1430

കുറ്റിച്ചിറയില്‍ നിന്ന് തമ്പാര്‍ മുഴങ്ങുന്നുണ്ട്

കുറ്റിച്ചിറയില്‍ നിന്ന് തമ്പാര്‍ മുഴങ്ങുന്നുണ്ട്

കുറ്റിച്ചിറ! കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശം. പടിഞ്ഞാറ് അറബിക്കടലും തെക്ക് കല്ലായി പുഴയും വടക്കുഭാഗത്ത് വെള്ളയില്‍ ഗ്രാമവും കിഴക്ക് കോഴിക്കോട് പട്ടണവുമാണ് കുറ്റിച്ചിറയുടെ അതിരുകള്‍. എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയില്‍ കുറ്റിച്ചിറയിലെ ജനങ്ങളെ വായിച്ചെടുക്കാം. തന്റേടികളായ പഴയ തറവാട്ടുകാരണവന്മാരുടെ പ്രതാപകാല പൈതൃകങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്ന തറവാടുകള്‍, ആയിരത്തോളം വര്‍ഷം പഴക്കമുള്ള, തലയുയര്‍ത്തി നില്‍ക്കുന്ന മൂന്ന് പള്ളികള്‍, ഇരുപതിലധികം മുറികളുള്ള വീടുകള്‍, അകത്തളങ്ങളില്‍ തന്നെ […]

ആത്മാവിന്റെ ആനന്ദം

ആത്മാവിന്റെ ആനന്ദം

ഇസ്ലാമിലെ എല്ലാ ആരാധനകള്‍ക്കുമെന്ന പോലെ നോമ്പിനുമുണ്ട് ആത്മീയവും ഭൗതികവും വൈയക്തികവും സാമൂഹികവുമായ ഭിന്നമാനങ്ങള്‍. എങ്കിലും മുഖ്യമായും അത് ആത്മീയവും വ്യക്തിനിഷ്ഠവുമാണ്. നോമ്പ് നിര്‍ബന്ധമാക്കുന്നതിന്റെ ഉദ്ദേശ്യമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞത് നിങ്ങള്‍ സൂക്ഷ്മത ഉള്ളവരാകുന്നതിന് വേണ്ടി എന്നാണ്. സൂമൂഹികമായ സദ്ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുമ്പോഴും വ്യക്തിയാണ് ഇവിടെ ഊന്നല്‍. വ്യക്തിയെ ആത്മീയമായി പാകപ്പെടുത്തുകയാണ് വ്രതത്തിന്റെ പ്രഥമ ധര്‍മം. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള നേരിട്ടുള്ള ഉടമ്പടിയാണത്. പ്രകടന പരതയ്ക്ക് അതില്‍ പഴുതില്ല. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്ന ഖുദ്‌സീ ഹദീസ് […]

മാലാഖമാരോട് കൂട്ടുകൂടാം

മാലാഖമാരോട് കൂട്ടുകൂടാം

മനുഷ്യനില്‍ അല്ലാഹുവിന്റെ സ്വഭാവ വിശേഷണങ്ങളെ അങ്കുരിപ്പിക്കുകയാണ് വ്രതം. ഇതാണ് വ്രതത്തിന്റെ മര്‍മപ്രധാന ലക്ഷ്യമെന്ന് ആത്മജ്ഞാനികള്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന് മലക്കുകളുടെ വിതാനത്തിലേക്ക് ഉയരാനും അവരോട് കൂട്ടുകൂടാനും സാധിക്കുന്നത് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ പകര്‍ത്തുന്നതിലൂടെയാണ്. സൃഷ്ടിപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് വ്രതം ചൈതന്യമുള്ളതാകുന്നത്. അല്ലാഹുവിന്റെ സ്വഭാവഗുണങ്ങളോട് താദാത്മ്യപ്പെടാനും അവ സ്വാംശീകരിക്കാനും റസൂല്‍(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യന് സൃഷ്ടിപരമായ ഒട്ടേറെ പരിമിതികളുണ്ട്. അത്തരം പരിമിതികളെ ഉല്ലംഘിച്ചുകൊണ്ട് അല്ലാഹുവിന്റെ സ്വഭാവഗുണങ്ങള്‍ ഉള്‍ക്കൊള്ളാനോ അവയോട് താദാത്മ്യപ്പെടാനോ സാധിക്കുകയില്ല. സൃഷ്ടിപരമായ പരിമിതികള്‍ക്കും സവിശേഷതകള്‍ക്കും അനുസൃതമായ സ്വാംശീകരണമാണ് […]

ബീമാപള്ളിയുടെ നോമ്പുനേരങ്ങള്‍

ബീമാപള്ളിയുടെ നോമ്പുനേരങ്ങള്‍

മണല്‍ വഴികളിലൂടെ അത്താളപ്പാട്ട് വന്നുവിളിക്കുംവരെ ഉമ്മമാര്‍ ഉണരാതെ കിടക്കുകയാകും. ‘അത്താളം കട്ടുങ്കോ പോലും പളവും പുളിയിങ്കോ എല്ലാവരും എളവുങ്കോ’ എന്ന തമിഴ് രുചിയുള്ള നീട്ടിവിളി ബീമാപള്ളിയുടെ നോമ്പുനേരങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഉടന്‍, ഉറക്കം ഞെട്ടി വീടുകള്‍ ഉണരും. വാതില്‍ പഴുതുകളില്‍ വെട്ടം തെളിയാതെ കണ്ടാല്‍ സ്നേഹത്തോടെ അയല്‍പക്കം മുട്ടിവിളിക്കും. ഇടറോഡുകളിലാകെ വെളിച്ചം പരക്കുന്നതോടെ അത്താളം മുട്ടികളുടെ സ്വരം നേര്‍ത്തു നേര്‍ത്ത് മഖാമിലേക്ക് മടങ്ങും. ഈണവും താളവും പഴമ്പാട്ടും ദഫ്മുട്ടും തിരിമണവും ചേരുന്ന അത്താളപ്പാട്ടുകളില്‍ തന്നെ ഒരു നോമ്പുകാലമുണ്ട്. […]

വര്‍ഗീയതയല്ല വികസനമാണ് പ്രധാനം

വര്‍ഗീയതയല്ല വികസനമാണ് പ്രധാനം

പതിനഞ്ചാം കേരള നിയമസഭയെ നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. സഭയില്‍ ഏതു മുന്നണിക്കാണ് ഭൂരിപക്ഷമെന്നറിയാനുള്ള കാത്തിരിപ്പാണിനി. ഹിതം നേടിയെടുക്കാന്‍ എന്താണ് രാഷ്ട്രീയ സംവിധാനങ്ങള്‍ ജനങ്ങളുടെ മുമ്പാകെ വെച്ചത് എന്നതും അത് കേരളീയ സമൂഹത്തില്‍ എന്ത് ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നത് എന്നതും ഒരുപക്ഷേ, ഈ ഫലത്തിലൂടെ മനസിലാകും. ഇടത് – ഐക്യ മുന്നണികളെ മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളൂ. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ അധികാരത്തിലേറാനുള്ള സാധ്യത തീരെയില്ലാത്തതിനാലും വര്‍ഗീയ വിദ്വേഷം വളര്‍ത്തി അധികാരം പിടിക്കുക […]