Article

തലയുയര്‍ത്തി നിന്ന സച്ചിദാനന്ദന്‍

തലയുയര്‍ത്തി നിന്ന സച്ചിദാനന്ദന്‍

ഒരു കാലത്ത് കേരളത്തിനു പുറത്ത്, ഇന്ത്യക്കു പുറത്തു തന്നെ അറിയപ്പെട്ട എഴുത്തുകാരന്‍ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു. ടി.എസ് പിള്ള എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനുശേഷം അറിയപ്പെട്ടതും ലോകത്തെ മഹാസാഹിത്യകാരന്മാരുമായി വ്യക്തിബന്ധങ്ങളുണ്ടായികുന്ന കവിയായിരുന്നു അയ്യപ്പപ്പണിക്കര്‍. അതുകഴിഞ്ഞ് നമ്മളെത്തി നില്‍ക്കുന്നത് സച്ചിദാനന്ദനിലാണ്. ഏറെക്കുറെ രാജ്യങ്ങളില്‍ വ്യക്തിബന്ധമുള്ള ആളായതിനാല്‍ മറുനാട്ടില്‍ നിന്ന് ഒരു സാഹിത്യകാരനെക്കൊണ്ട് എന്തെങ്കിലും സാധിക്കണമെങ്കില്‍ സച്ചിദാനന്ദനുമായാണ് ബന്ധപ്പെടാറുള്ളത്. അദ്ദേഹമൊരു കവിയെന്ന നിലയില്‍ ഇന്ത്യക്കുപുറത്ത് ധാരാളം അറിയപ്പെട്ടു. ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, സച്ചിദാനന്ദന്‍ മാഷ് കൈവെക്കാത്ത വല്ല സാഹിത്യവിഭാഗവുമുണ്ടോ? കവിത, ലേഖനം, നിരൂപണങ്ങള്‍ […]

ഇന്ത്യക്ക് ഇസ്‌ലാമിക് ഇക്കോണമി

ഇന്ത്യക്ക് ഇസ്‌ലാമിക് ഇക്കോണമി

നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ച വിവരം നിര്‍ഭാഗ്യവശാല്‍ ഞാനറിയുന്നത് പിറ്റേന്ന് രാവിലെ എല്ലാവരുംകൂടി ചായകുടിക്കുന്ന സമയത്തായിരുന്നു. പ്രധാനമന്ത്രിയുടെ ധീരതയെ പൊക്കിപ്പറയാന്‍ ഓരോരുത്തരും മത്സരിക്കുമ്പോള്‍ കൂടെയിരിക്കുന്നവരോട് ഞാനൊരു ചോദ്യം ചോദിച്ചു: നമ്മുടെ സാമ്പത്തിക വ്യവസ്ഥിതി 58 ദിവസത്തേക്ക് മരവിപ്പിക്കുന്നത് പോകട്ടെ, ഒരുമണിക്കൂര്‍ മരവിപ്പിച്ചാല്‍ എന്തായിരിക്കും നഷ്ടമെന്ന് ഊഹിക്കാനാകുമോ? കോടാനുകോടി ജനങ്ങള്‍ ഒരു മണിക്കൂര്‍ അവരുടെ എല്ലാ സാമ്പത്തിക പ്രവര്‍ത്തങ്ങളും നിര്‍ത്തിവെച്ചാല്‍ ഇന്ത്യാ മഹാരാജ്യത്ത് നടക്കാനിരിക്കുന്ന അനന്തരഫലം മാത്രം ചര്‍ച്ച ചെയ്താല്‍ മതി ഇന്ന് രാജ്യമനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ […]

