1504

സൽസ്വഭാവങ്ങളുടെ സഹജഭാവം

സൽസ്വഭാവങ്ങളുടെ സഹജഭാവം

ഒരിക്കല്‍ ഉമര്‍(റ) സ്വപത്‌നിയെ എന്തോ കാര്യത്തെ ചൊല്ലി ശക്തമായി ആക്ഷേപിച്ചപ്പോള്‍ അവരും അതേ നാണയത്തില്‍ തിരിച്ചടിച്ചു. അപ്രതീക്ഷിതമായ പ്രതികരണത്തില്‍ അന്ധാളിച്ചുപോയ ഉമര്‍(റ) ഭാര്യയെ വീണ്ടും ഗുണദോഷിച്ചപ്പോള്‍ മറുപടി വന്നത് ഇങ്ങനെ : “പ്രവാചകപത്‌നിമാര്‍ പ്രവാചകനോട് ശക്തമായി തന്നെ പ്രതികരിക്കാറുണ്ട്. പിന്നെയെന്താ, എനിക്ക് ആ സ്വാതന്ത്ര്യമില്ലേ ? പ്രവാചകപത്‌നിമാരില്‍ ഒരാള്‍ അങ്ങനെ പെരുമാറുന്നത് എനിക്ക് നേരിട്ടു തന്നെ അറിയാം.’ ഹഫ്‌സയെ(റ) സൂചിപ്പിച്ചായിരുന്നു ആ വര്‍ത്തമാനം. പകലന്തിയോളം ചില കാര്യങ്ങളെക്കുറിച്ച് അവള്‍ തുറന്നടിക്കാറുണ്ട്, പ്രവാചകനോട്. ഇത് കേട്ട് വല്ലാതെ ആയിപ്പോയ […]

ഇമാം ആരായിരിക്കണം?

ഇമാം ആരായിരിക്കണം?

അല്ലാഹുവിനും ജനങ്ങള്‍ക്കുമിടയിലെ മധ്യവര്‍ത്തിയാണ് ഇമാം. കൂടെയുള്ള ജനത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കുക എന്ന സവിശേഷ ഉത്തരവാദിത്വമാണ് ഇമാമിന് നിര്‍ഹിക്കാനുള്ളത്. അതിനാല്‍ സമൂഹത്തിലെ ഏറ്റവും ഉത്തമനായ വ്യക്തിയാണ് ഇമാമായി നില്‍ക്കേണ്ടത്. ഇമാമിന് സംഭവിക്കുന്ന ഏതൊരബദ്ധവും മഅ്മൂമുകളെ കൂടി ബാധിക്കുന്നതായതിനാല്‍ വളരെയേറെ അവധാനതയോടെയായിരിക്കണം ഇമാം കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. തിരുനബി(സ) പറഞ്ഞു: “നിങ്ങളുടെ നിസ്‌കാരം സ്വീകരിക്കപ്പെടുന്നത് നിങ്ങളെ സന്തുഷ്ടരാക്കുന്നുവെങ്കില്‍ നിങ്ങളില്‍ എറ്റവും ഉത്തമരായവരെ ഇമാമായി നിര്‍ത്തുക. തീര്‍ച്ച അവര്‍ നിങ്ങളുടെയും റബ്ബിന്റെയും ഇടയിലുള്ള നിവേദകരാണ്’ (ഹാകിം). ജ്ഞാനികള്‍, ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍(അഖ്‌റഅ്), സൂക്ഷ്മജീവിതം നയിക്കുന്നവര്‍ […]

