1510

അതിര് ഭേദിക്കരുത്

അതിര് ഭേദിക്കരുത്

സമ്പത്ത് കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ഒരു വ്യക്തി, ധൂര്‍ത്തടിച്ചു തകര്‍ന്നു. ഇപ്പോള്‍ അവന്‍ പ്രാര്‍ഥിക്കുന്നു: “നാഥാ, എനിക്ക് ഉപജീവനം തരേണമേ’. അല്ലാഹുവിന്റെ മറുപടി: “ഞാന്‍ നിങ്ങള്‍ക്ക് ധാരാളം സമ്പത്ത് നല്‍കി. അത് നിങ്ങള്‍ നിര്‍ദേശപ്രകാരം കൈകാര്യം ചെയ്തില്ല. എന്തിനാണ് നിങ്ങള്‍ അതിരുകടന്നത്?’ എന്തു മറുപടി നല്‍കും? അല്ലാഹു എല്ലാ സൃഷ്ടികളെയും സമൃദ്ധമായ സമ്പത്ത് കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ട്. ശേഷിയില്ലാത്തവരെ സംരക്ഷിക്കാന്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയില്ലേ? സാധാരണ കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് എങ്ങനെയാകും കടം കയറുക. ഉദാഹരണം പറയാം: കൈയില്‍ ഉള്ള […]

പരിശുദ്ധ പ്രവാചകന്റെ കാൽവശിയിൽ

പരിശുദ്ധ പ്രവാചകന്റെ കാൽവശിയിൽ

അല്ലാഹുവിനോടുള്ള കലർപ്പില്ലാത്ത സ്നേഹം എങ്ങനെ സാധ്യമാകും? ഇതിന്റെ ഉത്തരം ഖുർആനിലുണ്ട്. “പറയൂ പ്രവാചകരേ, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക. അല്ലാഹു നിങ്ങളെ സ്നേഹിക്കും.’ ഈശ്വരപ്രീതിക്ക് പ്രവാചകരെ പകർത്തണമെന്നാണ് ആഹ്വാനം. വാക്കിലും പ്രവൃത്തിയിലും ചിന്തയിലും പ്രവാചകനെ നോക്കി ജീവിച്ചതുകൊണ്ടാണ് ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ഓർമകൾ അനശ്വരമായത്. ശൈഖ് തന്നെ ഒരിക്കൽ പറഞ്ഞു: “ഓരോ സാധകനും ഓരോ കാൽപ്പാദത്തെ പിന്തുടരുന്നുണ്ട്. ഞാൻ പൂർണചന്ദ്രനായ പരിശുദ്ധ പ്രവാചകന്റെ തൃപ്പാദത്തെയാണ് പിന്തുടരുന്നത്’ എന്ന്. മറ്റൊരിക്കൽ ഇങ്ങനെയും കേട്ടു: “ഓരോ സാധകനും […]

പഠിക്കണം ശൈഖിന്റെ കാലം

പഠിക്കണം  ശൈഖിന്റെ കാലം

ചരിത്ര സ്രോതസ്സുകൾ നോക്കുമ്പോൾ റബീഉൽആഖിർ മാസത്തിൽ ഒരു ചടങ്ങ് നിർവഹിക്കുന്നതുപോലെ പരാമർശിച്ചുപോകേണ്ട ഒരു വ്യക്തിത്വമല്ല ശൈഖ് മുഹ്്യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി(ഖ.സി). കൂടുതൽ സമയമെടുത്ത് നാം ആലോചിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഒന്ന്: എന്താണ് മുഹ്്യിദ്ദീൻ ശൈഖിനെ കുറിച്ചുള്ള വർത്തമാനകാല സമൂഹത്തിന്റെ കാഴ്ചപ്പാട്? അല്ലെങ്കിൽ അവർ എങ്ങനെയാണ് കാര്യങ്ങൾ വീക്ഷിക്കുന്നത് എന്ന് വിലയിരുത്തേണ്ടതുണ്ട്. ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമാണ് അധികപേർക്കുമുണ്ടാവുക. ഈ മാസം വരുമ്പോൾ ശൈഖിന് ലഭിച്ചിട്ടുള്ള കുറച്ച് ബഹുമതികൾ(കറാമതുകൾ) പറയും. പലതും അതിവായനകളാണോയെന്ന് ജനങ്ങൾക്ക് തോന്നിപ്പോകും. അന്നദാനങ്ങളും മറ്റു പരിപാടികളുമൊക്കെ […]

ഇന്ത്യയുടെ പരിച്ഛേദം

ഇന്ത്യയുടെ പരിച്ഛേദം

“മുകളിൽ മഴ ചൊരിയുകയാണ്. വണ്ടികളുടെ കിതപ്പിനും ആളുകളുടെ ബഹളത്തിനും മുകളിൽ മഴയുടെ ഇരമ്പൽ. നനഞ്ഞ പ്ലാറ്റ്ഫോമിലൂടെ ഇടകലർന്നൊഴുകുന്ന യാത്രക്കാരെ അരവിന്ദൻ നോക്കിനിന്നു. യാത്രക്കാരുടെ ഇടയിൽ രാജസ്ഥാനിലെ വരണ്ട മണൽ ചുമക്കുന്നവരുണ്ട്. പനങ്കള്ളു കുടിച്ചു ബോധംകെട്ടു നടക്കുന്ന ബീഹാറികളുണ്ട്. അരയിൽ കത്തിയണിഞ്ഞ പത്താന്മാരുണ്ട്. കൽക്കത്തയിൽ നിന്നുവരുന്ന ബുദ്ധിജീവികളുണ്ട്…’ (ദൽഹി, നോവൽ- എം മുകുന്ദൻ). ഇന്ത്യയുടെ പരിച്ഛേദമാണ് ഡൽഹി. രാജ്യത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നുമുള്ള മനുഷ്യരെ ഇവിടെ കാണാം. വിവിധ ഭാഷകൾ സംസാരിക്കുന്നവർ, വ്യത്യസ്ത വേഷങ്ങൾ ധരിച്ചവർ, കുടിലുകളിൽ പാർക്കുന്നവർ, […]

സംവരണത്തെ ഇല്ലാതാക്കുമോ ഈ വിധി ?

സംവരണത്തെ  ഇല്ലാതാക്കുമോ ഈ വിധി ?

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വിധികളെ ശരിവച്ച് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്. അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബെല ത്രുവേദി, ജെ ബി പര്‍ദിവാല എന്നീ മൂന്ന് പേരും ഭരണഘടനയുടെ 103-ാം ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. അതേസമയം, സാമ്പത്തിക നിലവാരത്തെ മാനദണ്ഡമായി എടുത്തുകൊണ്ട് സംവരണം ഏര്‍പ്പെടുത്തുന്ന രീതി ഭരണഘടനാ […]