ഹൂസ്റ്റണിലെ ആര്‍പ്പുവിളികള്‍ തീര്‍ന്നപ്പോള്‍

ഹൂസ്റ്റണിലെ ആര്‍പ്പുവിളികള്‍ തീര്‍ന്നപ്പോള്‍

അമേരിക്കയിലെ ഹൂസ്റ്റണില്‍ നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ ഒരു വലിയ കെട്ടുകാഴ്ച തന്നെയൊരുക്കി. അമ്പതിനായിരം പേരുള്‍പ്പെട്ട പടുകൂറ്റന്‍ റാലി ഇരുനേതാക്കള്‍ക്കും ആര്‍പ്പു വിളിച്ചു. രണ്ടു നേതാക്കന്മാരും പരസ്പരം പുകഴ്ത്തുകയും ‘ഇസ്‌ലാമിക തീവ്രവാദത്തെയും’ പാകിസ്ഥാനെയും വിമര്‍ശിക്കുകയും ചെയ്തു. ദക്ഷിണേഷ്യയും പശ്ചിമേഷ്യയും ഭീകരതയെന്ന അര്‍ബുദത്താല്‍ അസ്വസ്ഥമാണെന്നതു ശരി തന്നെ. പക്ഷേ അമേരിക്കയുടെ നയങ്ങള്‍ തന്നെയാണ് ഭീകരവാദത്തിന്റെ വിത്തുകള്‍ വിതച്ചതെന്ന കാര്യം ‘ഇസ്‌ലാമിക തീവ്രവാദ’ ത്തെ കുറിച്ചുള്ള ഉന്മാദത്തില്‍ നാം മറന്നുപോകുന്നു. അമേരിക്ക മുസ്‌ലിംകള്‍ക്കിടയിലെ പിന്തിരിപ്പന്‍ വിഭാഗത്തെ ഉപയോഗിച്ച് മുസ്‌ലിം യുവാക്കളെ […]

അറബികള്‍ ഓമനിച്ച മലബാര്‍

അറബികള്‍ ഓമനിച്ച മലബാര്‍

മധ്യകാലത്തെ അറബി സുഗന്ധവ്യഞ്ജന വ്യാപാരികള്‍ മലബാറിനെ ‘കുരുമുളക് രാജ്യം’ (ബിലാദുല്‍ ഫുല്‍ഫുല്‍) എന്ന് വിളിച്ചു. മലബാര്‍ (മലൈബാര്‍) എന്ന പദം ആദ്യം ഉപയോഗിച്ചത് അല്‍ബിറൂനി (970-1039)യാണ്. യൂറോപ്പിന്റെ മധ്യകാല ചരിത്രവും മലബാറിലെ കുരുമുളക് വ്യാപാരവുമായി അടുത്ത ബന്ധമുള്ളതാണ്. മലബാറിന്റെ ഭൂമിശാസ്ത്രം വാണിജ്യത്തെ ഗുണപ്പെടുത്തി. പശ്ചിമഘട്ടത്തിലെ ഏലി (ഏഴിമല) നാവികരെ നയിക്കുന്ന ദീപസ്തംഭം പോലെ നിലകൊണ്ടു. മലബാറിലെ പല തുറമുഖങ്ങളും നദിക്ക് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ മണ്‍സൂണ്‍ കാലത്ത് നദിയില്‍ എത്തുന്ന കപ്പലുകള്‍ക്ക് അഭയം നല്കിയിരുന്നു. പശ്ചിമഘട്ടത്തിലെ മണ്ണിടിഞ്ഞ് ആലപ്പുഴ, […]

കവി, കാലം, കേരളം

കവി, കാലം, കേരളം

മാ നിഷാദ ആദ്യ കവിതയെന്ന് പുരാണം. അഥവാ കവിതക്ക് പിറക്കാനുള്ള ഉജ്വലമുഹൂര്‍ത്തവും അത് തന്നെയാണല്ലോ? എത്രത്തോളമുണ്ട് സമകാലിക കവിതയില്‍ മാനിഷാദ? അരുതെന്ന് പറയുന്നുണ്ടോ നമ്മുടെ സമകാല കവിതകള്‍? കവിയുടെ -ഏതു കലാകാരന്റെയും- പ്രാഥമികമായ കര്‍ത്തവ്യം അധികാരത്തോട് നിര്‍ഭയമായി സത്യം പറയുകയാണ്. പഴയ യു.എസ്.എസ്.ആറിലെ പ്രധാനമന്ത്രി ക്രൂഷ്‌ചെവ്, നീസ്സ്വെസ്റ്റ്‌നി എന്ന ശില്‍പിയുടെ പ്രദര്‍ശനം കാണാന്‍ വന്നു ചില നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ തുടങ്ങിയപ്പോള്‍ ശില്‍പി പറഞ്ഞു: ‘ഇവിടെ താങ്കള്‍ പ്രധാനമന്ത്രിയും ഞാന്‍ പ്രജയുമല്ല, നാം തുല്യരാണ്, ഞാന്‍ കലാകാരന്‍, താങ്കള്‍ […]