ഇഴഞ്ഞെത്തിയ അനുരാഗി

ഇഴഞ്ഞെത്തിയ  അനുരാഗി

ഇപ്പോള്‍ ഗ്രന്ഥപാരായണ സമയമാണ്. ദര്‍ബാര്‍ നിശബ്ദമായി. സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദത. പ്രജകള്‍ രാജാവിന്റെ വരവും കാത്തിരുന്നു. രാജകീയ പ്രൗഢിയോടെ ലോകചക്രവര്‍ത്തി സുലൈമാന്‍ നബി(അ) ദര്‍ബാറിലേക്ക് പ്രവേശിച്ചു. ചക്രവര്‍ത്തിയുടെ ദര്‍ശനത്തിനായി നാഴികകളെണ്ണി കാത്തിരിക്കുന്ന മനുഷ്യരും ജിന്നുകളും ഇതര ജീവജാലങ്ങളും സദസ്സില്‍ നിന്നെഴുന്നേറ്റു. ചക്രവര്‍ത്തി സിംഹാസനത്തിലുപവിഷ്ടനായി. പുഞ്ചിരി തൂകുന്ന വദനം. വിശ്വാസം കളിയാടുന്ന ഭാവം. സന്തോഷഭരിതരായ പ്രജകള്‍. ചക്രവര്‍ത്തി ഒന്നു തൊണ്ടയനക്കി. ഇരിപ്പിടത്തിനടുത്തായി സൂക്ഷിക്കുന്ന, തന്റെ പിതാവിനു സ്രഷ്ടാവ് നല്‍കിയ ഗ്രന്ഥം, സബൂര്‍ കൈയിലെടുത്തു. ചക്രവര്‍ത്തിയുടെ കണ്ണുകള്‍ തിളങ്ങി. […]

ഈ റസൂലിന്റെ കൈയിൽ വാൾ പിടിപ്പിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു?

ഈ റസൂലിന്റെ കൈയിൽ  വാൾ പിടിപ്പിക്കാൻ  നിങ്ങൾക്കെങ്ങനെ കഴിയുന്നു?

ബാബ ഫരീദ് വലിയ സൂഫിയായിരുന്നു. അജ്മീർ ഖാജയുടെ ശിഷ്യനായ ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കിയുടെ പ്രിയ മുരീദ്. ബാബ ഫരീദ് ഒരു ഗ്രാമം കാണാൻ ചെന്ന നേരം നാട്ടുകാർ ഹൃദ്യമായി സ്വീകരിച്ചു. പക്ഷേ എന്തെങ്കിലും ഹദ്്യ കൊടുക്കാതെ ബാബയെ അവർ വിടാനൊരുക്കമല്ല. കത്രികയുണ്ടാക്കുന്ന ഗ്രാമമായതുകൊണ്ട് അത് തന്നെ കൊടുക്കാമെന്ന് നിശ്ചയിച്ചു. ഗ്രാമീണർ നീട്ടിയ മുന്തിയ കത്രിക നോക്കി ബാബ പറഞ്ഞു: “കത്രിക മുറിക്കാനുള്ളതല്ലേ? ഞാൻ മുറിക്കുന്നവനല്ല. നിങ്ങളെനിക്കൊരു സൂചി തരൂ.’ ഇത് കേട്ട ഒരു ബാലൻ വീട്ടിലേക്കോടി ഉമ്മയുടെ […]

മതേതരത്വത്തിന്റെ ശവകുടീരത്തിനു മുകളിൽ ഒരു പിറന്നാൾകേക്ക്

മതേതരത്വത്തിന്റെ ശവകുടീരത്തിനു മുകളിൽ ഒരു പിറന്നാൾകേക്ക്

ഫാഷിസത്തിന്റെ സദാസജ്ജമായ കുഴിമാടം എന്നൊരു പ്രയോഗമുണ്ട്. ഇറ്റലിയിലാണ്. തീവ്ര വലതുപക്ഷത്തിന്റെ ഹിംസാത്മക രാഷ്ട്രീയ പ്രയോഗം എന്ന് വിളിപ്പേരുള്ള ഫാഷിസത്തിന്റെ ലോകാചാര്യന്‍ ബെനിറ്റോ മുസോളിനിയുടെ കല്ലറയാണത്. ഇറ്റാലിയന്‍ ഫാഷിസം അരങ്ങൊഴിയുകയും ക്യാപിറ്റലിസ്റ്റ് നവ ജനാധിപത്യം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തതിനു ശേഷവും ഇറ്റാലിയന്‍ വലതുപക്ഷം അവരുടെ മനോസഞ്ചാരങ്ങളില്‍ ആ കുഴിമാടത്തെ ചേര്‍ത്തു പിടിച്ചു. അതിലെരിയുന്ന മൂന്ന് തീനാളങ്ങളെ അവര്‍ ഇറ്റാലിയന്‍ സ്വത്വത്തിന്റെ നിത്യപ്രതീകമായി ദിനേന വാഴ്ത്തി. ഫാഷിസം സമ്പദ്, സാമൂഹിക വ്യവസ്ഥകളെ മുച്ചൂടും മുടിപ്പിച്ചതിനാല്‍ മാത്രം, ലോകശക്തികള്‍ക്കുമുന്നില്‍ തങ്ങളുടെ സ്വത്വരാജ്യത്തിന്റെ അന്തമില്ലാത്ത […]