1433

ചെരിഞ്ഞ ആനയുടെ എഴുന്നെള്ളത്ത്

ചെരിഞ്ഞ ആനയുടെ എഴുന്നെള്ളത്ത്

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത് ഏപ്രില്‍ 23ന് പുലര്‍ച്ചെ നാലുമണിക്കാണ്. അതിനു തൊട്ടുമുമ്പുള്ള ഇരുപത്തിനാലു മണിക്കൂറിനിടെ എട്ട് സ്വകാര്യവിമാനങ്ങളാണ് ഇന്ത്യയില്‍നിന്ന് ലണ്ടനില്‍ പറന്നിറങ്ങിയതെന്ന് ലണ്ടനിലെ ‘ടൈംസ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിലൊന്ന്, 13 സീറ്റുള്ള ബൊംബാഡിയര്‍ ഗ്ലോബല്‍ 6000 ജെറ്റ് വിമാനം, മുംബൈയില്‍ നിന്ന് ലണ്ടനിലെ ലൂട്ടന്‍ വിമാനത്താവളത്തിലിറങ്ങിയത് പുലര്‍ച്ചെ 3.15നാണ്. വിലക്കു നിലവില്‍ വരുന്നതിന് കഷ്ടി മുക്കാല്‍ മണിക്കൂര്‍ മുമ്പ്. കൊവിഡിന്റെ പിടിയില്‍ പിടയുന്ന ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും അഹമ്മദാബാദില്‍ […]

അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ആരാധനാനിമഗ്നരായ കാലം

അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ആരാധനാനിമഗ്നരായ കാലം

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ദുബൈയിലെ നായിഫിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവര്‍ക്ക് കഴിഞ്ഞ റമളാനും പെരുന്നാളും മറക്കാനാകാത്ത അനുഭവമായിരുന്നു. പകലുകള്‍ക്ക് സമാനമായ രീതിയില്‍ രാത്രിയില്‍ പോലും ജനനിബിഡമായിരുന്ന തെരുവുകളില്‍ മനുഷ്യരെക്കാണാതെ വിജനമായിക്കിടന്ന രംഗം ഹൃദയഭേദകമായിരുന്നു. കൊവിഡിന് മുമ്പ് ഇവിടത്തെ റമളാന്‍കാലം ആളുകളുറങ്ങാത്ത, അങ്ങാടികളുറങ്ങാത്ത, പള്ളിവാതിലുകളടയാത്ത നാളുകളായിരുന്നു. ഒളിമങ്ങാത്ത ആരവം തന്നെയായിരുന്നു. റമളാന്‍ രാത്രികളില്‍ പുലരുവോളം തുറന്നിട്ടിരിക്കുന്ന പള്ളികളില്‍ വിശ്വാസികള്‍ തിങ്ങിനിറഞ്ഞിരിക്കും. മിക്ക പള്ളികളിലും വ്യത്യസ്ത സമയങ്ങളിലായുള്ള തറാവീഹ് നിസ്‌കാരങ്ങള്‍ ഉണ്ടാകും. രാത്രി ഒരുമണിക്ക് തറാവീഹ് ഉള്ള പള്ളികളും […]

അരനോമ്പുകാരന്റെ പെരുന്നാള്‍

അരനോമ്പുകാരന്റെ പെരുന്നാള്‍

കുഞ്ഞുങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിട്ടില്ല. ദൈവത്തിന്റെ ഉചിതമായ കരുതലുകളില്‍ ഒന്നാണത്. അവരുടെ ശരീരത്തിനും മനസ്സിനും നോമ്പിന്റെ കഠിന വ്യവസ്ഥകള്‍ താങ്ങാനുള്ള കെല്പ് ഉണ്ടായി വരുന്നല്ലേയുള്ളു. എന്നാല്‍ മുതിര്‍ന്നവരെപ്പോലെ സ്വമേധയാ നോമ്പെടുക്കുന്ന പതിവ് കുട്ടികള്‍ക്കുണ്ട്. അപുര്‍വ്വം ചിലര്‍ മുതിര്‍ന്നവര്‍ക്കൊപ്പം നോമ്പു മുപ്പതുമെടുത്ത് ഞങ്ങള്‍ക്കിടയില്‍ വീരപരിവേഷം നേടറുള്ളതോര്‍മയുണ്ട്.പല തവണ ഞാനും ശ്രമിച്ചിരുന്നു. മിക്കപ്പോഴും പകുതിക്ക് വച്ച് അതു മുറിഞ്ഞു. കൂട്ടുകാര്‍ക്കിടയില്‍ അരനോമ്പുകാരനായി പലപ്പോഴും ഞാന്‍. എന്നാല്‍ ചെറിയ പെരുന്നാള്‍ ദിവസം മുപ്പതും നോറ്റ ഒരാളുടെ ഭാവത്തോടെ പെരുന്നാളാഘോഷത്തിന്റെ മുന്നണിയില്‍ തന്നെ ഞങ്ങളുമുണ്ടാകും. […]

