വർത്തകൾക്കപ്പുറം

കേരള മുസ്‌ലിംകളെ ആരാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്?

കേരള മുസ്‌ലിംകളെ ആരാണ് പ്രതിക്കൂട്ടില്‍ കയറ്റുന്നത്?

ആധുനിക കേരളീയസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ജാതി, മത, രാഷ്ട്രീയശക്തികള്‍ നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. യൂറോപ്പില്‍ ക്രിസ്ത്യാനിറ്റി എത്തുന്നതിന് മുമ്പേ കേരളത്തില്‍ യേശുവിന്റെ മതം വേരൂന്നിയിരുന്നു. പ്രവാചകന്റെ ജീവിത കാലത്തുതന്നെ മലബാര്‍ തീരത്ത് ഇസ്ലാമിന്റെ ഏകദൈവ ദര്‍ശനം നങ്കൂരമിട്ടതായി ചരിത്രത്തില്‍ കാണാം. ജാത്യാചാരങ്ങള്‍ തിടംവെച്ചാടിയ ഒരു കാലഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന വേദപ്രോക്ത മതങ്ങള്‍ക്ക് കേരളീയ സമൂഹത്തില്‍ നിഷ്പ്രയാസം സ്വീകാര്യത ലഭിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കുന്നതിന് സഹസ്രാബ്ദം മുമ്പേ ആയിരുന്നു ഈ മതങ്ങളുടെ വരവും […]

രാജ്യം മരിക്കുമ്പോള്‍ ഒരേയൊരാള്‍ മാത്രം

രാജ്യം മരിക്കുമ്പോള്‍ ഒരേയൊരാള്‍ മാത്രം

ജനാധിപത്യ ഇന്ത്യ കടന്നുപോകുന്ന പ്രതിസന്ധിയുടെ വ്യാപ്തി അളന്നുതിട്ടപ്പെടുത്താന്‍ ആരും തുനിയാത്തത് സങ്കല്‍പങ്ങള്‍ക്കതീതമായ ദുരന്തങ്ങളെ അഭിമുഖീകരിക്കാനുള്ള പ്രയാസം കൊണ്ടാവാം. 135 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ എന്ന ബൃഹത്തായ രാജ്യം ബാഹ്യമായും ആന്തരികമായും ഇന്ന് പ്രക്ഷുബ്ധവും കലുഷിതവുമാണ്. കൊവിഡ്-19 മഹാമാരി വിതച്ച സാമ്പത്തിക ഞെരുക്കവും ജീവിതദുരിതങ്ങളും നേരിട്ട ഒരു ജനത ആശ്വാസത്തിന്റെ വഴികള്‍ തേടുന്നതിനിടയിലാണ് മോഡി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന മൂന്നു നിയമങ്ങള്‍ ഓര്‍ഡിനന്‍സ് വഴി കൊണ്ടുവന്നതും കര്‍ഷകസമൂഹം സമരമാര്‍ഗത്തിലിറങ്ങിയതും. രണ്ടുമാസമായി തുടരുന്ന കര്‍ഷകപ്രക്ഷോഭം ജനവികാരം അടിച്ചമര്‍ത്തുന്ന സ്വേച്ഛാവാഴ്ചയുടെ […]

അറേബ്യയില്‍ മഞ്ഞുരുക്കക്കാലം

അറേബ്യയില്‍ മഞ്ഞുരുക്കക്കാലം

ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് സഊദി അറേബ്യയിലെ പുരാതന പട്ടണമായ അല്‍ ഉലയില്‍ രണ്ടു യുവ അറബ് ഭരണകര്‍ത്താക്കള്‍ പരസ്പരം ആശ്ലേഷിച്ച് സ്‌നേഹസൗഹാര്‍ദങ്ങള്‍ കൈമാറുന്നത് കണ്ടപ്പോള്‍ ലോകം മുഴുവന്‍ ആശ്വസിച്ചു. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി മദീന ഗവര്‍ണറേറ്റില്‍പ്പെട്ട അല്‍ ഉലയില്‍ വിമാനമിറങ്ങിവന്നപ്പോള്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്‌നേഹമസൃണമായ കരസ്പര്‍ശത്തിലൂടെ അതിഥിയെ വരവേറ്റ ദൃശ്യം അറബ് ഇസ്ലാമിക ലോകം അത്യാഹ്ലാദത്തോടെ കണ്ടു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) […]

കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

കേട്ടറിഞ്ഞതിനേക്കാള്‍ ദുരന്തമാണ് അമേരിക്ക

”We Americans are the peculiar, chosen people, the Israel of our time; we bear the ark of liberties of the world… Long enough have we been skeptics with regard to our selves, and doubted whether, indeed, the political Messiah had come. But he has come in us, if we would but give utterences to his […]

കേരളം മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെക്കുറിച്ച്

കേരളം മറക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെക്കുറിച്ച്

അബ്ദുന്നാസിര്‍ മഅ്ദനി എന്ന ഹതഭാഗ്യന് ഇന്ന് ഒരു മുഖവുരയുടെ ആവശ്യമോ പരിചയപ്പെടുത്തലിന്റെ വിശദാംശങ്ങളോ ആവശ്യമില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരിക്കുമത്. മഅ്ദനി ഇന്ന് ഒരു പ്രതീകവും പ്രതിഭാസവും ദുരന്തവുമാണ്. 20വര്‍ഷത്തെ കാരാഗൃഹവാസം വികലാംഗനായ ആ പണ്ഡിതനെ നമ്മുടെ കാലത്തിന്റെ ആധിയും വ്യവസ്ഥിതിയുടെ ഇരയുമായി വളര്‍ത്തിയെടുത്തു. മഅ്ദനി പലര്‍ക്കും പലതുമാണ്. ഒരു കൂട്ടര്‍ക്ക് ഹിന്ദുത്വഫാഷിസം പരന്നൊഴുകിയ 1990കള്‍ക്ക് ശേഷമുള്ള കെട്ടകാലത്തെ ഭരണകൂട ഭീകരതയുടെ ഇരയാണദ്ദേഹം. മറ്റൊരു കൂട്ടര്‍ക്ക് ബാബരിയാനന്തര ഇന്ത്യയില്‍, 2001 […]