ദേശഭരണത്തിന്റെ അലകും പിടിയും

തദ്ദേശഭരണത്തിന്റെ അലകും പിടിയും

ജനാധിപത്യത്തിലെ ഉത്സവങ്ങളായാണ് തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. വ്യാജങ്ങള്‍ പ്രചരിപ്പിച്ചും ജനത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ചും ജനഹിതം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറുന്ന കാലം, ഉത്സവങ്ങളുടെ പൊലിമ കുറഞ്ഞിട്ടുണ്ട്. ഇത്തരമൊരു കാലത്താണ് കേരളം പ്രാദേശിക സര്‍ക്കാരുകളെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. തൊട്ടുപിറകെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുവെന്നത് കൊണ്ടുതന്നെ പതിവില്‍ കവിഞ്ഞ വീറും വാശിയുമുണ്ട് ഇക്കുറി. കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പതിവുള്ള നിറപ്പകിട്ട് കുറച്ചിട്ടുണ്ടെങ്കിലും സാമൂഹികമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടും മറ്റും വോട്ടര്‍മാരിലേക്ക് പരമാവധി എത്താന്‍ ശ്രമിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. പ്രത്യക്ഷപ്പെടുന്ന ചുവരെഴുത്തുകളാണ് മുന്‍കാലത്ത് ആസന്നമായ […]

സങ്കല്‍പത്തിലെ ‘ലൗ ജിഹാദ്’ ഒടുങ്ങാത്ത നിഴല്‍യുദ്ധം

സങ്കല്‍പത്തിലെ ‘ലൗ ജിഹാദ്’ ഒടുങ്ങാത്ത നിഴല്‍യുദ്ധം

വിഭജനത്തിന്റെയും വര്‍ഗീയകലാപങ്ങളുടെയും ഓര്‍മകള്‍ തളംകെട്ടിനിന്ന 1952 കാലഘട്ടത്തിലെ ഇരുളുറഞ്ഞ സാമൂഹികാന്തരീക്ഷം. ഒരുപറ്റം തീവ്ര ഹൈന്ദവ വര്‍ഗീയവാദികള്‍ ഗാന്ധിജിയെ വെടിവെച്ചുകൊന്നതിന്റെ ഞെട്ടലില്‍നിന്ന് രാജ്യം മുക്തമായിട്ടില്ല. അതിനിടയിലാണ് ഡല്‍ഹിയിലെ അഭ്യസ്തവിദ്യരായ ഒരു മുസ്ലിം യുവാവും ബ്രാഹ്മണ യുവതിയും സിവില്‍ മാര്യേജ് നിയമമനുസരിച്ച് വിവാഹിതരാകുന്നത്. യുവാവ് കോണ്‍ഗ്രസുകാരനായിരുന്നു. ഇരുവരും അവരവരുടെ മതത്തില്‍ ഉറച്ചുനിന്നു. എന്നിട്ടും ഹിന്ദുമഹാസഭ വിഷയം വിവാദമാക്കി. കോണ്‍ഗ്രസ് വിരുദ്ധ, മുസ്ലിം വിരുദ്ധ വികാരം ഡല്‍ഹിയിലാകമാനം ആളിക്കത്തിച്ചു. യുവാവ് ‘ഖുറൈശി’ ആയതുകൊണ്ട് ആ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെ നിരവധി ആക്രമണങ്ങളുണ്ടായി. തുര്‍ക്കുമാന്‍ ഗേറ്റിന് […]

1 3 4 5 6 7 18