കൊവിഡില്‍ തളരുന്ന രാജ്യം

കൊവിഡില്‍ തളരുന്ന രാജ്യം

ഈ കുറിപ്പ് എഴുതുമ്പോള്‍ നിശബ്ദമായ എന്റെ പരിസരത്തെ ആംബുലന്‍സുകളുടെ സൈറണ്‍ ഇടക്കിടെ ശബ്ദമുഖരിതമാക്കുന്നു. കൊവിഡ് ബാധിച്ച് പ്രാണവായുവിനായി കേഴുന്നവരെയും വഹിച്ച് പാഞ്ഞുപോകുന്ന ആംബുലന്‍സുകള്‍ രാപകലില്ലാതെ അപായമണി മുഴക്കുകയാണ്. കിടത്തിചികിത്സ നല്‍കാന്‍ ഇടമില്ലാത്തതിനാല്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര പലപ്പോഴും രോഗികളുടെ അന്ത്യയാത്രയാകുന്നു. ദൈനംദിന ജീവിത സാഹചര്യങ്ങളെ തന്നെ തൊട്ടു തൊട്ടില്ലെന്ന വിധം ആ മാരക വൈറസ് പിന്തുടരുകയാണ്. ജനിതക വ്യതിയാനം എന്ന അടവിലൂടെ വൈദ്യശാസ്ത്രത്തെയും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു കൊവിഡ്. മരണനിഴല്‍ പിന്തുടരുന്ന മനുഷ്യര്‍ ജീവനും കൈയില്‍പിടിച്ച് […]

ഈ ശവപ്പറമ്പുകളില്‍ നമ്മള്‍ എന്താണ് കാണുന്നത്?

ഈ ശവപ്പറമ്പുകളില്‍ നമ്മള്‍ എന്താണ് കാണുന്നത്?

എന്താണ് നമ്മള്‍ സംസാരിക്കേണ്ടത്? മനുഷ്യര്‍, വെറും മനുഷ്യരായി മരിച്ചുപോകുന്നു. മരണങ്ങളിലെ മഹാദൈന്യ മരണം തൊട്ടടുത്ത നിമിഷം താന്‍ മരിച്ചുപോകുമെന്ന പൂര്‍ണബോധ്യത്തോടെ, മരണത്തിന്റെ കാലൊച്ചകള്‍ കേട്ട് ഭയന്ന് , അയ്യോ എന്ന് അലറിവിളിക്കാന്‍ ത്രാണിയില്ലാതെ മരിച്ചുപോകുന്ന മരണമാണ്. അത്രനാള്‍ താന്‍ സ്വതന്ത്രമായി ശ്വസിച്ച പ്രാണവായു, തനിക്ക് ചുറ്റും അതേമട്ടില്‍ ഉണ്ടായിട്ടും അതൊരിറ്റ് വലിച്ചെടുക്കാന്‍ ഉള്ളാന്തി നടത്തുന്ന പിടച്ചിലിനോളം ദൈന്യം മറ്റെന്തിനുണ്ട്? എത്ര നിസ്സാരരാണ് നാം എന്ന നടുക്കുന്ന അറിവിന് മേലേക്ക് പകച്ച് വിറച്ചുവീഴുന്നതിനോളം ഭയാനകം മറ്റെന്തുണ്ട്. ഇന്ത്യ എന്ന […]