വർത്തകൾക്കപ്പുറം

കട്ടെടുത്ത മണ്ണിലെ കൈരാതങ്ങള്‍

കട്ടെടുത്ത മണ്ണിലെ കൈരാതങ്ങള്‍

1917 നവംബര്‍ രണ്ടിന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍ സയണിസ്റ്റ് നേതാവ് ബാറന്‍ റോത്ത്‌ചൈള്‍ഡിന് ഒരു കത്തയക്കുന്നതോടെയാണ് ഇസ്രയേല്‍ രാഷ്ട്രത്തിന്റെ പിറവിക്ക് ഈറ്റില്ലം ഒരുങ്ങുന്നത്. ഫലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി എല്ലാ പിന്തുണയും നല്‍കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനം എന്ന പേരില്‍, ഒരു ജനതയുടെ സ്വപ്നങ്ങള്‍ കരിച്ചുകളയകുയും മറ്റൊരു ജനതയെ ക്രൂരതയുടെ അടയാളമായി ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്ത, ചരിത്രത്തില്‍ ഇടം നേടിയ ആ കത്തിലെ വാചകങ്ങള്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കായി […]

സൈക്‌സ്- പീകോ കരാര്‍ ഫലസ്തീനോട് ചെയ്തത്

സൈക്‌സ്- പീകോ കരാര്‍ ഫലസ്തീനോട് ചെയ്തത്

കഴിഞ്ഞ 100വര്‍ഷമായി രാഷ്ട്രാന്തരീയതലങ്ങളില്‍ തണുത്തും തപിച്ചും ചര്‍ച്ചാവിഷയമായി തുടരുന്ന ഫലസ്തീന്‍ രാഷ്ട്രീയം എല്ലാറ്റിനുമൊടുവില്‍ എത്തിനില്‍ക്കുന്നത് വിശുദ്ധ ഹറമിലെ ലോകപ്രശസ്തനായ ഇമാം അബ്ദുറഹ്മാന്‍ സുദൈസിന്റെ വെള്ളിയാഴ്ച ഖുതുബയിലെ ചില പരാമര്‍ശങ്ങളിലാണ്. ഇസ്രയേലുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിനെ അനുകൂലിച്ച് ഖുതുബയില്‍ അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയത് സലഫീ പണ്ഡിതന്റെ കൊടുംവഞ്ചനയായി സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുകയണിപ്പോള്‍. ജൂതരടക്കമുള്ള ഇതരമതവിഭാഗങ്ങളുമായി പ്രവാചകര്‍ (സ) എത്ര ഗാഢമായ സൗഹൃദത്തിനാണ് ശ്രമിച്ചതെന്ന് സമര്‍ഥിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം രാഷ്ട്രീയമായ ചില ലക്ഷ്യങ്ങളോടെയാണ്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള […]

അസഹിഷ്ണുതയുടെ യോഗി

അസഹിഷ്ണുതയുടെ യോഗി

1925-26കാലത്ത് ഇന്ത്യ ചുറ്റിക്കണ്ട എഴുത്തുകാരന്‍ ആര്‍ഡസ് ഹക്‌സിലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാണ്‍പൂര്‍ സമ്മേളനത്തിന് സാക്ഷിയായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള എണ്ണമറ്റ പ്രസംഗങ്ങള്‍ ശ്രവിക്കാനായപ്പോള്‍, ഈ ജനത അതര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മനോഗതം. അപ്പോഴും ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ചില തിക്തമുഖങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്ര്യം കൊണ്ട് ഈ ജനത വിവക്ഷിക്കുന്നത് സവര്‍ണരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയായിരിക്കുമല്ലോ എന്ന് അദ്ദേഹം ചിന്തിച്ചു. ആ വ്യവസ്ഥയില്‍ താഴ്ന്ന ജാതിക്കാര്‍ അങ്ങേയറ്റം ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരില്ലേ? ആ വിഭാഗത്തിന് […]

ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

ന്യായാസനങ്ങള്‍ കേട്ടിട്ടുണ്ടോ ലോര്‍ഡ് ടെംപിള്‍ടണ്‍ എന്ന നീതിമാനെക്കുറിച്ച്?

‘We will never use this law to defend ourselves. Our defence will be our behaviour, our judgements and our character.The reason we will never use the law of contempt to defend ourselves because it impinges upon freedom of speech. Freedom of speech is the linchpin of democracy.’- Lord Denning സാമൂഹികപ്രശ്‌നങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുകയും ഫീസ് വാങ്ങാതെ ന്യായാസനങ്ങളില്‍ […]

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

ഇന്ത്യ പിടിച്ചെടുക്കാന്‍ മറ്റൊരു ഈസ്റ്റിന്ത്യ കമ്പനി!

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് അതിദ്രുതം പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു: മുഖ്യമന്ത്രി അഖിലേഷ് യാദവ് പിതാവ് മുലായം സിങ് യാദവിന്റെ മുഖത്തിടിച്ചു. കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്ത കേട്ടവരെല്ലാം വിശ്വസിച്ചു. ‘രാജാജി’യെ മുഖത്തടിച്ച മകനെ സ്ത്രീജനം ശപിച്ചു. പിന്നീടാണ് മനസ്സിലായത്,അത് കെട്ടിച്ചമച്ച ആരോപണമായിരുന്നു. പിന്നെങ്ങനെ അത് ഇത്ര കാര്യക്ഷമമായി പ്രചരിപ്പിക്കാന്‍ സാധിച്ചു? അന്നത്തെ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നല്‍കിയ മറുപടി ഇതാണ്. ‘നമ്മുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ 32ലക്ഷം മനുഷ്യരുണ്ടായിരുന്നു. അതുകൊണ്ട് എല്ലാം എളുപ്പമായിരുന്നു.’ […]

1 5 6 7 8 9 18